നിയോണ്‍ ഗ്രീന്‍ സാരിയില്‍ തിളങ്ങി അനുഷ്‌ക ശര്‍മ; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Oct 25, 2022, 7:39 AM IST

നിയോണ്‍ ഗ്രീന്‍ നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയായിരിക്കുകയാണ് അനുഷ്ക. താരം തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചത്. 


നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് അനുഷ്‌ക ശര്‍മ. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം ഇടയ്ക്കിടെ തന്‍റെ ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുമുണ്ട്. വ്യത്യസ്തമായ വിഭവങ്ങളും രുചികളും കഴിക്കാന്‍ താത്പര്യപ്പെടുന്ന താരം, തനിക്ക് പ്രിയപ്പെട്ട വിഭവങ്ങളുടെ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന താരം കൂടിയാണ്  അനുഷ്‌ക. 

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിയോണ്‍ ഗ്രീന്‍ നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയായിരിക്കുകയാണ് അനുഷ്ക. താരം തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചത്. 

Latest Videos

ദീപാവലി ആഘോഷത്തിന് തയ്യാറായതാണ് താരം. സെലിബ്രിറ്റി ഡിസൈനറായ സബ്യസാചി മുഖർജിയുടെ സാരിയാണ് താരം ധരിച്ചത്. നിയോണ്‍ ഗ്രീന്‍ നിറത്തിലുള്ള നെറ്റിന്‍റെ സാരിയില്‍ സ്വീകന്‍സ് വര്‍ക്കുകളാണ് വരുന്നത്. നിറയെ സീക്വിൻ എംബ്ലിഷ്മെന്‍റ്സ് കൊണ്ടാണ് ബ്ലൗസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഹെവി ചോക്കറാണ് ഇതിനൊപ്പം താരം അണിഞ്ഞത്. തലമുടി അഴിച്ചിട്ടാണ് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. 

 

അതേസമയം, ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍-12 പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യക്ക് വിജയം സമ്മാനിച്ച വിരാട് കോലിയെ അഭിനന്ദിച്ച് താരം  ദീപാവലിയുടെ തലേദിവസം പങ്കുവച്ച പോസ്റ്റും സൈബര്‍ ലോകത്ത് വൈറലായിരുന്നു. 'യൂ ബ്യൂട്ടി...യൂ ഫ്രീക്കിങ് ബ്യൂട്ടി...ഈ രാത്രി നീ ഞങ്ങളുടെ എല്ലാവരുടേയും ജീവിതത്തില്‍ ഒരുപാട് സന്തോഷം കൊണ്ടുവന്നു. അതും ദീപാവലിയുടെ തലേദിവസം. മൈ ലവ്, നിങ്ങള്‍ അദ്ഭുതകരമായ ഒരു മനുഷ്യനാണ്. നിങ്ങളുടെ ധൈര്യവും ദൃഢനിശ്ചയവും ആത്മവിശ്വാസവും വാക്കുകള്‍കൊണ്ട് വിവരിക്കാനാകില്ല. ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മത്സരത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നു. നമ്മുടെ മകള്‍ വളരെ ചെറുതാണ്. അല്ലെങ്കില്‍ അവളുടെ അമ്മ എന്തിനാണ് ഈ മുറിയിലൂടെ ഇങ്ങനെ സന്തോഷത്താല്‍ തുള്ളിച്ചാടി അലറിവിളിക്കുന്നതെന്ന് അവള്‍ക്ക് മനസിലാകുമായിരുന്നു. ജീവിതത്തിലെ കഠിനവഴികളും സമ്മര്‍ദ്ദഘട്ടങ്ങളും താണ്ടി അവളുടെ അച്ഛന്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് കളിച്ച് കൂടുതല്‍ കരുത്തനായി തിരിച്ചെത്തിയ രാത്രിയായിരുന്നു ഇതെന്ന് ഒരു ദിവസം അവള്‍ക്ക് മനസിലാകും. അതിന് കുറച്ചുകാലം കൂടി കാത്തിരിക്കണം. ഉയര്‍ച്ചകളിലും താഴ്ച്ചകളിലും നിങ്ങളെ സ്‌നേഹിക്കുന്നു പ്രിയപ്പെട്ടവനേ' - അനുഷ്ക കുറിച്ചു. 

 

മത്സരം ടെലിവിഷനില്‍ കാണുമ്പോള്‍ എടുത്ത ചിത്രങ്ങളോടെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് അനുഷ്‌ക ഭര്‍ത്താവിനെ അഭിനന്ദിച്ചത്. ഇതിനൊപ്പം അനുഷ്‌കയുടേയും മകള്‍ വാമികയുടേയും ചിത്രവുമുണ്ടായിരുന്നു. എപ്പോഴത്തെയും പോലെ വാമികയുടെ മുഖം മറച്ചാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. മകളുടെ മുഖം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ അവള്‍ ക്യാമറയ്ക്കു മുന്നില്‍ വന്നോട്ടെയെന്നുമാണ് താരദമ്പതികളുടെ നിലപാട്. പാപ്പരാസികള്‍ മകളുടെ ചിത്രം എടുക്കുന്നതിനെതിരെ പല തവണ ഇരുവരും പ്രതികരിക്കുകയും ചെയ്തിരുന്നു. 2021  ജനുവരി 11-നാണ് ഇരുവരുടെയും ജീവിതത്തില്‍ വാമിക എത്തിയത്.  2017-ലായിരുന്നു അനുഷ്ക- കോലി വിവാഹിതരായത്. 

Also Read: പിറന്നാള്‍ ആശംസിച്ച് അര്‍ജുന്‍ കപൂര്‍; നിന്‍റേത് മാത്രമെന്ന് മലൈക അറോറ

click me!