‘ബേബി ബംപു’മായി ആത്മവിശ്വാസത്തോടെ ‘റാംപ് വാക്ക്’ ചെയ്യുന്ന താരത്തിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. അന്തരയുടെ റാംപ് വാക്ക് കാണാനായി ഭർത്താവും നടനുമായ മോഹിത് മാർവയും എത്തിയിരുന്നു.
റാംപിൽ ‘ബേബി ബംപു’മായി പ്രത്യക്ഷപ്പെട്ട മോഡലായ അന്തര മോട്ടിവാല മാർവയെ പ്രശംസിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ലാക്മേ ഫാഷൻ വീക്കുമായി ബന്ധപ്പെട്ടായിരുന്നു ഗർഭിണിയായ അന്തരയുടെ റാംപിലെ ചുവടുവെപ്പ്. ‘ബേബി ബംപ്’ കാണുന്ന രീതിയിലുള്ള ഔട്ട്ഫിറ്റാണ് താരം ധരിച്ചത്. ഫുൾ സ്ലീവ് ക്രോപ്പ് ടോപ്പും സ്കർട്ടുമായിരുന്നു വേഷം.
‘ബേബി ബംപു’മായി ആത്മവിശ്വാസത്തോടെ ‘റാംപ് വാക്ക്’ ചെയ്യുന്ന താരത്തിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. സോനം കപൂര്‍ ഉള്‍പ്പടെയുള്ളവര്‍ താരത്തെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തു. അന്തരയുടെ റാംപ് വാക്ക് കാണാനായി ഭർത്താവും നടനുമായ മോഹിത് മാർവയും എത്തിയിരുന്നു. അനിൽ അംബാനിയുടെ ഭാര്യ ടീന അംബാനിയുടെ സഹോദരപുത്രിയാണ് അന്തര.
സന്ദീപ് മാർവയുടെയും റീന മാർവയുടെ മകനാണ് മോഹിത് മാർവ.2018 ഫെബ്രുവരിയിലായിരുന്നു മോഹിത്തും അന്തരയും വിവാഹിതരായത്. മോഹിത്– അന്തര ദമ്പതികൾക്ക് ഒരു മകളുണ്ട്. 2014ലാണ് മോഹിത് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. 2017ൽ പുറത്തിറങ്ങിയ രാഗ്‌ദേശ് എന്ന ചിത്രത്തിലെ മോഹിതിന്റെ സൈനിക വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.
Also Read: ഫ്ലോറൽ സാരിയിൽ അതിമനോഹരിയായി വിൻസി; വൈറലായി വീഡിയോ