ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയിലൂടെയാണ് അനില ജോസഫ് നയന്‍താരയെ ഒരുക്കിയ അനുഭവം പങ്കുവച്ചത്.
തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറാണ് ഇന്ന് നയൻതാര. മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ മലയാളിയായ നയൻതാര, സൂപ്പർ താരപതവിയിലേക്ക് എത്താൻ ചെറുതല്ലാത്ത പ്രയത്നം തന്നെ നടത്തിയിരുന്നു. രാപ്പകൽ, നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത് തുടങ്ങി മലയാളത്തിൽ ഒരുപിടി സിനിമകളിൽ അഭിനയിച്ച നടി തമിഴ്, തെലുങ്ക് സിനിമകളിലെ മിന്നും താരമാവുകയായിരുന്നു. ഭാഷാഭേദമെന്യെ നിരവധി ആരാധകരുള്ള നയൻതാര ബിഗ് സ്ക്രീനിൽ സാന്നിധ്യം അറിയിക്കാൻ തുടങ്ങിയിട്ട് 20 വർഷങ്ങളും ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. ഇപ്പോള്‍ ബോളിവുഡിലും നയൻസ് സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ്.
ഇപ്പോഴിതാ നയൻതാരയുടെ തുടക്ക കാലത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റായ അനില ജോസഫ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയിലൂടെയാണ് അനില ജോസഫ് നയന്‍താരയെ ഒരുക്കിയ അനുഭവം പങ്കുവച്ചത്.
'നയൻതാരയെ ആദ്യമായി മേക്കപ്പ് ചെയ്തത് ഞാനോർക്കുന്നു. സൂര്യ ടിവിയിൽ ആങ്കറായിരിക്കുന്ന സമയത്താണത്. നയൻതാര വന്നു, നയൻതാരയുമായി കൂടുതൽ അടുത്തു. കാരണം അവര്‍ തിരുവല്ലക്കാരിയാണ്. എന്റെ അമ്മയുടെ വീടും തിരുവല്ലയിലാണ്. അപ്പോൾ ഞങ്ങൾ ഭയങ്കര അടുപ്പമായി. അവരുടെ അമ്മയും ഒപ്പം ഉണ്ടായിരുന്നു. പിന്നെ നയൻതാര എന്ത് സംശയത്തിനും എന്നെ വിളിക്കുമായിരുന്നു. ചേച്ചി വാക്സിംഗ് ആണോ ഷേവിംഗാണോ ത്രെഡിംഡ് ആണോ നല്ലതെന്ന് ചോദിച്ച്. വിസ്മയത്തുമ്പത്തിന്റെ സമയത്താണെന്ന് തോന്നുന്നു അത്. വളരെ നല്ല കുട്ടിയായിരുന്നു നയൻതാര. സിംപിളും ഭയങ്കര സുന്ദരിയും. നാച്വറൽ ബ്യൂട്ടിയെന്ന് പറയാം. വെണ്ണ പോലെ ഒരു കൊച്ച്'- അനില ജോസഫ് പറഞ്ഞു.
ചാനൽ അവതാരകയായാണ് നയൻതാര കരിയർ തുടങ്ങുന്നത്. പിന്നീട് താരറാണിയായുള്ള നയൻസിന്റെ വളർച്ച അതിവേഗമായിരുന്നു. കഴിഞ്ഞ ജൂൺ മാസത്തിലാണ് നയൻതാരയും സംവിധായകനന്‍ വിഘ്നേശും വിവാഹിതരായത്. വാടക ഗർഭധാരണത്തിലൂടെ നയൻതാര ഇരട്ടക്കുട്ടികളെ സ്വന്തമാക്കുകയും ചെയ്തു. ഉലകം, ഉയിർ എന്നാണ് ആൺകുഞ്ഞുങ്ങൾക്ക് താര ദമ്പതികൾ പേര് നൽകിയിരിക്കുന്നത്.
Also Read: തലമുടി വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ രണ്ട് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ...