ബോട്ടിനെ പിന്തുടർന്ന് ഹിപ്പോപൊട്ടാമസ്; വൈറലായി വീഡിയോ

By Web Team  |  First Published Jan 5, 2023, 8:20 AM IST

സ്പീഡ് ബോട്ടിനെ പിന്തുടർന്ന ഹിപ്പോയുടെ വീഡിയോ ആണിത്. വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത ഒരു സ്പീഡ് ബോട്ടിനെ ആണ് ഹിപ്പോ പിന്തുടര്‍ന്നത്. 


വ്യത്യസ്തമായ പല സംഭവങ്ങളുടെ വീഡിയോകളും ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് ഒരു വിഭാഗം കാഴ്ചക്കാര്‍ തന്നെയുണ്ട്. അത്തരത്തില്‍ ഒരു ഹിപ്പോപൊട്ടാമസിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഹിപ്പോപൊട്ടാമസിനെ എല്ലാവര്‍ക്കും പേടിയാണ്. വലിയ ശരീരവും ചെറിയ തലയുമുള്ള ഹിപ്പോപൊട്ടാമസ് സദാസമയവും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന കാഴ്ച നമ്മളില്‍ പലരും കണ്ടിരിക്കും. എന്നാൽ ഹിപ്പോപൊട്ടാമസിന്റെ ഒരു 'ചേസിംഗ്' വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

Latest Videos

undefined

സ്പീഡ് ബോട്ടിനെ പിന്തുടർന്ന ഹിപ്പോയുടെ വീഡിയോ ആണിത്. വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത ഒരു സ്പീഡ് ബോട്ടിനെ ആണ് ഹിപ്പോ പിന്തുടര്‍ന്നത്. വായ് തുറന്ന് ബോട്ടിന്‍റെ തൊട്ടരികില്‍ എത്തിയ ഹിപ്പോയെ വീഡിയോയില്‍ വ്യക്തമായി കാണാം.  എന്നാല്‍ ബോട്ട് ഡ്രൈവര്‍ വേഗത കൂട്ടിയതോടെ ഹിപ്പോയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ബോട്ടിനുള്ളില്‍ ഉണ്ടായിരുന്നവരാണ് വീഡിയോ പകര്‍ത്തിയത്. 

Although accurate numbers are hard to come by, lore has it that hippos kill more people each year than lions, elephants, leopards, buffaloes and rhinos combined. Don't get close! pic.twitter.com/cc7EbQHs4j

— Hidden Tips (@30sectips)

 

 

 

 

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ശരിക്കും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. 

അതേസമയം, ഉഗാണ്ടയില്‍ ഹിപ്പോപൊട്ടാമസ് വിഴുങ്ങിയ രണ്ടു വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ട വാര്‍ത്തയാണ് അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഒരു തടാകത്തിന്റെ കരയില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെയാണ് ഹിപ്പൊപ്പൊട്ടാമസ് വിഴുങ്ങിയത്.  വിഴുങ്ങിയ ഉടന്‍ തന്നെ ഇത് പുറത്തേക്ക് ഛര്‍ദ്ദിച്ചതിനാല്‍ കുഞ്ഞിനെ ജീവനോടെ രക്ഷപ്പെടുത്താനായി.

വീടിനോട് ചേര്‍ന്നുള്ള തടാകത്തിന്റെ തീരത്താണ് രണ്ടു വയസ്സുകാരനായ ആണ്‍കുട്ടി കളിച്ചുകൊണ്ടിരുന്നത്. ഈ സമയം കുട്ടിയുടെ സമീപത്തു തന്നെയായി വീട്ടുകാരും മറ്റു ചില പ്രദേശവാസികളും ഉണ്ടായിരുന്നു. പക്ഷേ തീര്‍ത്തും അപ്രതീക്ഷിതമായി തടാകത്തിനുള്ളില്‍ നിന്നും പുറത്തേക്ക് വന്ന ഹിപ്പൊപ്പൊട്ടാമസ് ഞൊടിയിടയില്‍ കുഞ്ഞിനെ വിഴുങ്ങുകയായിരുന്നു. ഇത് കണ്ട എല്ലാവരും പരഭ്രാന്തരായി. എങ്കിലും ഉടന്‍തന്നെ അവിടെയുണ്ടായിരുന്ന ആളുകള്‍ ഹിപ്പൊപ്പൊട്ടാമസിന് നേരെ കല്ലുകള്‍ എറിയാന്‍ തുടങ്ങി. ഇതോടെ ഹിപ്പോ കുഞ്ഞിനെ പുറത്തേക്ക് ഛര്‍ദ്ദിച്ചു. കുഞ്ഞു പുറത്തേയ്ക്ക് വന്ന ഉടന്‍തന്നെ സമീപത്തായി നിന്നിരുന്ന അമ്മ കുഞ്ഞിനെ വാരിയെടുത്ത് ആശുപത്രിയിലേയ്ക്ക് എത്തിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ടെങ്കിലും ജീവനോടെ രക്ഷപ്പെടുകയായിരുന്നു. 

Also Read: വെള്ളക്കുപ്പിയിലേയ്ക്ക് കൃത്യമായി കല്ലെറിയുന്ന ബാലന്‍; വീഡിയോയ്ക്ക് പിന്നിലെ രഹസ്യം...

tags
click me!