ചേച്ചിയുടെ അനുഗ്രഹം വാങ്ങുന്ന സഹോദരന്‍; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് രഞ്ജിനി ഹരിദാസ്

By Web Team  |  First Published Nov 21, 2022, 2:29 PM IST

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ സഹോദരൻ ശ്രീപ്രിയന്റെ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.


മലയാളത്തിലെ പ്രശസ്ത ടെലിവിഷന്‍ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ അവതാരകയായാണ് പ്രേക്ഷകർക്ക് രഞ്ജിനിയെ കൂടുതല്‍ പരിചയം. ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു രഞ്ജിനി. ബിഗ് ബോസിൽ വന്നതോടെ രഞ്ജിനിയോടുള്ള ഇഷ്ടം പുതുക്കുകയായിരുന്നു മലയാളി പ്രേക്ഷകർ.  ചൈനാടൗൺ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. 2013-ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പൊലീസ്‌ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായും അരങ്ങേറ്റം കുറിച്ചു.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ സഹോദരൻ ശ്രീപ്രിയന്റെ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.  ബ്രീസ് ജോർജ് ആണ് ശ്രീപ്രിയന്റെ വധു. ഞായറാഴ്ച ആലപ്പുഴയിൽ വച്ചായിരുന്നു വിവാഹം നടന്നത്. 

Latest Videos

ചടങ്ങിന്റെ വീഡിയോയും ഏതാനും ചിത്രങ്ങളും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രഞ്ജിനി പങ്കുവച്ചത്. രഞ്ജിനിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന ശ്രീപ്രിയനെയും ചിത്രത്തില്‍ കാണാം. എന്താരു നിമിഷം എന്നാണ് ചിത്രത്തിന്‍റെ ക്യാപ്ഷന്‍. ഹൈന്ദവാചാര പ്രകാരമായിരുന്നു ചടങ്ങ്. വെള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു ശ്രീപ്രിയന്റെ വേഷം. വെള്ള പട്ടു സാരിയാണ് ബ്രീസ് ധരിച്ചത്. 

 

പിങ്ക് ബോർഡറുള്ള നീല പട്ടുസാരിയിൽ ആണ് സഹോദരന്‍റെ വിവാഹത്തിന് രഞ്ജിനി തിളങ്ങിയത്. ഗായിക രഞ്ജിനി ജോസ് ഉൾപ്പടെയുള്ള രഞ്ജിനിയുടെ അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു. ‘ഇവനെ വിവാഹം കഴിപ്പിക്കാൻ സമയമായി. പ്രിയപ്പെട്ട അനിയാ നീ തയാറാണോ? എങ്കില്‍ നമുക്ക് അത് അങ്ങ് നടത്താം’- വിവാഹത്തിനു മുമ്പ് ശ്രീപ്രിയനൊപ്പമുള്ള ചിത്രം പങ്കുവച്ച് രഞ്ജിനി കുറിച്ചു. വിവാഹ ശേഷമുള്ള റിസപ്ഷന് ഡാന്‍സുമൊക്കെയായി ആഘോഷിച്ചതിന്‍റെ വീഡിയോയും രഞ്ജിനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ranjini Haridas (@ranjini_h)

 

Also Read: ഇഷ്ട ഭക്ഷണം വാങ്ങി നല്‍കിയ ഭര്‍ത്താവിന് നന്ദി പറഞ്ഞ് പ്രിയങ്ക ചോപ്ര; വൈറലായി പോസ്റ്റ്

click me!