പീ കോക്ക് ലെഹങ്കയില്‍ മനോഹരിയായി ജാന്‍വി കപൂര്‍; വീഡിയോ

By Web Team  |  First Published Jul 6, 2024, 5:25 PM IST

സൽമാൻ ഖാൻ,  ദീപിക പദുക്കോൺ, ആലിയ ഭട്ട്, രൺബീർ കപൂർ, കിയാര അദ്വാനി, സിദ്ധാർത്ഥ് മൽഹോത്ര, ജാൻവി കപൂർ, സാറ അലി ഖാൻ, ഷാഹിദ് കപൂർ തുടങ്ങിയ ബി ടൗണിലെ ഒട്ടുമിക്ക താരങ്ങളും പരിപാടിയില്‍ പങ്കെടുത്തു.


അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായി ഇന്നലെ നടന്ന സംഗീത് ചടങ്ങിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൽമാൻ ഖാൻ,  ദീപിക പദുക്കോൺ, ആലിയ ഭട്ട്, രൺബീർ കപൂർ, കിയാര അദ്വാനി, സിദ്ധാർത്ഥ് മൽഹോത്ര, ജാൻവി കപൂർ, സാറ അലി ഖാൻ, ഷാഹിദ് കപൂർ തുടങ്ങിയ ബി ടൗണിലെ ഒട്ടുമിക്ക താരങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

ഇക്കൂട്ടത്തില്‍ ജാന്‍വിയുടെ ഔട്ട്ഫിറ്റിലാണ് ഫാഷനിസ്റ്റുകളുടെ കണ്ണുടക്കിയത്. കിടിലന്‍ പീ കോക്ക് കളറിലുള്ള ലെഹങ്കയാണ് ജാൻവി തിരഞ്ഞെടുത്തത്. മനീഷ് മല്‍ഹോത്രയാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  മലിൽപ്പീലികൾ ചേർത്തുവച്ചതുപൊലെയുള്ളതായിരുന്നു ലെഹങ്കയുടെ ഡിസൈന്‍. മലിൽപ്പീലികളുടെ ഡിസൈനില്‍ 
സ്വീക്വൻസുകളും സ്റ്റോൺ വർക്കുകളും കൊണ്ട് നിറഞ്ഞതായിരുന്നു ലെഹങ്ക. ലെഹങ്കയ്ക്ക് ഇണങ്ങുന്ന ഷീർ നെക്‌ലൈനോടുകൂടിയ സ്ലീവ്‌ലെസ് ബ്ലൗസാണ് ജാൻവി ഇതിനൊപ്പം പെയര്‍ ചെയ്തത്. നെക്ലേസും കമ്മലും ആക്സസറീസായി താരം അണിഞ്ഞിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Janhvi Kapoor (@janhvikapoor)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ETimes (@etimes)

 

ജൂലൈ 12നാണ് അനന്തും രാധിക മെർച്ചെന്റും തമ്മിലുള്ള വിവാഹം. ജൂലൈ 12 മുതൽ 14 വരെ നീണ്ടുനിൽക്കുന്ന മൂന്ന് ദിവസത്തെ വിവാഹ ആഘോഷങ്ങളാണ് ജിയോ വേൾഡ് കണ്‍വെൻഷൻ സെന്ററിൽ നടക്കുക.

Also read: അകാലനര അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ വഴികള്‍

youtubevideo

click me!