ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് താഴെ നിരവധി പേരാണ് ഇത്തരം ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുന്നത്. ഒരു കാലഘട്ടം തന്നെ ഓര്‍മ്മയില്‍ വന്നുവെന്നാണ് ഏറെ പേരും കുറിച്ചിരിക്കുന്നത്.
ഒരുപാട് അറിവുകളും അനുഭവങ്ങളും ശേഖരിക്കാൻ നമുക്ക് മുമ്പില്‍ വിശാലമായൊരിടം തുറന്നിടുകയാണ് ഇന്ന് സോഷ്യല്‍ മീഡിയ. തൊണ്ണൂറുകളുടെ ആദ്യത്തില്‍ ജനിച്ചവരെ സംബന്ധിച്ചിടത്തോളം കത്ത്- റേഡിയോ എന്നിങ്ങനെയുള്ള പരിമിതമായ ആശയവിനിമയോപാധികളുടെയും ടെക്നോളജിയുടെയും കാലത്ത് നിന്ന് ഇന്നത്തെ ഡിജിറ്റല്‍ യുഗത്തിലേക്കുള്ള യാത്ര ഏറെ സ്വാധീനിച്ചിട്ടുള്ളതാണ്.
ഈ ഒരു കാലഘട്ടത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്കാണ് കാര്യമായും ടെക്നോളജി നമ്മുടെ ജീവിതസാഹചര്യങ്ങള്‍ ആകെയും മാറ്റിമറിച്ചത് കണ്ടും അനുഭവിച്ചും അടുത്തറിയാൻ കൂടുതല്‍ കഴിഞ്ഞിട്ടുള്ളത്.
undefined
എന്നാല്‍ തൊണ്ണൂറുകള്‍ക്ക് മുമ്പ് തന്നെ ടെക്നോളജിയുടെ വരവ് നമ്മുടെയെല്ലാം നാടുകളില്‍ സ്വാധീനം ചെലുത്തിയിരുന്നു. പല വീടുകളിലും നേരത്തെ തന്നെ ടിവിയും ടെലഫോണുമെല്ലാം ഉണ്ടായിരുന്നു. പക്ഷേ വ്യാപകമായി ഇത്തരം സൗകര്യങ്ങളുണ്ടായിരുന്നില്ല. അതുപോലെ തന്നെ ഇവയ്ക്കെല്ലാം കാലത്തിന്‍റേതായ പരിമിതകളും ഉണ്ടായിരുന്നു. ഈ പരിമിതികള്‍ അന്ന് പരിമിതികളേ അല്ലായിരുന്നു എന്നതും ഓര്‍ക്കണം.
ഇപ്പോഴിതാ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ചൊരു ട്വീറ്റ് ആണ് ഇത്തരത്തില്‍ പഴയകാല ഓര്‍മ്മകളിലേക്ക് ധാരാളം പേരെ കൂട്ടിക്കൊണ്ട് പോകുന്നത്. പണ്ട് കാലത്ത് വീടുകളിലുണ്ടായിരുന്ന ടിവിയാണ് ആനന്ദ് മഹീന്ദ്ര പങ്കുവച്ച ട്വീറ്റിലെ മീമിലുള്ളത്.
'എന്‍റെ വീട്ടില്‍ ഇങ്ങനെയൊരു ടിവിയുണ്ടായിരുന്നു. ഞാനത് ഓര്‍ക്കാൻ കാരണം, ഞാനായിരുന്നു അതിന്‍റെ റിമോട്ട്....'- എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ടിവിയുടെ ചിത്രം. പലര്‍ക്കും ഇതൊരു നൊസ്റ്റാള്‍ജിയ ആണ് സമ്മാനിച്ചിരിക്കുന്നത്. കാരണം റിമോട്ടില്ലാത്ത ടിവിയില്‍ അടുത്തുവന്ന് നിന്ന് സ്വിച്ചുകള്‍ അമര്‍ത്തി ചാനലുകള്‍ മാറ്റുകയോ ശബ്ദം ക്രമീകരിക്കുകയോ ചെയ്യാൻ കുട്ടികളെ തന്നെ ഓടിക്കുന്ന രീതി പതിവായിരുന്നുവത്രേ അന്ന്.
ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് താഴെ നിരവധി പേരാണ് ഇത്തരം ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുന്നത്. ഒരു കാലഘട്ടം തന്നെ ഓര്‍മ്മയില്‍ വന്നുവെന്നാണ് ഏറെ പേരും കുറിച്ചിരിക്കുന്നത്. റിമോട്ട് കണ്ചുപിടിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് പലര്‍ക്കും വണ്ണം കുറച്ചുതന്നെ സ്വയം സൂക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നാണ് ആനന്ദ് മഹീന്ദ്ര തമാശരൂപത്തില്‍ മീം പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
എന്നാല്‍ ഒരു ജോലിയെന്നതിലുപരി, അന്നൊക്കെ ടിവി കാണാൻ എല്ലാവരും ഒരു വീട്ടില്‍ കൂടുന്നതും ഒരുമിച്ചിരിക്കുന്നതുമെല്ലാം ഊഷ്മളമായ സമയമങ്ങളായിരുന്നുവെന്നും ഇന്ന് അത്തരത്തിലുള്ള നിമിഷങ്ങള്‍ ആരുടെയും ജീവിതത്തില്‍ ഇല്ലെന്നുമാണ് ചിലര്‍ കമന്‍റിലൂടെ പറയുന്നത്.
ട്വീറ്റ് നോക്കൂ...
Brilliant. And I wish the remote was never invented…we would all be a few pounds lighter and more fit! pic.twitter.com/2nmW1L4if4
— anand mahindra (@anandmahindra)Also Read:- മാട്രിമോണിയല്‍ സൈറ്റിന്‍റെ അധികമാരും അറിയാത്ത ഉപയോഗം കണ്ടെത്തി യുവതി; സംഭവം 'ഹിറ്റ്'