ലിംഗം വലുതാക്കാനുള്ള ശസ്ത്രക്രിയയുടെ പരസ്യത്തിന് ഫോട്ടോ ഉപയോഗിച്ചു; കേസുമായി ഗായകൻ

By Web Team  |  First Published Oct 17, 2022, 11:09 PM IST

അമേരിക്കയിലെ ഒരു കോസ്മെറ്റിക് സര്‍ജൻ നടത്തിയ പരസ്യത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് റാപ്പര്‍ ആയ 50 സെന്‍റ് എന്നറിയപ്പെടുന്നകര്‍ട്ടിസ് ജയിംസ് ജാക്സണ്‍.  മുമ്പെപ്പോഴോ ആരാധികയെന്ന നിലയിലെടുത്ത ചിത്രം പിന്നീട് ഇവരുടെ പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന പരാതിയില്‍ സര്‍ജനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഇദ്ദേഹം.


കോസ്മെറ്റിക് സര്‍ജറികള്‍ക്ക് വലിയ രീതിയിലുള്ള അംഗീകാരമാണ് ഇന്ന് ലഭിക്കുന്നത്. സെലിബ്രിറ്റികള്‍ മാത്രമല്ല, താരത്തിളക്കങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്ന സാധാരണക്കാരും സൗന്ദര്യം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിനായി മാത്രം കോസ്മെറ്റിക് സര്‍ജറികള്‍ ചെയ്യാൻ ഇന്ന് തയ്യാറാകുന്നുണ്ട്. താരതമ്യേന പല സര്‍ജറികള്‍ക്കുമുള്ള ചെലവ് കുറഞ്ഞതും ഈ മേഖലയില്‍ തിരക്ക് കൂട്ടി.

ഇതിന്‍റെ ഫലമായി കോസ്മെറ്റിക് സര്‍ജറി ചെയ്യുന്ന ക്ലിനിക്കുകളും സര്‍ജൻസുമെല്ലാം വലിയ രീതിയില്‍ മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പരസ്യങ്ങള്‍ക്കായി പണം ചെലവിടുന്നതിനോ വ്യത്യസ്തമായ രീതിയില്‍ മാര്‍ക്കറ്റിംഗ് നടത്തുന്നതിനോ എല്ലാം ഇവര്‍ ശ്രമിക്കുന്നുമുണ്ട്. 

Latest Videos

ഇപ്പോഴിതാ സമാനമായ രീതിയില്‍ അമേരിക്കയിലെ ഒരു കോസ്മെറ്റിക് സര്‍ജൻ തന്‍റെ ക്ലിനിക്കിന്‍റെ പ്രമോഷന് വേണ്ടി പങ്കുവച്ചൊരു ഫോട്ടോയ്ക്കെതിരെ  രംഗത്തെത്തിയിരിക്കുകയാണ് റാപ്പര്‍ ആയ 50 സെന്‍റ് എന്നറിയപ്പെടുന്ന കര്‍ട്ടിസ് ജയിംസ് ജാക്സണ്‍.  മുമ്പെപ്പോഴോ ആരാധികയെന്ന നിലയിലെടുത്ത ചിത്രം പിന്നീട് ഇവരുടെ പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന പരാതിയില്‍ സര്‍ജനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഇദ്ദേഹം.

ലിംഗം വലുതാക്കാനുള്ള സര്‍ജറിയുടെ പരസ്യത്തിനായി തന്‍റെ ചിത്രമുപയോഗിച്ചുവെന്നാണ് 50 സെന്‍റിന്‍റെ പരാതി. ഏഞ്ചല കോഗൻ എന്ന സര്‍ജനെതിരെയാണ് പരാതി. ഇപ്പോള്‍ കോടതിയില്‍ ഏഞ്ചലയുടെ അഭിഭാഷകര്‍ 50 സെന്‍റിനെതിരെ വാദങ്ങളുന്നയിച്ചതോടെയാണ് നേരത്തെ ഫയല്‍ ചെയ്തിട്ടുള്ള കേസ് വലിയ രീതിയില്‍ വാര്‍ത്താശ്രദ്ധ നേടുന്നത്. 

ഏഞ്ചലയ്ക്കൊപ്പമുള്ള 50 സെന്‍റിന്‍റെ ഫോട്ടോ കണ്ടാല്‍ തന്നെ മനസിലാകും അത് അദ്ദേഹത്തിന്‍റെ സമ്മതപ്രകാരമുള്ളതാണെന്നും, അതുപോലെ തന്നെ ഏഞ്ചലയുടെ ഓഫീസില്‍ വച്ച് എടുത്തതാണെന്നുമാണ് അഭിഭാഷകര്‍ വിശദീകരിക്കുന്നത്. 50 സെന്‍റ്, ലിംഗം വലുതാക്കാനുള്ള ശസ്ത്രക്രിയ ചെയ്തുവെന്ന് ഏഞ്ചല സൂചിപ്പിച്ചിട്ടില്ലെന്നും അഭിഭാഷകര്‍ പറയുന്നു. 

അതേസമയം താൻ അത്തരത്തിലൊരു ശസ്ത്രക്രിയ ചെയ്തിട്ടില്ലെന്നും എന്നാല്‍ അങ്ങനെയൊരു വാര്‍ത്ത വന്നതോടെ അത് തന്‍റെ കരിയറിനെയും വ്യക്തിജീവിതത്തെയും ഏറെ ബാധിച്ചു എന്നുമാണ് 50 സെന്‍റ് ചൂണ്ടിക്കാട്ടുന്നത്. 

Also Read:- 'ലിംഗം വലുതാകാൻ നാല് മാസം മെറ്റല്‍ റിംഗ് ധരിച്ചു'; ഗുരുതരമായപ്പോള്‍ ആശുപത്രിയില്‍...

click me!