പാദസംരക്ഷണത്തിനായി പലരും ബ്യൂട്ടിപാര്‍ലറിലേക്കും മറ്റും പോകാറുമുണ്ട്. എന്നാൽ ഇവ സ്വന്തം വീട്ടിൽ ലളിതമായി ചെയ്യാവുന്നതേയുള്ളൂ.
നല്ല ഭംഗിയുള്ള പാദങ്ങള്‍ എല്ലാവരുടെയും സ്വപ്നമാണ്. സൗന്ദര്യത്തിന്‍റെ മാത്രമല്ല, വ്യക്തിത്വത്തിന്‍റെ കൂടി പ്രതിഫലനമാണ് പാദങ്ങള്‍. എന്നാല്‍ വിണ്ടുകീറിയ പാദങ്ങളാണ് പലരുടെയും പ്രശ്നം.
മുഖത്തിന്‍റെ സൗന്ദര്യം കാത്തുസൂക്ഷിക്കാനായി രാവും പകലും വിപുലമായ സൗന്ദര്യ സംരക്ഷണ മാർഗങ്ങളിൽ ഏർപ്പെടുന്നവര്‍ പലപ്പോഴും പാദങ്ങള്‍ വേണ്ടവിധം പരിപാലിക്കാറില്ല. എന്നാല്‍ ചിലര്‍ പാദസംരക്ഷണത്തിനായി ബ്യൂട്ടിപാര്‍ലറിലേക്കും മറ്റും പോകാറുമുണ്ട്.
undefined
എന്നാൽ ഇവ സ്വന്തം വീട്ടിൽ വളരെ ലളിതമായി ചെയ്യാവുന്നതേയുള്ളൂ. ബേക്കിംഗ് സോഡ കൊണ്ട് പാദസംരക്ഷണം നടത്താം.
ഇതിനായി ആദ്യം ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ചൂടുവെള്ളത്തില്‍ ചേര്‍ത്തിളക്കുക. ശേഷം ഈ ലായനിയില്‍ പാദങ്ങള്‍ 20 മിനിറ്റ് മുക്കി വയ്ക്കണം. കാലിലെ വരണ്ട ചര്‍മ്മത്തിനിടയില്‍ ബേക്കിംഗ് സോഡയെത്തി ചര്‍മ്മം മൃദുവാക്കാനിത് സഹായിക്കും. ശേഷം കാല്‍ പുറത്തെടുത്ത് പതുക്കെ പ്യൂമിക് സ്റ്റോണ്‍ വച്ചുരയ്ക്കുക. ഇത് ഈ ഭാഗത്തെ മൃതകോശങ്ങള്‍ നീക്കാന്‍ സഹായിക്കും. ഇത് പതിവായി ചെയ്യുന്നത് വിണ്ടുകീറിയ പാദങ്ങള്‍ക്ക് ഏറേ ഗുണകരമാണ്.
Also Read: മുഖത്തെ ചുളിവുകൾ മാറാൻ വീട്ടിലുണ്ട് നാല് പ്രതിവിധികള്‍...