പ്രൊസസ്ഡ് ഫുഡിലേക്കുള്ള മാറ്റത്തിന്റെ ഫലമായാണ് അമിതവണ്ണക്കാരാകുന്നതെന്നും പഠനം പറയുന്നു.
മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും മൂലം 2050 ഓടെ ലോകജനസംഖ്യയിലെ പകുതിപേരും അമിതവണ്ണക്കാരാകുമെന്ന് പഠനം. പോട്സ്ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്റ്റ് റിസർച്ച് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ.
പ്രൊസസ്ഡ് ഫുഡിലേക്കുള്ള മാറ്റത്തിന്റെ ഫലമായാണ് അമിതവണ്ണക്കാരാകുന്നതെന്നും പഠനം പറയുന്നു. 45 ശതമാനത്തോളം പേർ അമിതഭാരക്കാരും പതിനാറ് ശതമാനം പേർ പൊണ്ണത്തടിയാൽ വലയുന്നവരുമാകുമെന്നാണ് പഠനം പറയുന്നത്.
undefined
കൂടാതെ 500 മില്യണിൽപരം ജനങ്ങൾ പോഷകാഹാരക്കുറവും ഭാരക്കുറവും നേരിടുമെന്നും ഗവേഷകർ സൂചിപ്പിക്കുന്നു. ഭക്ഷണത്തിന്റെ ആഗോളതലത്തിലുള്ള വിതരണത്തിലെ അപര്യാപ്തതയും ഭക്ഷണശൈലിയിലെ മാറ്റവുമെല്ലാമാണ് ഇവയിലേക്ക് നയിക്കുന്നത് എന്നും പഠനം പറയുന്നു.
Also Read: അമിതഭാരം പെട്ടെന്ന് കുറയാന്‍ ആറ് കാര്യങ്ങള്‍...