'ഇതാണ് എന്‍റെ ഹല്‍ദി ഹെയര്‍'; ഓര്‍മ്മചിത്രങ്ങള്‍ പങ്കുവച്ച് ആലിയ ഭട്ട്

By Web Team  |  First Published Dec 28, 2022, 12:48 PM IST

തന്‍റെ ഹല്‍ദി ചടങ്ങിലെ ചിത്രം മുതല്‍ ഗര്‍ഭകാലത്തെ ചിത്രം വരെ ആലിയ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  'എന്‍റെ ഹല്‍ദി ഹെയര്‍' എന്നാണ് ചിത്രത്തിന് താഴെ താരം കുറിച്ചത്.


നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ആലിയ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ 2022- ലെ പുറത്തുവിടാതെ തന്‍റെ ഓര്‍മ്മചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ആലിയ. ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത റീല്‍ വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ആലിയ പങ്കുവച്ചത്. 

തന്‍റെ ഹല്‍ദി ചടങ്ങിലെ ചിത്രം മുതല്‍ ഗര്‍ഭകാലത്തെ ചിത്രം വരെ ആലിയ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  'എന്‍റെ ഹല്‍ദി ഹെയര്‍' എന്നാണ് ചിത്രത്തിന് താഴെ താരം കുറിച്ചത്. വിവാഹ വസ്ത്രം ആദ്യമായി ട്രെയല്‍ ചെയ്തതിന്‍റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. കൂടാതെ പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രവും പൂള്‍ ചിത്രങ്ങളുമൊക്കെ ആലിയയുടെ റീല്‍ വീഡിയോയില്‍ കാണാം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Alia Bhatt 💛 (@aliaabhatt)

 

അടുത്തിടെ ആണ് ആലിയ- രണ്‍ബീര്‍ താരദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറന്നത്. മകള്‍ പിറന്ന സന്തോഷവാര്‍ത്തയും ആലിയ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത. ഞങ്ങളുടെ കുഞ്ഞ് എത്തിയിരിക്കുന്നു. അവള്‍ വളരെ മനോഹരിയാണ്. ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു. അനുഗ്രഹീതരായ മാതാപിതാക്കളായി ഞങ്ങള്‍ മാറി. സ്‌നേഹം മാത്രം'- ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. 

 

'റാഹ' എന്നാണ് മകളുടെ പേര്.  ആലിയയുടെ തൊട്ടടുത്ത് രണ്‍ബീര്‍ കപൂര്‍ മകളെ എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ആലിയ മകളുടെ പേര് വെളിപ്പെടുത്തിയത്. കുഞ്ഞിന്‍റെ മുത്തശ്ശിയാണ് പേര് നിര്‍ദ്ദേശിച്ചതെന്നും ആലിയ പോസ്റ്റില്‍ കുറിച്ചു. പേരുപോലെ തന്നെ മകളെ ആദ്യമായി കയ്യിലേന്തിയപ്പോൾ ഈ വികാരങ്ങളെല്ലാം അനുഭവപ്പെട്ടുവെന്നും ജീവിതം ഇപ്പോൾ ആരംഭിച്ചതേയുള്ളു എന്ന തോന്നലാണ് അനുഭവപ്പെടുന്നതെന്നും ആലിയ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഈ വര്‍ഷം ഏപ്രില്‍ പതിനാലിനായിരുന്നു ആലിയയുടെയും രണ്‍ബീറിന്‍റെയും വിവാഹം. ജൂണിലാണ് താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ആലിയ പരസ്യമായി പങ്കുവച്ചത്. നവംബറിലാണ് താരദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. 

Also Read: 'കുട്ടിക്കാലത്ത് അമ്മയെ പേടിയായിരുന്നു, ഇന്ന് അടുത്ത സുഹൃത്ത്'; ഹൃദ്യമായ കുറിപ്പുമായി കങ്കണ റണൗട്ട്

click me!