Alia Bhatt : 'ആലിയ ഭട്ട് വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയായിരുന്നോ?'; മറുപടി നല്‍കി സഹോദരി

By Web Team  |  First Published Oct 14, 2022, 12:57 PM IST

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഏപ്രില്‍ പതിന്നാലിനായിരുന്നു താരജോഡിയായ രണ്‍ബീര്‍ കപൂറിന്‍റെയും ആലിയ ഭട്ടിന്‍റെയും വിവാഹം. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം തന്നെ താൻ ഗര്‍ഭിണിയാണെന്ന വിവരം ആലിയ പരസ്യമായി ഏവരെയും അറിയിക്കുകയായിരുന്നു. 


അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡിലെ സൂപ്പര്‍ താരം ആലിയ ഭട്ട്. കൈ നിറയെ സിനിമകളുമായി കരിയറില്‍ സജീവമായി നില്‍ക്കുമ്പോഴാണ് ആലിയ അമ്മയാകാനുള്ള ഒരുക്കത്തിലേക്ക് കടക്കുന്നത്. എങ്കിലും എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് താനും ഭര്‍ത്താവ് രണ്‍ബീറും കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നതെന്നാണ് ആലിയ അറിയിക്കുന്നത്. കരിയറില്‍ വലിയ ബ്രേക്ക് വരാതെ നോക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇരുവരും പദ്ധതിയിട്ടിട്ടുണ്ടെന്നാണ് അടുത്തിടെ ആലിയ പങ്കുവച്ച കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. 

എന്നാല്‍ വിവാദങ്ങള്‍ക്ക് പരിധിയില്ലല്ലോ! ആലിയ ഗര്‍ഭിണിയാണെന്ന വാര്‍ത്ത വന്നതോടെ തന്നെ ഇതുമായി ബന്ധപ്പെട്ടും ഗോസിപ്പുകള്‍ ഇറങ്ങി. ആലിയ വിവാഹത്തിന് മുമ്പേ തന്നെ ഗര്‍ഭിണിയായിരുന്നുവെന്നതാണ് ഇതില്‍ ഏറ്റവും പ്രചാരം നേടിയ ഗോസിപ്പ്. 

Latest Videos

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഏപ്രില്‍ പതിന്നാലിനായിരുന്നു താരജോഡിയായ രണ്‍ബീര്‍ കപൂറിന്‍റെയും ആലിയ ഭട്ടിന്‍റെയും വിവാഹം. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം തന്നെ താൻ ഗര്‍ഭിണിയാണെന്ന വിവരം ആലിയ പരസ്യമായി ഏവരെയും അറിയിക്കുകയായിരുന്നു. 

വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കകം തന്നെ ഗര്‍ഭിണിയാണെന്ന് അറിയിച്ചതോടെ താരം വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയാണെന്ന ഗോസിപ്പ് ശക്തമാവുകയായിരുന്നു. ഇപ്പോഴിതാ ഈ വിവാദത്തോട് പ്രതികരിക്കുകയാണ് ആലിയയുടെ സഹോദരി ഷഹീൻ ഭട്ട്. 

ഒരഭിമുഖത്തിനിടെയാണ് ഈ പ്രചാരണത്തോടുള്ള മറുപടി ഷഹീൻ വ്യക്തമാക്കിയത്. ആലിയയുടെ വളരെ വ്യക്തിപരമായ കാര്യങ്ങളാണ് അതെന്നും അതില്‍ പരസ്യമായ അഭിപ്രായം താൻ പറയില്ലെന്നുമാണ് ഷഹീൻ അറിയിച്ചത്. ഒപ്പം തന്നെ വിവാദങ്ങളുയരുന്നതിനെ കുറിച്ചും ചിലത് ഷഹീൻ പറഞ്ഞു.

'നമുക്ക് എല്ലായ്പോഴും എല്ലാവരെയും തൃപ്തിപ്പെടുത്തിയോ സന്തോഷപ്പെടുത്തിയോ മുന്നോട്ട് പോകാൻ സാധിക്കില്ല. ഏത് കാര്യത്തിലായാും വിവാദങ്ങള്‍ വരിക തന്നെ ചെയ്യും. അല്ലെങ്കില്‍ നല്ലതും ചീത്തയും പറയപ്പെടാം. എനിക്ക് തോന്നുന്നത് ഞങ്ങളെ പോലെയുള്ള ആളുകളെല്ലാം തന്നെ പൊതുവിടത്തില്‍ വന്നിരുന്ന് എന്ത് പറയണം എന്ത് പറയരുത് എന്ന കാര്യങ്ങള്‍ പരിശീലിക്കുന്നവരാണ്. എന്തില്‍ ശ്രദ്ധ നല്‍കണമെന്നും എന്ത് നിരാകരിക്കണമെന്നും നമുക്കറിയാം...'- ഷഹീൻ പറയുന്നു. 

ആലിയയുടെ മൂത്ത സഹോദരിയാണ് ഷഹീൻ ഭട്ട്. പ്രമുഖ നിര്‍മ്മാതാവായ മഹേഷ് ഭട്ടിന്‍റെയും നടിയും സംവിധായികയുമായ സോണി റസ്ദാന്‍റെയും മക്കളാണ് ഇരുവരും. ആലിയ അഭിനയത്തിലേക്ക് കടന്നപ്പോള്‍ ഷഹീൻ പക്ഷേ സ്ക്രിപ്റ്റ് എഴുത്തിലും നിര്‍മ്മാണത്തിലുമാണ് താല്‍പര്യം പ്രകടിപ്പിച്ചത്. ഇതിന് പുറമെ മാനസികാരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഷഹീൻ.

ആലിയയും ഷഹീനും തമ്മില്‍ ശക്തമായ ആത്മബന്ധമാണുള്ളത്. ഇത് ഇരുവരും പലപ്പോഴായി പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. സഹോദരിയെക്കാളുപരി ഒരു മകളെ പോലെയാണ് ആലിയ എന്നാണ് ഷഹീൻ എപ്പോഴും പറയാറ്. തിരിച്ച് ഷഹീനെ കുറിച്ച് പറയുമ്പോള്‍ ഒരു അമ്മയുടെ സ്നേഹത്തോളമെന്ന നിലയ്ക്ക് തന്നെയാണ് ആലിയയും പറയാറ്. ഇരുവരുടെയും ബന്ധത്തിന്‍റെ ആഴം ഇവരുടെ സോഷ്യല്‍ മീഡിയ സംവേദനങ്ങളിലൂടെ തന്നെ നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaheen Bhatt (@shaheenb)

Also Read:- ആലിയ അച്ഛന് പിറന്നാള്‍ ആശംസ നേര്‍ന്നത് എങ്ങനെയെന്ന് കണ്ടോ?

click me!