Alia Bhatt : ആലിയ അച്ഛന് പിറന്നാള്‍ ആശംസ നേര്‍ന്നത് എങ്ങനെയെന്ന് കണ്ടോ?

By Web Team  |  First Published Sep 21, 2022, 5:47 PM IST

ബോളിവുഡ് താരം ആലിയ ഭട്ട് തന്‍റെ അച്ഛനും പ്രമുഖ നിര്‍മ്മാതാവുമായ മഹേഷ് ഭട്ടിന് പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത് നോക്കൂ. ഏറെ രസകരമായാണ് ആലിയ അച്ഛന് പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത്.


ഇന്ന് മിക്ക സിനിമാതാരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടത് ബോളിവുഡ് താരങ്ങളെ കുറിച്ചാണ്.  സിനിമാവിശേഷങ്ങള്‍ക്കും ഫോട്ടോഷൂട്ടിനുമൊപ്പം വ്യക്തിപരമായ വിശേഷങ്ങളും മിക്ക ബോളിവുഡ് താരങ്ങളും തങ്ങളുടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. വീട്ടുവിശേഷങ്ങള്‍, കുടുംബാംഗങ്ങളുടെ കാര്യങ്ങള്‍, അവര്‍ക്കൊപ്പമുള്ള ഫോട്ടോകള്‍- വീഡിയോകള്‍, രസരകമായ നിമിഷങ്ങളുടെ പങ്കുവയ്ക്കലുകള്‍ എല്ലാം യാതൊരു സങ്കോചവുമില്ലാതെ പങ്കുവയ്ക്കുന്ന താരങ്ങളുണ്ട്. 

ഇപ്പോഴിതാ അത്തരത്തില്‍ ബോളിവുഡ് താരം ആലിയ ഭട്ട് തന്‍റെ അച്ഛനും പ്രമുഖ നിര്‍മ്മാതാവുമായ മഹേഷ് ഭട്ടിന് പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത് നോക്കൂ. ഏറെ രസകരമായാണ് ആലിയ അച്ഛന് പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത്.

Latest Videos

ആലൂ ഫ്രൈ അഥവാ ഉരുളക്കിഴങ്ങ് ഫ്രൈയുടെ ആരാധകനായ മഹേഷ് ഭട്ടിന് അത് പ്രതിപാദിച്ചുകൊണ്ടാണ് ആലിയയുടെ ആശംസ. ആശംസ മാത്രമല്ല ആലിയ പങ്കുവച്ച മഹേഷിന്‍റെ ഫോട്ടോയുടെ ഉള്ളടക്കവും ഇതുതന്നെ. കയ്യില്‍ ആലൂ ഫ്രൈയും പിടിച്ച് ചിരിച്ച് പോസ് ചെയ്യുന്ന മഹേഷിനെയാണ് ഫോട്ടോയില്‍ കാണുന്നത്. 

ഹാപ്പി ബര്‍ത്ഡേ നേര്‍ന്ന ശേഷം 'മേ യുവര്‍ ഡേയ്സ് ബി ഫുള്‍ ഓഫ് ആലൂ ഫ്രൈ' എന്നാണ് ആലിയ ഇൻസ്റ്റ സ്റ്റോറിയിലെ ആശംസയിൽ കുറിച്ചിരിക്കുന്നത്. എല്ലാം ദിനങ്ങളും സന്തോഷപൂര്‍ണമോ സമാധാനപൂര്‍ണമോ ആകട്ടെയെന്നാണ് സാധാരണഗതിയില്‍ പിറന്നാളുകാരോട് മറ്റുള്ളവര്‍ ആശംസയായി പറയാറ്. ഇതിനെ വ്യത്യാസം വരുത്തി തമാശ കലര്‍ത്തി എല്ലാ ദിനങ്ങളും ആലൂ ഫ്രൈ കൊണ്ട് നിറയട്ടെ എന്നാണ് ആലിയ ആശംസിച്ചിരിക്കുന്നത്. 

തന്‍റെ എഴുപത്തിനാലാമത് പിറന്നാളാണ് മഹേഷ് ഭട്ട് ഇന്നലെ ആഘോഷിച്ചിരിക്കുന്നത്. മകള്‍ പൂജ ഭട്ടും അച്ഛന് രസകരമായ ആശംസ സോഷ്യല്‍ മീഡിയയിലൂടെ നേര്‍ന്നിട്ടുണ്ട്. മഹേഷ് ഭട്ട് വീട്ടില്‍ വച്ച് പാട്ട് പാടുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ആണ് പൂജ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pooja B (@poojab1972)

Also Read:- 'ആര്‍ക്കെങ്കിലും പ്രശ്നമായെങ്കില്‍ സോറി'; വിവാദമായ 'തമാശ'യില്‍ ഖേദം പ്രകടിപ്പിച്ച് രണ്‍ബീര്‍

click me!