ആലിയ ഭട്ടിന് സ്നേഹ ചുംബനം നല്‍കി രണ്‍ബീര്‍; റെഡ് തീമില്‍ കപൂര്‍ കുടുംബം

By Web Team  |  First Published Dec 26, 2022, 5:12 PM IST

ആലിയ ഭട്ടിന് സ്നേഹ ചുംബനം നല്‍കുന്ന രണ്‍ബീറിനെ ആണ് ഒരു ചിത്രത്തില്‍ കാണുന്നത്. റെഡ് ഡ്രസ്സില്‍ സുന്ദരിയായിരിക്കുകയാണ് ആലിയ. ക്രിസ്മസ് ട്രീയുടെ പശ്ചാത്തലത്തിലാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. 


താരങ്ങളുടെ ക്രിസ്മസ് ആഘോഷ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിലുളളത്. അത്തരത്തില്‍ ഏറ്റവും ശ്രദ്ധ നേടിയത് ബോളിവുഡ് നടി ആലിയ ഭട്ടിന്‍റെ പോസ്റ്റാണ്. രണ്‍ബീറിനും കപൂര്‍ കുടുംബത്തിനോടുമൊപ്പമാണ് ഇത്തവണ ആലിയ ക്രിസ്മസ് ആഘോഷിച്ചത്. ഇതിന്‍റെ നിരവധി ചിത്രങ്ങള്‍ ആലിയ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 

ആലിയ ഭട്ടിന് സ്നേഹ ചുംബനം നല്‍കുന്ന രണ്‍ബീറിനെ ആണ് ഒരു ചിത്രത്തില്‍ കാണുന്നത്. റെഡ് ഡ്രസ്സില്‍ സുന്ദരിയായിരിക്കുകയാണ് ആലിയ. ക്രിസ്മസ് ട്രീയുടെ പശ്ചാത്തലത്തിലാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. ആലിയയുടെ കവിളില്‍ സ്നേഹ ചുംബനം നല്‍കുകയായിരുന്നു രണ്‍ബീര്‍. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Alia Bhatt 💛 (@aliaabhatt)

 

എല്ലാ വര്‍ഷത്തെയും പോലെ കപൂർ കുടുംബം ഒരുമിച്ച് ആണ് ഇത്തവണ ക്രിസ്‌മസ് ആഘോഷിച്ചത്. റെഡ് തീമാണ് കുടുംബം തെരഞ്ഞെടുത്തത്. കപൂര്‍ കുടുംബത്തിനൊപ്പമുള്ള ചിത്രവും ആലിയ പങ്കുവച്ചിട്ടുണ്ട്. രൺബീർ, രൺധീർ കപൂർ, ബബിത, നീതു കപൂർ, റിമ ജെയിൻ, കരിഷ്മ എന്നിവർക്കൊപ്പം പോസ് ചെയ്യുന്ന ആലിയെ ചിത്രത്തില്‍ കാണാം. "ഇത് ഈ വർഷത്തെ ഏറ്റവും നല്ല സമയമാണ് .. ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ആളുകളുമായി" എന്നാണ് ആലിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. 

നവംബര്‍ ആറിനാണ്  ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും ഒരു മകള്‍ പിറന്നത്. ആലിയ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.  കുഞ്ഞിന് പേരിട്ട വിവരവും ആലിയ തന്നെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മകൾക്കും രൺബീറിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം പേര് വെളിപ്പെടുത്തിയത്. 'റാഹ' എന്നാണ് മകളുടെ പേര്. കുഞ്ഞിന്‍റെ മുഖം വ്യക്തമാകാത്ത ചിത്രമാണ് ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

Also Read: 'ബാഗില്‍ ഒരു വീട് മുഴുവന്‍ കൊണ്ടുപോകണോ?'; ട്രോള്‍ വാങ്ങി സബ്യസാചിയുടെ ഇന്ത്യ ടോട്ട് ബാഗ്

click me!