അടുത്ത കാലത്തായി സിനിമാമേഖലയില്‍ നിന്ന് പലരും തങ്ങളുടെ മേക്കപ്പില്ലാത്തതോ എഡിറ്റ് ചെയ്യാത്തതോ ആയ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് കാണാം. പ്രത്യേകിച്ച് നടിമാര്‍. 'ബോഡി പോസിറ്റിവിറ്റി', അഥവാ സ്വന്തം ശരീരം എങ്ങനെയാണോ അതിനെ അതുപോലെ അംഗീകരിക്കുകയെന്ന ആശയം നിലവില്‍ ധാരാളം പേര്‍ ഉയര്‍ത്തിക്കാട്ടാറുണ്ട്.
സിനിമാതാരങ്ങളില്‍ മഹാഭൂരിഭാഗം പേരും പുറത്തിറങ്ങുമ്പോഴോ വിവിധ പരിപാടികളില്‍ പങ്കെടുക്കുമ്പോഴോ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോഴോ എല്ലാം മേക്കപ്പുപയോഗിക്കുന്നവരാണ്. മേക്കപ്പ് മാത്രമല്ല, എടുക്കുന്ന ഫോട്ടോകളും വീഡിയോകളുമെല്ലാം ഭംഗിയായി എഡിറ്റ് ചെയ്ത ശേഷം മാത്രമാണ് അധികപേരും അവ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറ്.
എന്നാല്‍ അടുത്ത കാലത്തായി സിനിമാമേഖലയില്‍ നിന്ന് പലരും തങ്ങളുടെ മേക്കപ്പില്ലാത്തതോ എഡിറ്റ് ചെയ്യാത്തതോ ആയ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് കാണാം. പ്രത്യേകിച്ച് നടിമാര്‍. 'ബോഡി പോസിറ്റിവിറ്റി', അഥവാ സ്വന്തം ശരീരം എങ്ങനെയാണോ അതിനെ അതുപോലെ അംഗീകരിക്കുകയെന്ന ആശയം നിലവില്‍ ധാരാളം പേര്‍ ഉയര്‍ത്തിക്കാട്ടാറുണ്ട്.
undefined
ബോഡി ഷെയിമിംഗ് എന്ന അനാരോഗ്യകരമായ പ്രവണതയെ പ്രതിരോധിക്കുകയോ അല്ലെങ്കില്‍ വെല്ലുവിളിക്കുകയോ ചെയ്യുന്നതാണ് ബോഡി പോസിറ്റിവിറ്റി. ഇപ്പോഴിതാ ആരാധകലക്ഷങ്ങളുള്ള സൂപ്പര്‍ താരം ആലിയ ഭട്ട് തന്‍റെ 'നോ ഫില്‍ട്ടര്‍' ഫോട്ടോ പങ്കുവച്ചിരിക്കുകയാണ്.
ഇൻസ്റ്റഗ്രാം സ്റ്റോറി ആയിട്ടാണ് ആലിയ ഈ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. രാവിലെ എഴുന്നേറ്റ് അധികം വൈകാതെ തന്നെ ക്ലിക്ക് ചെയ്ത ചിത്രമാണിത്. ഇതില്‍ സ്കിൻ കെയര്‍ പ്രോഡക്ടുകളല്ലാതെ മേക്കപ്പ് ഒന്നും തന്നെ ആലിയ ഉപയോഗിച്ചിട്ടില്ല.
ഇത്തരത്തില്‍ മേക്കപ്പും ഫില്‍ട്ടറുമില്ലാതെ സ്വന്തം ഫോട്ടോകള്‍ പങ്കുവയ്ക്കുന്നത് ഒരു ചങ്കൂറ്റം തന്നെയാണെന്നാണ് ആരാധകര്‍ എപ്പോഴും ചൂണ്ടിക്കാട്ടുന്നത്. ബോളിവുഡില്‍ നിന്ന് പല നടിമാരും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
വെള്ളിത്തിരയുടെ തിളക്കങ്ങള്‍ക്ക് അപ്പുറത്ത് താരങ്ങളും സാധാരണക്കാരാണെന്നും അവരെ താരതമ്യപ്പെടുത്തി മറ്റുള്ളവര്‍ അപകര്‍ഷതയോ ആത്മവിശ്വാസക്കുറവോ അനുഭവിക്കേണ്ടതില്ലെന്നുമുള്ള സന്ദേശമാണ് ഈ സമീപനം നല്‍കുന്നത്.
നേരത്തെ ബോഡി ഷെയിമിംഗ് നേരിട്ട പല താരങ്ങളും ഇതുപോലെ ബോഡി പോസിറ്റിവിറ്റി ഫോട്ടോകളും വീഡിയോകളുമെല്ലാം പങ്കുവച്ചിട്ടുണ്ട്. വിദ്യാ ബാലൻ, സമീറ റെഡ്ഡി എന്നീ നടിമാരെല്ലാം ഇക്കാര്യത്തില്‍ ഒരുപാട് ഇടപെടലുകള്‍ നടത്തിയിട്ടുള്ളവരാണ്.
മലയാളത്തില്‍ നിന്നുള്ള ചില താരങ്ങളും ഇതേ ആശയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ നടത്താറുണ്ട്. ശരിക്കും ഇങ്ങനെയുള്ള പ്രവണതകള്‍ ആരാധകരെ സ്വാധീനിക്കുന്നത് തന്നെയാണ്.അത് ആരോഗ്യകരമായ രീതിയില്‍ ആരിലെങ്കിലും സ്വാധീനം ചെലുത്തുന്നത് തീര്‍ച്ചയായും സാമൂഹികമായും പ്രയോജനപ്പെടുകയും ചെയ്യും.
Also Read:- സ്ത്രീകള്‍ക്കിടയില്‍ തരംഗമായി സമീറ റെഡ്ഢിയുടെ 'നോ മേക്കപ്പ്' വീഡിയോ