Alia Bhatt : 'സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കാം, ലിവിങ് ടുഗതര്‍ മനോഹരമാണ്'; ആലിയ ഭട്ട്

By Web Team  |  First Published Aug 24, 2022, 7:12 AM IST

ലിവിങ് ടുഗതര്‍ ഏറ്റവും മനോഹരമായ അനുഭവമാണെന്നും അതിലൂടെ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ ഒരുപാട് ഓര്‍മകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും ആലിയ പറയുന്നു. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് താരം ലിവിങ് ടുഗതറിനെ കുറിച്ച് സംസാരിച്ചത്.


ലിവിങ് ടുഗതറിനെ കുറിച്ച് മനസ്സ് തുറന്ന് ബോളിവുഡ് താരം ആലിയ ഭട്ട്. ലിവിങ് ടുഗതര്‍ ഏറ്റവും മനോഹരമായ അനുഭവമാണെന്നും അതിലൂടെ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ ഒരുപാട് ഓര്‍മകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും ആലിയ പറയുന്നു. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് താരം ലിവിങ് ടുഗതറിനെ കുറിച്ച് സംസാരിച്ചത്.

'നിങ്ങള്‍ക്ക് അതിന് കഴിയുമെങ്കില്‍, എന്തുകൊണ്ട് അത് ആയിക്കൂട? അതു വളരെ മികച്ച തീരുമാനമാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ക്ക് പരസ്പരം മനസിലാക്കാന്‍ സമയം ലഭിക്കും. നിങ്ങള്‍ കൂടുതല്‍ കംഫര്‍ട്ടബള്‍ ആകും. വിവാഹം കഴിക്കേണ്ടിവരും എന്ന ചിന്തയുടെ സമ്മര്‍ദ്ദങ്ങളില്ലാതെ ഒരുപാട് മനോഹരമായ ഓര്‍മകള്‍ സൃഷ്ടിക്കാനാകും'- ആലിയ പറഞ്ഞു. 

Latest Videos

രണ്‍ബീര്‍ കപൂറുമായി വിവാഹത്തിന് മുമ്പ് ഉണ്ടായിരുന്ന ലിവിങ് ടുഗതറിനെ കുറിച്ചും ആലിയ മനസുതുറന്നു. 'ഞങ്ങള്‍ യഥാര്‍ഥത്തില്‍ വിവാഹിതരാകാന്‍ തീരുമാനിച്ച ശേഷമാണ് ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങുന്നത്. എന്നാല്‍ കൊവിഡ് രൂക്ഷമായതോടെ വിവാഹം എന്നത് വിദൂരമായ കാര്യമായി. എന്നാലും ഞങ്ങളുടെ പ്ലാനുകള്‍ മാറ്റിയില്ല. ഒരുമിച്ചു ജീവിതം തുടര്‍ന്നു. ബാക്കിയൊക്കെ വരുന്ന പോലെ വരട്ടെ എന്ന തരത്തിലായിരുന്നു കാര്യങ്ങള്‍'-ആലിയ കൂട്ടിച്ചേര്‍ത്തു. 

നിയമപരമായി തന്റെ പേര് ആലിയ ഭട്ട് കപൂര്‍ എന്നാക്കി മാറ്റുമെന്നും താരം വ്യക്തമാക്കി. 'ഞാന്‍ നിയമപരമായി പേര് മാറ്റും. ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നു. ഇനി ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ കപൂര്‍മാര്‍ക്കിടയില്‍ ഭട്ട് ആകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഒഴിവാക്കപ്പെട്ടതായി തോന്നാന്‍ ആഗ്രഹിക്കുന്നില്ല'- ആലിയ പറയുന്നു. അതേസമയം, സ്‌ക്രീനില്‍ തന്റെ പേര് ആലിയ ഭട്ട് എന്നു തന്നെ ആയിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 14-നാണ് ആലിയയും രണ്‍ബീറും വിവാഹിതരായത്. ജൂണില്‍ താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്തയും ആലിയ ആരാധകരുമായി പങ്കുവച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആണ് ആലിയ ഇക്കാര്യം അറിയിച്ചത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇരുവരുടെയും റിലീസിന് ഒരുങ്ങുന്ന 'ബ്രഹ്മാസ്ത്ര' എന്ന സിനിമയുടെ സെറ്റില്‍വെച്ചായിരുന്നു പ്രണയം പൂവണിഞ്ഞത്. 

 

അതേസമയം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്  'ബ്രഹ്മാസ്ത്ര'യുടെ പ്രമോഷൻ പരിപാടിക്കിടെ ലൈവില്‍ ആലിയ ഭട്ടിന്‍റെ ശരീരത്തെ കുറിച്ച് രണ്‍ബീര്‍ പറഞ്ഞൊരു കമന്‍റ് വലിയ വിവാദങ്ങള്‍ക്കിടയായി. പുതിയ സിനിമയുടെ പ്രമോഷൻ എന്തുകൊണ്ടാണ് പരിമിതപ്പെടുത്തിയതെന്ന് വിശദീകരിക്കുകയായിരുന്നു ആലിയ. ഇതിനിടയ്ക്ക് കയറിയാണ് രണ്‍ബീര്‍ സംസാരിച്ചത്. 'ഇവിടെ ഒരാള്‍ പരന്നിരിക്കുന്നതായി എനിക്ക് കാണാം കെട്ടോ...' എന്നായിരുന്നു രണ്‍ബീറിന്‍റെ കമന്‍റ്. ഈ വീഡിയോ വൈറലായതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഗര്‍ഭിണികള്‍ക്ക് പൊതുവെ അവരുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാൻ ബുദ്ധിമുട്ട് നേരിടാറുണ്ടെന്നും ഒരു പങ്കാളി തന്നെ ഇതുമായി ബന്ധപ്പെട്ട കളിയാക്കലുകള്‍ നടത്തുന്നത് അത്ര ആരോഗ്യകരമല്ലെന്നുമാണ് ആളുകളുടെ അഭിപ്രായം. 

 

Also Read: ഗര്‍ഭിണി ആകുന്നതോടെ 'സ്റ്റൈല്‍' ഉപേക്ഷിക്കല്ലേ; ഇതാ ആലിയയെ നോക്കൂ...

click me!