സീക്വിൻസ് സാരിയിൽ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍...

By Web Team  |  First Published Feb 15, 2023, 9:35 PM IST

സവാൻ ഗാന്ധിയാണ് ആലിയയ്ക്കായി സാരി ഒരുക്കിയത്. ​ഗ്ലാസ് ബീഡ്സ്, സീക്വിൻസുമൊക്കെ ആണ് സാരിയെ മനോഹരമാക്കിയത്. മിറര്‍ വര്‍ക്കും ത്രെഡ് എംബ്രോയ്ഡറിയുമൊക്കെ നിറഞ്ഞ ലീവ്‌ലസ് ബ്ലൗസ് ആണ് ആലിയ  ഇതിനൊപ്പം പെയര്‍ ചെയ്തത്.


ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്ര-കിയാര അദ്വാനി വിവാഹ റിസപ്ഷന്‍റെ ചിത്രങ്ങളാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതില്‍ ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്‍റെ ലുക്കിനാണ് ഫാഷന്‍ ലോകത്ത് ഏറെ പ്രശംസ ലഭിച്ചത്. അമ്മയായതിനുശേഷം ആലിയയുടെ വിശേഷങ്ങൾ അറിയാല്‍ ആരാധകര്‍ക്ക് ഏറെ താല്‍പര്യവുമുണ്ട്. ബ്ലഷ് പിങ്ക് സീക്വിൻസ് സാരിയിൽ തിളങ്ങിയാണ് ആലിയ വിവാഹസത്കാരത്തിന് എത്തിയത്.

സവാൻ ഗാന്ധിയാണ് ആലിയയ്ക്കായി സാരി ഒരുക്കിയത്. ​ഗ്ലാസ് ബീഡ്സ്, സീക്വിൻസുമൊക്കെ ആണ് സാരിയെ മനോഹരമാക്കിയത്. മിറര്‍ വര്‍ക്കും ത്രെഡ് എംബ്രോയ്ഡറിയുമൊക്കെ നിറഞ്ഞ ലീവ്‌ലസ് ബ്ലൗസ് ആണ് ആലിയ  ഇതിനൊപ്പം പെയര്‍ ചെയ്തത്. ആമി പട്ടേലാണ് താരത്തെ സ്റ്റൈലിങ് ചെയ്തത്. ഡയ്മണ്ട് സ്റ്റഡും മേതിരവുമായിരുന്നു താരത്തിന്‍റെ ആക്സസറീസ്‌. നൂഡ് ഷെയ്ഡ‍് മേക്കപ് ആലിയയ്ക്ക് കൂടുതൽ ആകർഷണം നൽകി.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by SAWAN GANDHI (@sawangandhiofficial)

 

അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2022 ഏപ്രില്‍ പതിനാലിനായിരുന്നു ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്.  നവംബര്‍ ആറിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. പ്രസവത്തിന് ശേഷം ഫിറ്റ്‌നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ആലിയ ഇപ്പോള്‍.

 

കുഞ്ഞ് പിറന്ന് ഒന്നര മാസം കഴിഞ്ഞപ്പോള്‍ യോഗ പരിശീലനമാണ് ആലിയ ആദ്യം തുടങ്ങിയത്.  വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോകള്‍ ആലിയ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ബ്രഹ്മാസ്ത്രയാണ് ആലിയുടേതും രൺബീറിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.  അയൻ മുഖർജി സംവിധാനം ചെയ്ത സിനിമ ബോക്സ്ഓഫിസിൽ വലിയ ഹിറ്റായിരുന്നു.

Also Read: ധോത്തി സ്കര്‍ട്ടില്‍ കിടിലന്‍ ലുക്കില്‍ സൊനാക്ഷി സിൻഹ; ചിത്രങ്ങള്‍ വൈറല്‍

 

click me!