രണ്ട് കിടിലന്‍ ലുക്കുകളിലാണ് ആലിയ ക്രിസ്തുമസ് ആഘോഷം വളരെ സ്റ്റൈലിഷാക്കിയത്. ഫസ്റ്റ് ലുക്കിൽ, താരം വെള്ള വൺ ഷോൾഡർ ഡ്രസാണ് ധരിച്ചത്. ഒരു ക്രിസ്മസ് ട്രീ ഹെഡ്‌ബാൻഡും താരം ഇതിനൊപ്പം അണിഞ്ഞിരുന്നു
ബോളിവുഡിന്‍റെ പ്രിയപ്പെട്ട നടിയാണ് ആലിയ ഭട്ട്. ദേശീയ അവാർഡ് വരെ നേടിയ താരത്തിന് നിരവധി ആരാധകരുമുണ്ട്. ഇപ്പോഴിതാ ക്രിസ്തുമസ് സ്പെഷ്യല്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് ആലിയ. രണ്ട് കിടിലന്‍ ലുക്കുകളിലാണ് ആലിയ ക്രിസ്തുമസ് ആഘോഷം വളരെ സ്റ്റൈലിഷാക്കിയത്. ഫസ്റ്റ് ലുക്കിൽ, താരം വെള്ള വൺ ഷോൾഡർ ഡ്രസാണ് ധരിച്ചത്. ഒരു ക്രിസ്മസ് ട്രീ ഹെഡ്‌ബാൻഡും താരം ഇതിനൊപ്പം അണിഞ്ഞിരുന്നു
രണ്ടാമത്തെ ലുക്കില്‍ ചെറി റെഡ് ഡ്രസിലാണ് ആലിയ തിളങ്ങിയത്. റോസാപ്പൂവ് തൂങ്ങിക്കിടക്കുന്ന പോലെയുള്ള ഡിസൈനാണ് നെക്ക്‌ലൈനിന്‍റെ പ്രത്യേകത. ചിത്രങ്ങളില്‍ ആലിയക്കൊപ്പം രണ്‍ബീര്‍ കപൂറിനെയും കുട്ടി റാഹയെയും കാണാം. നീലയും വെള്ളയും വരകളുള്ള ഷർട്ടും വെള്ള ടീ ഷർട്ടും വെള്ള പാന്‍സുമായിരുന്നു രണ്‍ബീറിന്‍റെ വേഷം.
വൈറ്റ് ഫ്രോക്കിലാണ് ക്യൂട്ട് രാഹ എത്തിയത്. പാപ്പരാസികള്‍ക്ക് മുന്‍പില്‍ പോസ് ചെയ്യാനും കുടുംബം മറന്നില്ല. 'ഹായ്, മേരി ക്രിസ്മസ്' എന്ന് ആശംസിക്കുന്ന കുഞ്ഞു റാഹയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Also read: ഇനി ചര്‍മ്മം കണ്ടാല്‍ പ്രായം പറയില്ല, ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പത്ത് പഴങ്ങള്‍