സ്കാനിംഗ് മുറിയില്‍ നിന്നുള്ള രണ്‍ബീറിനൊപ്പമുള്ള ഫോട്ടോയും ആലിയ പങ്കുവച്ചിട്ടുണ്ട്. ഇതില്‍ ആലിയയുടെ മുഖത്തെ പറഞ്ഞറിയാക്കാനാകാത്ത സന്തോഷം നമുക്ക് കാണാവുന്നതാണ്.
ബോളിവുഡ് സിനിമാസ്വാദകരെ ഏറെ ആഹ്ളാദിപ്പിച്ച താരവിവാഹമായിരുന്നു ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ ( Alia bhatt and Ranbir Kapoor ) വിവാഹം. ഏപ്രില്‍ 14ന് മുംബൈ ബാന്ദ്രയിലെ രണ്‍ബീറിന്‍റെ വസതിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് താരജോഡി ഒന്നായത്.
ഇപ്പോഴിതാ അമ്മയാകാൻ പോകുന്നുവെന്ന വാര്‍ത്ത ( Alia Bhatt Pregnant ) പങ്കുവച്ചിരിക്കുകയാണ് ആലിയ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആലിയ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. സ്കാനിംഗ് മുറിയില്‍ നിന്നുള്ള രണ്‍ബീറിനൊപ്പമുള്ള ഫോട്ടോയും ആലിയ ( Alia bhatt and Ranbir Kapoor ) പങ്കുവച്ചിട്ടുണ്ട്. ഇതില്‍ ആലിയയുടെ മുഖത്തെ പറഞ്ഞറിയാക്കാനാകാത്ത സന്തോഷം നമുക്ക് കാണാവുന്നതാണ്.
പ്രിയങ്ക ചോപ്ര അടക്കം സിനിമാലോകത്ത് നിന്നുള്ള സെലിബ്രിറ്റികളും പല പ്രമുഖരും ആലിയയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. ഇരുവര്‍ക്കും ആരോഗ്യമുള്ളൊരു കുഞ്ഞ് ജനിക്കട്ടെയെന്നാണ് ഏവരുടെയും ആശംസ. പ്രിയങ്കയ്ക്ക് പുറമെ, മലൈക അറോറ, ക്രിതി സനോന്‍, രണ്‍ബീറിന്‍റെ സഹോദരി റിദ്ധിമ കപൂര്‍, രാകുല്‍ പ്രീത് സിംഗ്, കരണ്‍ ജോഹര്‍, പരിണീതി ചോപ്ര, ഇഷാൻ ഖട്ടര്‍, ടാഗര്‍ ഷ്റോഫ് തുടങ്ങി നിരവധി പേരാണ് ഇന്‍സ്റ്റഗ്രാമില്‍ തന്നെ ആലിയയെ ആശംസിച്ചത്.
ഇരുപത്തിയൊമ്പതുകാരിയായ ആലിയയും മുപ്പത്തിയൊമ്പതുകാരനായ രണ്‍ബീറും വിവാഹിതരായതില്‍ ഏറ്റവുമധികം സന്തോഷിച്ചിട്ടുള്ളത് താരങ്ങളുടെ കുടുംബങ്ങളാണ്. ഇക്കാര്യം പലപ്പോഴായി രണ്‍ബീറിന്‍റെ അമ്മ നീതു കപൂര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബോളിവുഡിലെ പ്രബലരായ രണ്ട് താരകുടുംബങ്ങളാണ് ഇരുവരുടേതും. ഈ കുടുംബങ്ങളുടെ സമാഗമം കൂടിയായിരുന്നു ആലിയ- രണ്‍ബീര്‍ വിവാഹം.
നിലവില്‍ ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും വിവാദത്തിലായതുമായ വിഷയമായിരുന്നു വാടക ഗര്‍ഭധാരണം. താരങ്ങള്‍ അവരുടെ കുഞ്ഞുങ്ങള്‍ക്കായി വാടക ഗര്‍ഭപാത്രം കണ്ടെത്തുന്ന രീതി ഇപ്പോള്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതുതായി പ്രിയങ്ക ചോപ്രയാണ് ഇത്തരത്തില്‍ അമ്മയായത്. പ്രിയങ്കയുടെ കേസും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഒരു വിഭാഗം പേര്‍ വാടക ഗര്‍ഭധാരണത്തെ വിമര്‍ശിക്കുമ്പോള്‍ മറുവിഭാഗം അതിനെ അംഗീകരിക്കുകയും ചെയ്യുകയാണ്.
ബോളിവുഡില്‍ വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കിയ താരങ്ങള്‍ നിരവധിയാണ്. ഷാരൂഖ് ഖാൻ, പ്രീതി സിന്‍റ, ശില്‍പ ഷെട്ടി, കരണ്‍ ജോഹര്‍, ആമിര്‍ ഖാന്‍, സണ്ണി ലിയോണ്‍ എന്നിവരെല്ലാം ഈ പട്ടികയിലെ പ്രമുഖരാണ്.
ഇത്തരത്തില്‍ വാടക ഗര്‍ഭധാരണം വിവാദവിഷയമായി നില്‍ക്കെയാണ് കരിയറില്‍ ഏറ്റവും സജീവമായി തുടരവേ ആലിയ ( Alia Bhatt Pregnant ) ഗര്‍ഭിണിയായിരിക്കുന്നത്. ഇതിനും ആലിയയെ പ്രശംസിക്കുന്നവര്‍ കുറവല്ല. എന്തായാലും താരകുടുംബത്തിന് പുതിയൊരു കണ്ണി കൂടി ഉണ്ടാകുന്നുവെന്നത് തീര്‍ച്ചയായും അവരെ സംബന്ധിച്ച് ആഘോഷങ്ങള്‍ക്കുള്ള നിമിഷങ്ങള്‍ തന്നെയാണ് സമ്മാനിക്കുന്നത്.
Also Read:- വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയ ബോളിവുഡ് സെലിബ്രിറ്റികള്‍...