'നീ പാട്ട് പാടുന്നത് അവസാനിപ്പിക്കണം'; ഭാര്യ ട്വിങ്കിളിന്‍റെ പിറന്നാളിന് അക്ഷയ് കുമാര്‍ പങ്കുവച്ച വീഡിയോ

By Web Team  |  First Published Dec 29, 2022, 10:57 AM IST

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് താരം ഭാര്യക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ട് വീഡിയോ പങ്കുവച്ചത്. പാട്ടുപാടി നൃത്തം ചെയ്യുന്ന ട്വിങ്കിളിന്‍റെ വീഡിയോ ആണ് അക്ഷയ് പങ്കുവച്ചത്. പിറന്നാള്‍ ആശംസകള്‍ കുറിക്കുന്നതിനിടെ  നീ പാട്ട്  പാടുന്നത് അവസാനിപ്പിക്കണമെന്ന് തമാശപൂര്‍വ്വം അക്ഷയ് കുറിച്ചു. 


മികച്ച കഥാപാത്രങ്ങള്‍ക്കൊണ്ട് ബോളിവുഡ് സിനിമാപ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ നടനാണ് അക്ഷയ് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ അക്ഷയ് തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  ഇപ്പോഴിതാ തന്‍റെ ഭാര്യ ട്വിങ്കിള്‍ ഖന്നയുടെ 48-ാം പിറന്നാളിന് അക്ഷയ് കുമാര്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് താരം ഭാര്യക്ക് പിറന്നാള്‍ ആശംസിച്ചു കൊണ്ട് വീഡിയോ പങ്കുവച്ചത്. പാട്ടുപാടി നൃത്തം ചെയ്യുന്ന ട്വിങ്കിളിന്‍റെ രസകരമായ വീഡിയോ ആണ് അക്ഷയ് പങ്കുവച്ചത്. പിറന്നാള്‍ ആശംസകള്‍ കുറിക്കുന്നതിനിടെ  നീ പാട്ട്  പാടുന്നത് അവസാനിപ്പിക്കണമെന്ന് തമാശപൂര്‍വ്വം അക്ഷയ് പറയുന്നുണ്ട്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. വളരെ ക്യൂട്ട് വീഡിയോ എന്നാണ് പലരുടെയും കമന്‍റ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Akshay Kumar (@akshaykumar)

 

അഭിനേത്രിയും അറിയപ്പെടുന്ന എഴുത്തുകാരിയും മികച്ചൊരു ഇന്റീരിയര്‍ ഡിസൈനറുമാണ് ട്വിങ്കിള്‍ ഖന്ന. വീട്ടുവിശേഷങ്ങളും കരിയര്‍ വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ട്വിങ്കിള്‍. ആരവ്, നിതാര എന്നിവരാണ് അക്ഷയ്- ട്വിങ്കിള്‍ ദമ്പതിമാരുടെ മക്കള്‍.

Also Read: സ്തനാര്‍ബുദം സമ്മാനിച്ച മുറിപ്പാടുകള്‍; ചിത്രങ്ങള്‍ പങ്കുവച്ച് നടി

click me!