പൊന്നിയിന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30-ന് ആണ് തിയേറ്ററുകളിലെത്തുക. അതിനായുള്ള പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് താരസുന്ദരിമാര്‍. ഇത്തരമൊരു പരിപാടിക്കിടെ പകര്‍ത്തിയ ഐശ്വര്യയുടേയും തൃഷയുടേയും വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നത്.
ഇന്ത്യന്‍ സിനിമയില്‍ അന്നും ഇന്നും നിരവധി ആരാധകരുള്ള നടിമാരാണ് ഐശ്വര്യാ റായിയും തൃഷ കൃഷ്ണനും. ഇരുവരും മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ചിത്രത്തിനായി ഒന്നിക്കുമ്പോള്‍ ഏറെ ആവേശത്തിലാണ് ആരാധകര്‍.
പൊന്നിയിന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30-ന് ആണ് തിയേറ്ററുകളിലെത്തുക. അതിനായുള്ള പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് താരസുന്ദരിമാര്‍. ഇത്തരമൊരു പരിപാടിക്കിടെ പകര്‍ത്തിയ ഐശ്വര്യയുടേയും തൃഷയുടേയും വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നത്. ഇരുവരുടെയും ലുക്കുകളാണ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.
കറുപ്പ് നിറത്തിലുള്ള സാരിയിലാണ് തൃഷ തിളങ്ങിയത്. ഷിമ്മെറി ബ്ലൗസ് ആണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്. ചുവപ്പില്‍ ഗോള്‍ഡണ്‍ വര്‍ക്കുകളുള്ള സല്‍വാര്‍ സ്യൂട്ട് ആണ് ഐശ്വര്യ ധരിച്ചത്. പ്രമോഷന്‍ പരിപാടിക്കിടെ വേദിയില്‍ നില്‍ക്കുന്ന ഐശ്വര്യയോട് 'ലോകത്തുള്ള എല്ലാ തെലുങ്ക് ആണ്‍കുട്ടികളും നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത് യു ആര്‍ വൗ എന്നാണെന്ന് അവതാരകന്‍ പറയുന്നുണ്ട്.
ഇതിന് മറുപടി എന്നോണം തൃഷ പറയുന്ന വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. 'ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും അങ്ങനെ തന്നെയാണ്' എന്നാണ് തൃഷ അവതാരകനോട് പറയുന്നത്. ഇതുകേട്ട് ചിരിയോടെ തൃഷയെ ചേര്‍ത്തുപിടിക്കുന്ന ഐശ്വര്യയേയും വീഡിയോയില്‍ കാണാം.
Host to Aishwarya Rai - "This is from all the telugu boys around the world, you are like WOW"
Trisha- Not just boys, girls also 🥺🥺😭😭❤❤ pic.twitter.com/SaZFVvtgHY
നേരത്തെ ഇരുവരും സിനിമാ ചിത്രീകരണത്തിനിടെ എടുത്ത ഒരു സെല്‍ഫി ഏറെ വൈറലായിരുന്നു. തൃഷയ്‌ക്കൊപ്പം ഐശ്വര്യ റായി സെല്‍ഫിയെടുക്കുന്നത് ആരോ പകര്‍ത്തിയ ചിത്രമാണിത്. ഇത് തൃഷ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രത്തില്‍ നന്ദിനി എന്ന കഥാപാത്രമായാണ് ഐശ്വര്യ അഭിനയിക്കുന്നത്. കുന്ദവ എന്നാണ് തൃഷയുടെ കഥാപാത്രത്തിന്റെ പേര്.