അഹാനയുടെ യൂട്യൂബ് വീഡിയോകള്‍ക്ക് മാത്രമായി തന്നെ ഒരു വിഭാഗം ആരാധകരുമുണ്ട്. അടുത്തിടെ തന്‍റെ തലമുടി നീളം കുറച്ചതു പോലും ഒരു വ്ലോഗ് ചെയ്താണ് അഹാന തന്‍റെ ഫോളോവേഴ്‌സിനോട് സന്തോഷം പങ്കിട്ടത്.
നടി, യൂട്യൂബര്‍ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധ നേടിയ താരമാണ് അഹാന കൃഷ്ണ. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 28 ലക്ഷത്തിലധികം ഫോളോവേഴ്സാണ് അഹാനയ്ക്ക് ഇന്‍സ്റ്റഗ്രാമിലുളളത്. ജീവിതത്തില്‍ നടക്കുന്ന ചെറിയ സന്തോഷങ്ങള്‍ പോലും അഹാന തന്‍റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
അഹാനയുടെ യൂട്യൂബ് വീഡിയോകള്‍ക്ക് മാത്രമായി തന്നെ ഒരു വിഭാഗം ആരാധകരുമുണ്ടെന്നും പറയാം. അടുത്തിടെ തന്‍റെ തലമുടി നീളം കുറച്ചതു പോലും ഒരു വ്ലോഗ് ചെയ്താണ് അഹാന തന്‍റെ ഫോളോവേഴ്‌സിനോട് സന്തോഷം പങ്കിട്ടത്. അഹാനയുടെ ചിത്രങ്ങളൊക്കെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ അഹാനയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. ചിത്രങ്ങള്‍ അഹാന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
സാരിയിലാണ് ഇത്തവണ അഹാന പ്രത്യക്ഷപ്പെട്ടത്. കറുപ്പില്‍ ചുവപ്പ് ബോര്‍ഡറുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ഒരു ക്ഷേത്രത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ വൈറലായതോടെ ആരാധകരും കമന്‍റുകളുമായി രംഗത്തെത്തി. സാരിയില്‍ അഹാന സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. അഹാനയ്ക്ക് ഷോട്ട് ഹെയര്‍ നന്നായി ചേരുന്നുണ്ടെന്നും ചിലര്‍ കമന്‍റ് ചെയ്തു.