നെറ്റ്ഫ്ലിക്സിലെ എമിലിയുടെ ലുക്കിൽ അഹാന കൃഷ്ണ; മേക്കോവർ വീഡിയോ വൈറല്‍

By Web Team  |  First Published Feb 27, 2023, 9:36 PM IST

നെറ്റ്ഫ്ലിക്സ് സീരീസായ ‘എമിലി ഇൻ പാരീസിലെ’ കേന്ദ്രകഥാപാത്രമായ എമിലിയുടെ ലുക്കിലാണ് താരം ഇപ്പോള്‍‌ പ്രത്യക്ഷപ്പെട്ടത്. അഹാന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച മേക്കോവർ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.


നിരവധി ആരാധകരുള്ള യുവ നടിയാണ് അഹാന കൃഷ്ണ. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 26 ലക്ഷത്തിലധികം ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുളളത്.യൂട്യൂബര്‍ എന്ന നിലയിലും താരത്തിന് നിരവധി ആരാധകരുണ്ട്.  അഹാന പങ്കുവയ്ക്കുന്ന പോസ്റ്റുകളൊക്കെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.

ഇപ്പോഴിതാ അഹാനയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളും വീഡിയോയും ആണ് സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. നെറ്റ്ഫ്ലിക്സ് സീരീസായ ‘എമിലി ഇൻ പാരീസിലെ’ കേന്ദ്രകഥാപാത്രമായ എമിലിയുടെ ലുക്കിലാണ് താരം ഇപ്പോള്‍‌ പ്രത്യക്ഷപ്പെട്ടത്. അഹാന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച മേക്കോവർ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Ahaana Krishna (@ahaana_krishna)

 

എമിലി ധരിച്ച ബ്ലാക്ക് ആന്‍റ് വൈറ്റ് ചെക്ക് കോട്ടും തലയിലെ ചുവന്ന തൊപ്പിയും കയ്യിലെ ബാഗുമൊക്കെ അതേപോലെ പകര്‍ത്തിയിരിക്കുകയാണ് അഹാന. ശരിക്കും എമിലിയെ പോലെയുണ്ടെന്നാണ് അഹാനയുടെ ആരാധകര്‍ പറയുന്നത്. എന്നാല്‍, അഹാനയുടെ ലുക്കിനെ വിമർശിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഇത് എമിലി ഫ്രം കുന്നകുളമാണെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. കോപ്പി അടിക്കുന്നതില്‍ എന്താണ് പുതുമ  എന്നും ചിലര്‍ ചോദിച്ചു. ഈ വസ്ത്രം അഹാനയുടെ ഏറ്റവും ഇളയ സഹോദരിയായ ഹന്‍സിക ധരിച്ചിരുന്നെങ്കില്‍, നന്നാകുമായിരുന്നു എന്നും ചില കമന്‍റുകള്‍ ഉയര്‍ന്നു.

 

അതേസമയം, അടി എന്ന സിനിമയാണ് അഹാനയുടേതായി അടുത്തതായി റിലീസിനൊരുങ്ങുന്നത്. ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാൻ ആണ്. ഷൈന്‍ ടോം ചാക്കോ നായകനായി  എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന്‍ ആണ്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.

Also Read: 'വെണ്ണ പോലൊരു കൊച്ച്'; അന്ന് അവതാരകയായ നയൻതാരയെ മേക്കപ്പ് ചെയ്ത അനുഭവം പങ്കിട്ട് അനില ജോസഫ്

click me!