'ഓറഞ്ച് ജ്യൂസാണ് ഇഷ്ട പാനീയം'; പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അഹാന കൃഷ്ണ

By Web Team  |  First Published Feb 5, 2023, 12:30 PM IST

ഓറഞ്ച് ജ്യൂസാണ് തന്‍റെ ഇഷ്ട പാനീയം എന്ന ക്യാപ്ഷനോടെ ആണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചത്.  ഓറഞ്ച് നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് താരം തിളങ്ങിയത്.


നടി, യൂട്യൂബര്‍ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധ നേടിയ താരമാണ് ആഹാന കൃഷ്ണ. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 26 ലക്ഷത്തിലധികം ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുളളത്. അഹാനയുടെ ചിത്രങ്ങളൊക്കെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.

ഇപ്പോഴിതാ അഹാനയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. ചിത്രങ്ങള്‍ അഹാന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഓറഞ്ച് നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് താരം തിളങ്ങിയത്. ഫ്രെഷ് ഓറഞ്ച് ജ്യൂസാണ് തന്‍റെ ഇഷ്ട പാനീയം എന്ന ക്യാപ്ഷനോടെ ആണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Ahaana Krishna (@ahaana_krishna)

 

അഫ്ഷീന്‍ ഷാജഹാന്‍ ആണ് സ്റ്റൈലിസ്റ്റ്. ലിസ് ഡിസൈന്‍സ് ആണ് വസ്ത്രം ഒരുക്കിയത്. ഫെമി ആന്‍റണി ആണ് മേക്കപ്പ് ചെയ്തത്. ഇതിനോടകം തന്നെ നിരവധി പേരാണ് താരത്തിന്‍റെ പോസ്റ്റ് ലൈക്ക് ചെയ്തതും ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തിയതും. മനോഹരം എന്നാണ് മിക്ക ആളുകളുടെയും അഭിപ്രായം.

അതേസമയം, അടി എന്ന സിനിമയാണ് അഹാനയുടേതായി അടുത്തതായി റിലീസിനൊരുങ്ങുന്നത്. ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാൻ ആണ്. ഷൈന്‍ ടോം ചാക്കോ നായകനായി  എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന്‍ ആണ്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.

Also Read: 'ദേവിയുടെ അമ്മ എന്നതാണ് എന്‍റെ ജീവിതത്തിലെ മനോഹരമായ റോള്‍'; മകള്‍ക്കൊപ്പമുള്ള ചിത്രവുമായി ബിപാഷ

click me!