കുരുന്നുകളുടെ ഒന്നാം പിറന്നാള്‍; വീഡിയോ പങ്കുവച്ച് നടി സുമ ജയറാം

By Web Team  |  First Published Feb 6, 2023, 9:33 AM IST

2013-ല്‍ ആയിരുന്നു ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായുള്ള സുമയുടെ വിവാഹം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ 2022 ജനുവരിയിലാണ് സുമയ്ക്കും ലല്ലുവിനും ഇരട്ട കുട്ടികള്‍ പിറന്നത്. 


ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച പൊന്നോമനകളുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ച് നടി സുമ ജയറാം. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ജംഗിള്‍ തീമില്‍ ഒരുക്കിയ പിറന്നാള്‍ പാര്‍ട്ടിയുടെ ഈ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത്. പച്ച ആയിരുന്നു തീം കളര്‍. പച്ച നിറത്തിലുള്ള ഫ്ലോറല്‍ ഗൗണ്‍ ആയിരുന്നു സുമ ജയറാം ധരിച്ചത്. പിറന്നാള്‍ പാര്‍ട്ടിക്കിടെ സുമയും ലല്ലുവും നൃത്തം ചെയ്യുന്ന വീഡിയോയും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.  

2013-ല്‍ ആയിരുന്നു ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായുള്ള സുമയുടെ വിവാഹം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ 2022 ജനുവരിയിലാണ് സുമയ്ക്കും ലല്ലുവിനും ഇരട്ട കുട്ടികള്‍ പിറന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Sumy Lallush Philip Palathra (@sumylallush)

 

രണ്ടും ആൺകുഞ്ഞുങ്ങളാണ് ഇവര്‍ക്ക് ജനിച്ചത്. ആന്‍റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികളുടെ പേര്. ഇവരുടെ മാമോദിസ ചടങ്ങിന്‍റെ ചിത്രങ്ങളും സുമ ജയറാം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.  വേളാങ്കണ്ണി പള്ളിയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. 

 

മക്കളുമൊത്തുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും താരം പതിവായി പോസ്റ്റ് ചെയ്യാറുണ്ട്. 48-ാം വയസ്സിലാണ് സുമ അമ്മയായത്.  ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സുമ, 1988 ല്‍ 'ഉല്‍സവ പിറ്റേന്ന്' എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് സജീവമായത്. 

Also Read: 'ദേവിയുടെ അമ്മ എന്നതാണ് എന്‍റെ ജീവിതത്തിലെ മനോഹരമായ റോള്‍'; മകള്‍ക്കൊപ്പമുള്ള ചിത്രവുമായി ബിപാഷ

click me!