അച്ചുക്കുട്ടന്‍റെ പുതിയ ഒരു ക്യൂട്ട് വീഡിയോയുമായി എത്തിയിരിക്കുകയാണ് പാര്‍വതി. നിര്‍ത്താതെ ചിരിക്കുന്ന അച്ചുവിനെ ആണ് വീഡിയോയില്‍ കാണുന്നത്. തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പാര്‍വതി വീഡിയോ പങ്കുവച്ചത്.
സംഗീത ആല്‍ബങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തി പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് പാര്‍വതി കൃഷ്ണ. 'മാലിക്' എന്ന ഫഹദ് സിനിമ കണ്ടവരുടെ ഏറെ പ്രശംസ നേടിയ നടി കൂടിയാണ് പാര്‍വതി. 2020 ഡിസംബര്‍ ഏഴിനാണ് പാർവതിക്കും സംഗീതസംവിധായകൻ ബാലഗോപാലിനും ഒരു ആൺകുഞ്ഞ് പിറന്നത്. കുഞ്ഞ് അച്ചുക്കുട്ടന്‍റെ വിശേഷങ്ങളുമായി താരം എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ സജ്ജീവമാണ്.
ഇപ്പോഴിതാ അച്ചുക്കുട്ടന്‍റെ പുതിയ ഒരു ക്യൂട്ട് വീഡിയോയുമായി എത്തിയിരിക്കുകയാണ് പാര്‍വതി. നിര്‍ത്താതെ ചിരിക്കുന്ന അച്ചുവിനെ ആണ് വീഡിയോയില്‍ കാണുന്നത്. തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പാര്‍വതി വീഡിയോ പങ്കുവച്ചത്. അമ്മയുടെ മൂക്കിലെ മൂക്കുത്തി പിടിച്ചാണ് അച്ചുവിന്‍റെ ചിരി. 'മൂക്കുത്തി... മൂക്കുത്തി..' എന്ന് പറഞ്ഞുകൊണ്ടാണ് അച്ചുക്കുട്ടന്‍ പൊട്ടിച്ചിരിക്കുന്നത്.
'ഈ മൂക്കുത്തിയില്‍ ഇത്രയും കോമഡി ഉണ്ടായിരുന്നോ?'- എന്ന ക്യാപ്ഷനോടെ ആണ് പാര്‍വതി വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. അച്ചുക്കുട്ടന്‍റെ നിഷ്ക്കളങ്കമായ ചിരിയാണ് എല്ലാവരെയും ആകര്‍ഷിക്കുന്നത്.
അതേസമയം, മാലിക്ക് പുറത്തിറങ്ങി ഒരു വർഷം പിന്നിടുമ്പോൾ, തന്റെ ജീവിതത്തിലെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട നിമിഷത്തെക്കുറിച്ച് പാർവതി പങ്കുവച്ച കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
"കോന്നിയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ഒരു പെൺകുട്ടി ഒരു നടിയാകുക എന്ന സ്വപ്നം കണ്ടു, അത് സംഭവിച്ചു. ഇങ്ങനെയൊരു ലെജൻഡറി സിനിമയുടെ ഭാഗമാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഈ യാത്രയിലുടനീളം എന്നെ പിന്തുണച്ച ആർജെ ശാലിനി, മഹേഷ് നാരായണൻ, ആന്റോ ജോസഫ് , സജിമോൻ പ്രഭാകർ, സനൽ, ഫഹദ് ഫാസിൽ എന്നിവർക്ക് ഞാൻ നന്ദി പറയുന്നു. ഡോ. ഷെർമിൻ എപ്പോഴും എനിക്ക് പ്രത്യേകതകളുള്ള കഥാപാത്രമാണ്. ഒരു 'മഹേഷ് നാരായണൻ' സിനിമയുടെ ഭാഗമാകാൻ സാധ്യമായ ആ ഓഡിഷൻ ദിവസങ്ങൾ എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. എന്നെ അതിനായി തെരഞ്ഞെടുത്തപ്പോൾ എനിക്ക് എന്നെത്തന്നെ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. എനിക്ക് ഇത് സാധ്യമാക്കിയതിന് ആർജെ ശാലിനി ചേച്ചിക്ക് നന്ദി. നിങ്ങൾ എനിക്കായി ഇവിടെ ഇല്ലായിരുന്നുവെങ്കിൽ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. ഞാൻ എങ്ങനെ ആ വേഷം ചെയ്തുവെന്ന് എനിക്കറിയില്ല. ഞാൻ അത് ചെയ്തുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാനും കഴിയുന്നില്ല. എന്നെ സിനിമയിലുടനീളം നയിച്ചതിന് എന്റെ സംവിധായകൻ മനീഷ് നാരായണൻ സാറിന് നന്ദി പറയുന്നു. അവസാന ക്ലൈമാക്സ് രംഗങ്ങളിൽ എന്നെ കൺഫർട്ടബിൾ ആക്കിയതിന് ഇതിഹാസ താരം ഫഹദ് ഫാസിലടക്കമുള്ള എല്ലാവർക്കും നന്ദി പറയുന്നു. ആ നിമിഷങ്ങൾ ഒരിക്കലും മറക്കില്ല"- പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
Also Read: ഹൃദയാരോഗ്യം മുതല്‍ എല്ലുകളുടെ ആരോഗ്യം വരെ; അറിയാം സോയ മില്‍ക്കിന്‍റെ ഗുണങ്ങള്‍...