ഭര്‍ത്താവ് രവീന്ദറിന് മഹാലക്ഷ്മിയുടെ പിറന്നാള്‍ സമ്മാനം; വീഡിയോ

By Web Team  |  First Published Jul 10, 2023, 1:18 PM IST

വിവാഹശേഷം രവീന്ദറിന്‍റെ വണ്ണമുള്ള ശരീരപ്രകൃതിയെ ബന്ധപ്പെടുത്തി മഹാലക്ഷ്മിക്കും രവീന്ദറിനുമെതിരെ വലിയ രീതിയിലുള്ള സോഷ്യല്‍ മീഡിയ ആക്രമണമായിരുന്നു നടന്നിരുന്നത്. എന്നാല്‍ തങ്ങളുടെ പ്രണയം കലര്‍പ്പില്ലാതെ പരസ്യമായി തുടര്‍ന്നും പ്രഖ്യാപിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും ഇരുവരും മടിച്ചില്ല.


അവതാരകയും നടിയുമായ മഹാലക്ഷ്മിയും നിര്‍മ്മാതാവായ രവീന്ദര്‍ ചന്ദ്രശേഖറും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ ലഭിക്കാറുള്ള താരജോഡിയാണ്. പോയ വര്‍ഷം സെപ്തംബറിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. മഹാലക്ഷ്മിക്ക് ആദ്യവിവാഹത്തില്‍ ഒരു മകനുമുണ്ട്. 

വിവാഹശേഷം രവീന്ദറിന്‍റെ വണ്ണമുള്ള ശരീരപ്രകൃതിയെ ബന്ധപ്പെടുത്തി മഹാലക്ഷ്മിക്കും രവീന്ദറിനുമെതിരെ വലിയ രീതിയിലുള്ള സോഷ്യല്‍ മീഡിയ ആക്രമണമായിരുന്നു നടന്നിരുന്നത്. എന്നാല്‍ തങ്ങളുടെ പ്രണയം കലര്‍പ്പില്ലാതെ പരസ്യമായി തുടര്‍ന്നും പ്രഖ്യാപിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും ഇരുവരും മടിച്ചില്ല.

Latest Videos

undefined

ഇപ്പോഴിതാ ഭക്ഷണപ്രേമിയായ രവീന്ദറിന് മഹാലക്ഷ്മി നല്‍കിയിരിക്കുന്ന പിറന്നാള്‍ കേക്കും പിറന്നാള്‍ സമ്മാനവുമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ കവരുന്നത്. രവീന്ദറിന്‍റെ വലിയൊരു ചിത്രം തന്നെയാണ് മഹാലക്ഷ്മി സമ്മാനമായി അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. ഇതിന്‍റെ വീഡിയോ മഹാലക്ഷ്മി തന്നെ പങ്കുവച്ചിട്ടുണ്ട്. 

എന്നാല്‍ രവീന്ദറിന് മഹാലക്ഷ്മി നല്‍കിയ പിറന്നാള്‍ കേക്കിലാണ് കൂടുതല്‍ പേരുടെയും ശ്രദ്ധ ഉടക്കിയത്.  ഹാപ്പി ബര്‍ത് ഡേ മൈ ഫൂഡീ ഹസ്ബൻഡ് എന്നെഴുതിയ കേക്ക് ഒരു ക്ലോക്കിന് സമാനമാണ്. നടുക്കായി ബുള്‍സൈയുടെ രൂപം. ഇതില്‍ നിന്ന് സൂചികള്‍. ചുറ്റിലുമായി അക്കങ്ങള്‍ക്ക് പകരം ഓരോ വിഭവങ്ങളാണ് കൊടുത്തിരിക്കുന്നത്. 

കേക്ക്, പിസ, ഇഡ്ഡലിയും സാമ്പാറും, ബര്‍ഗര്‍, കെഎഫ്സി ചിക്കൻ, പൊറോട്ടയും കറിയും എന്ന് തുടങ്ങി പല വിഭവങ്ങളും ഇതില്‍ കാണാം. ഒരുപക്ഷേ രവീന്ദറിന് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ തന്നെയാകാം ഇവ. 

പിറന്നാള്‍ ദിനത്തില്‍ തനിക്ക് ആശംസകള്‍ നല്‍കിയവര്‍ക്കെല്ലാം നന്ദി അറിയിച്ച രവീന്ദര്‍ തന്‍റഎ പ്രൊഡക്ഷൻ കമ്പനിയായ ലിബ്രയിലെ സ്റ്റാഫുകള്‍ നല്‍കിയ കേക്കിന്‍റെ ചിത്രവും പങ്കുവച്ചിരുന്നു. എന്നാല്‍ ഏറ്റവും ഇഷ്ടപ്പെട്ടത് മഹാലക്ഷ്മിയുടെ ഫൂഡി ഡിസൈൻ കേക്ക് തന്നെയാണെന്നും രവീന്ദര്‍ കുറിച്ചിരിക്കുന്നു. 

 

മഹാലക്ഷ്മിയും രവീന്ദറും ഒരുപോലെ ഭക്ഷണപ്രിയരാണെന്നത് ഇരുവരുടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ തന്നെ വ്യക്തമാകും. പലപ്പോഴും ഇഷ്ടവിഭവങ്ങള്‍ കഴിക്കുമ്പോള്‍ ഉള്ള സന്തോഷം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. 

 

Also Read:- ചുംബിക്കുന്നതിന് മുമ്പ് നടിയോട് അനുവാദം ചോദിച്ചു; വീഡിയോ വൈറലാകുന്നു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

click me!