തന്‍റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഫേസ് പാക്ക് പരിചയപ്പെടുത്തിയത്. 'പ്രസവശേഷം മുഖം തിളങ്ങാൻ' എന്ന ക്യാപ്ഷനോടെയാണ് ഡിംപിൾ വീഡിയോ പങ്കുവച്ചത്.
ഗര്‍ഭകാലത്തിന്‍റെ സങ്കീർണതകളും അനുഭവങ്ങളും അടുത്തിടെയാണ് നടി ഡിംപിൾ റോസ് (dimple rose) തുറന്നുപറഞ്ഞത്. ഇപ്പോഴിതാ പ്രസവശേഷം ചർമ്മ സംരക്ഷണത്തിന് (skin care) ഉപയോഗിക്കുന്ന ഫേസ് പാക്ക് എന്താണെന്ന് പരിചയപ്പെടുത്തുകയാണ് ഡിംപിൾ.
തന്‍റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഫേസ് പാക്ക് പരിചയപ്പെടുത്തിയത്. 'പ്രസവശേഷം മുഖം തിളങ്ങാൻ' എന്ന ക്യാപ്ഷനോടെയാണ് ഡിംപിൾ വീഡിയോ പങ്കുവച്ചത്. കസ്തൂരി മഞ്ഞൾ, അരിപ്പൊടി, പാൽ, നാരങ്ങാനീര് എന്നിവയാണ് ഈ ഫേസ് പാക്ക് തയ്യാറാക്കാന്‍ ആവശ്യമുള്ള വസ്തുക്കൾ.
ആദ്യം അൽപം കസ്തൂരി മഞ്ഞളും അരിപ്പൊടിയും എടുക്കുക. ഇവ പേസ്റ്റ് രൂപത്തിലാക്കുന്നതിന് ആവശ്യമായ പാൽ ഇതിലേയ്ക്ക് ഒഴിക്കുക. ശേഷം ഏതാനും തുള്ളി നാരങ്ങാനീര് ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്തി പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകി കളയാം. ഉറക്കം, വെള്ളം, ഭക്ഷണം എന്നിവയും ചർമ്മ സംരക്ഷണത്തിൽ പ്രധാനമാണെന്നു ഡിംപിൾ പറയുന്നു.
Also Read: സ്റ്റിച്ച് പൊട്ടി; ഒരു കുഞ്ഞ് പുറത്തേയ്ക്ക് വന്നു; ആശങ്കയുടെ നിമിഷങ്ങളെ കുറിച്ച് ഡിംപിൾ
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona