സെലിബ്രിറ്റികള്‍- പ്രത്യേകിച്ച് സിനിമാതാരങ്ങളും മോഡലുകളും ശരീരത്തില്‍ അങ്ങനെ ടാറ്റൂ ചെയ്യുന്നത് സാധാരണമല്ല. മറ്റൊന്നുമല്ല, അവരുടെ ജോലിയെ തന്നെ ഇത് ബാധിക്കാമെന്നതിനാലാണ് മിക്കവരും ടാറ്റൂ ചെയ്യുന്നത് നിയന്ത്രിക്കുന്നത്.
ഇന്ന് ധാരാളം പേര് ടാറ്റൂ ചെയ്യുന്നതിലേക്ക് ആകൃഷ്ടരാകുന്നുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് ടാറ്റൂ ചെയ്യുന്നതിലുള്ള ആശയക്കുഴപ്പങ്ങളും ഏറെ പേരില്‍ നീങ്ങിയിട്ടുണ്ട്. പ്രായ-ലിംഗഭേദമെന്യേ കൂടുതല്‍ പേര് ടാറ്റൂ ചെയ്യുന്നത് തന്നെ ഇതിന് തെളിവ്.
എന്നാല്‍ സെലിബ്രിറ്റികള്‍- പ്രത്യേകിച്ച് സിനിമാതാരങ്ങളും മോഡലുകളും ശരീരത്തില്‍ അങ്ങനെ ടാറ്റൂ ചെയ്യുന്നത് സാധാരണമല്ല. മറ്റൊന്നുമല്ല, അവരുടെ ജോലിയെ തന്നെ ഇത് ബാധിക്കാമെന്നതിനാലാണ് മിക്കവരും ടാറ്റൂ ചെയ്യുന്നത് നിയന്ത്രിക്കുന്നത്.
undefined
എങ്കിലും ചില താരങ്ങള്‍ ഇഷ്ടത്തിന് പുറത്ത് ടാറ്റൂ ചെയ്യാറുമുണ്ട്. ഇപ്പോഴിതാ നടി പ്രയാഗ മാര്ട്ടിൻ തന്റെ ടാറ്റൂ ഡിസൈൻ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. തുടയിലാണ് പ്രയാഗ ടാറ്റൂ ചെയ്തിരിക്കുന്നത്. അഞ്ച് ഡോട്ടുകളാണ് ഡിസൈൻ. ഇതില്‍ ഒരെണ്ണം മാത്രം വലുതും ബാക്കി നാലെണ്ണം ഒരേ സൈസിലുള്ള ചെറുതുമാണ്.
പല സംസ്കാരങ്ങളിലുമായി പല അര്‍ത്ഥങ്ങളാണ് ഡോട്ടുകളായി ചെയ്യുന്ന ടാറ്റൂവിനുള്ളത്. ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍, മാറ്റങ്ങള്‍, ആത്മീയമായ അര്‍ത്ഥങ്ങള്‍ എല്ലാം ഇതിന് വരാം. എന്താണ് പ്രയാഗയുടെ ടാറ്റൂ ഡിസൈന്‍ പിന്നിലെ ചിത്രമെന്നത് പക്ഷേ വ്യക്തമല്ല.
എറിക് എഡ്വാര്‍ഡ് എന്ന ആര്‍ട്ടിസ്റ്റാണ് പ്രയാഗയുടെ ടാറ്റൂ ചെയ്തിരിക്കുന്നത്. ടാറ്റൂ ചിത്രങ്ങളും ഇത് ചെയ്യവേ പകര്‍ത്തിയ ചിത്രങ്ങളുമെല്ലാം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
നേരത്തെ മുടി കളര്‍ ചെയ്തതോടെ പ്രയാഗ വലിയ രീതിയിലുള്ള സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഒരു വിഭാഗം പേര് പ്രയാഗയ്ക്ക് ഇത് ചേരില്ലെന്നും തന്റെ സൗന്ദര്യം പ്രയാഗ നശിപ്പിക്കുകയാണെന്നുമെല്ലാം വാദിച്ചിരുന്നു. എന്നാല്‍ മേക്കോവറായിട്ടല്ല മുടി കളര്‍ ചെയ്തതെന്നും താനുദ്ദേശിച്ച കളര്‍ ഇതായിരുന്നില്ല- സിനിമയില്‍ നിന്ന് അല്പകാലം മാറിനില്‍ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനത്തിലെത്തിയതെന്നുമായിരുന്നു പ്രയാഗയുടെ പ്രതികരണം.
Also Read:- ഇടുപ്പിലെ നാഗ ചൈതന്യയുടെ പേര് മാഞ്ഞില്ല; സാമന്തയുടെ ചിത്രത്തില്‍ കണ്ടത്.!