2021 നവംബറിലായിരുന്നു ഈവ്ലിൻ ശർമ തന്‍റെ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ താരം ആരാധകരുമായി നിരന്തരം പങ്കുവച്ചിരുന്നു.
രണ്ടാമതും അമ്മയാവാനൊരുങ്ങി ഈവ്ലിൻ ശർമ. ഈവ്ലിന്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത തന്‍റെ ആരാധകരുമായി പങ്കുവച്ചത്. തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ വയര്‍ കാണുന്ന ചിത്രം പങ്കുവച്ചാണ് ഈവ്ലിൻ ശർമ ഇക്കാര്യം ആരാധകരെ അറിയിച്ചത്. കുഞ്ഞിനെ കയ്യിലെടുക്കാന്‍ കാത്തിരിക്കുകയാണെന്നും ബേബി 2 ഉടനെ വരുമെന്നും താരം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്‍റെ പോസ്റ്റിന് താഴെ കമന്‍റുകള്‍ ചെയ്തത്.
2021 നവംബറിലായിരുന്നു ഈവ്ലിൻ ശർമ തന്‍റെ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ താരം ആരാധകരുമായി നിരന്തരം പങ്കുവച്ചിരുന്നു. ഇരുവരുടെയും ജീവൻ രക്ഷിക്കാൻ സിസേറിയൻ സ്വീകരിക്കുകയായിരുന്നു, അത് വേറിട്ട അനുഭവമായിരുന്നു എന്നും താരം വെളിപ്പെടുത്തി. പക്ഷേ എല്ലാം നന്നായി അവസാനിച്ചു. കുഞ്ഞിനെ ആദ്യമായി കണ്ടപ്പോൾ തന്നെ തന്റെ ജീവിതം പൂർണമായതായി തിരിച്ചറിഞ്ഞുവെന്നും ഈവ്ലിൻ കുറിച്ചു.
ഇതിനിടയിൽ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രവും ഈവ്ലിൻ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ നിരവധി പേരാണ് ചിത്രത്തെ ട്രോളി കമന്റുകള്‍ പങ്കുവച്ചത്. ഇതിനെതിരെ പ്രതികരണവുമായി ഈവ്ലിനും അന്ന് രംഗത്തെത്തിയിരുന്നു.
'മനശ്ശക്തി സൂചിപ്പിക്കുന്നതാണ് ഇത്തരം ചിത്രങ്ങള്‍. ഞാനതിനെ മനോഹരമായി കാണുന്നു. മുലയൂട്ടുക എന്നത് സര്‍വസാധാരാണവും ആരോഗ്യകരവുമായ കാര്യമാണ്. സ്ത്രീകള്‍ക്ക് അതിനാണ് മുലകള്‍ നല്‍കിയിരിക്കുന്നത്. അവയെക്കുറിച്ചോര്‍ത്ത് ലജ്ജിക്കേണ്ട കാര്യമെന്താണ് ?'- അന്ന് ഒരു അഭിമുഖത്തില്‍ ഈവ്ലിൻ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. മുലയൂട്ടുന്നത് സ്ത്രീകളുടെ അവകാശമാണ്. അതില്‍ ലജ്ജിക്കേണ്ട കാര്യമില്ല. ട്രോളുകൾ കണ്ട് നിരാശപ്പെടുന്നതിന് പകരം അതിന്റെ പോസിറ്റീവ് വശം മാത്രം കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഈവ്ലിൻ പറഞ്ഞു. 2021 മെയിലായിരുന്നു ഈവ്ലിനും തുഷാന്‍ ബിന്ദിയും വിവാഹിതരാകുന്നത്.
Also Read: കൂർക്കംവലി അകറ്റാൻ പരീക്ഷിക്കാം ഈ എളുപ്പവഴികൾ...