ആസിഡ് അറ്റാക്ക് അഥവാ ആസിഡ് ഒഴിച്ചതാണ് നായയ്ക്കെതിരെ. ആസിഡ് വീണ് മുഖം പൊള്ളിപ്പോയിട്ടുണ്ട്. കൂട്ടത്തില്‍ നായയുടെ ഒരു കണ്ണും നഷ്ടപ്പെട്ടിരിക്കുന്നു.
മൃഗങ്ങള്‍ക്കെതിരെ അതിക്രമം നടത്തുന്നത് നിയമപരമായി തെറ്റാണ്. ഇത് മിക്കവര്‍ക്കും അറിയാവുന്നതുമാണ്. എങ്കിലും പലരും മൃഗങ്ങള്‍ക്കെതിരെ ക്രൂരമായ അതിക്രമങ്ങള്‍ തന്നെ നടത്താറുണ്ട്. നിയമപരമായി തെറ്റാണ് എന്നതില്‍ അധികം ധാര്‍മ്മികമായി ഇങ്ങനെയുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാൻ എങ്ങനെ സാധിക്കുന്നു എന്നതാണ് ചോദ്യം.
സമാനമായ രീതിയില്‍ ഒരു തെരുവുനായയ്ക്കെതിരെയുണ്ടായിരിക്കുന്ന അതിക്രമം ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. മുംബൈയിലെ മാലഡിലാണ് സംഭവം നടന്നിരിക്കുന്നത്.
undefined
ഇവിടെയൊരു ഫ്ളാറ്റ് നില്‍ക്കുന്ന ബില്‍ഡിംഗ് പരിസരത്തായി കഴിഞ്ഞ അഞ്ച് വര്‍ഷമായി കാണുന്നതാണ് ഈ തെരുവുനായയെ. ബ്രൗണി എന്ന് വിളിപ്പേരുള്ള നായയെ ഫ്ളാറ്റുകാര്‍ക്കെല്ലാം പരിചയമാണ്. ഇവരൊക്കെ തന്നെയാണ് ഇവന് ഭക്ഷണം നല്‍കാറുള്ളതും.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞാണ് ബ്രൗണിയെ സാരമായ പരുക്കുകളോടെ ഫ്ളാറ്റ് നിവാസികള്‍ കണ്ടെത്തിയത്. ഉടൻ തന്നെ ഇവര്‍ മൃഗാശുപത്രിയില്‍ വിവരമറിയിക്കുകയും അവിടെ നിന്ന് ആളുകളെത്തി നായയെ പരിശോധിക്കുകയും ചെയ്തു. പരിശോധനയിലാണ് എന്താണ് നായയ്ക്ക് സംഭവിച്ചത് എന്നതിനെ കുറിച്ച് സൂചന കിട്ടുന്നത്.
ആസിഡ് അറ്റാക്ക് അഥവാ ആസിഡ് ഒഴിച്ചതാണ് നായയ്ക്കെതിരെ. ആസിഡ് വീണ് മുഖം പൊള്ളിപ്പോയിട്ടുണ്ട്. കൂട്ടത്തില്‍ നായയുടെ ഒരു കണ്ണും നഷ്ടപ്പെട്ടിരിക്കുന്നു. ദേഹമാസകലം പൊള്ളലേറ്റിട്ടുണ്ട്. തുടര്‍ന്ന് മൃഗസ്നേഹികളുടെ കൂട്ടായ്മ സംഭവസ്ഥലത്തെത്തുകയും നായയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇവരെല്ലാം ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഫ്ളാറ്റിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഫ്ളാറ്റില്‍ തന്നെ താമസിക്കുന്നൊരു സ്ത്രീയാണ് ഈ അതിക്രമം നടത്തിയത് എന്നത് വ്യക്തമായത്. ഇവര്‍ ഇതേ ബില്‍ഡിംഗ് പരിസരത്ത് എപ്പോഴും കാണാറുള്ള പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കാറുണ്ടത്രേ. നായ, പൂച്ചകളെ എന്തെങ്കിലും ചെയ്തതിന്‍റെ പക ആയിട്ടാകാം ഇവര്‍ ആസിഡ് ആക്രമണം നടത്തിയത് എന്നാണ് കരുതപ്പെടുന്നത്. എന്തായാലും ഇവര്‍ക്കെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
Also Read:- വലിയ കെട്ടിടത്തിന്‍റെ സണ്‍ഷെയ്ഡില്‍ കളിക്കുന്ന കുഞ്ഞ്; നെഞ്ചിടിപ്പിക്കും വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-