'ഞാന്‍ എന്താണോ അത് ഞാന്‍ ഇഷ്ടപ്പെടുന്നു'; ജിമ്മില്‍ നിന്നുള്ള അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങല്‍ വൈറല്‍

By Web Team  |  First Published Nov 24, 2022, 3:15 PM IST

ഫിറ്റ്നസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അഭയയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണിത്. 


മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്‍മയി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സംഗീത സംവിധായകൻ ഗോപി സുന്ദറുമൊത്തുള്ള മുന്‍ ബന്ധത്തിന്‍റെ പേരിൽ പലപ്പോഴും അഭയ വാർത്തകളിൽ നിറഞ്ഞുനിന്നു. ഗോപി സുന്ദറുമായി പിരിഞ്ഞതിന്‍റെ കാരണങ്ങള്‍ അഭയ അടുത്തിടെ ഒരു ചാനല്‍ പരിപാടിക്കിടെ വെളുപ്പെടുത്തിയതും വലിയ ചര്‍ച്ചയായിരുന്നു. 

ഇപ്പോഴിതാ ഫിറ്റ്നസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അഭയയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണിത്. ബോഡി ഫിറ്റ് എന്ന ജിമ്മിന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് താരത്തെ ടാഗ് ചെയ്ത് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഞാന്‍ എന്താണോ അത് ഞാന്‍ ഇഷ്ടപ്പെടുന്നു. മസില്‍ കരുത്തിന് വേണ്ടിയല്ല, ആത്മബലം കൂട്ടുന്നതിനാണ് എന്നാണ് ചിത്രങ്ങളുടെ ക്യാപ്ഷന്‍. ജിം ഔട്ട്ഫിറ്റിലാണ് ചിത്രങ്ങളില്‍ അഭയയെ കാണുന്നത്. പല താരം കമന്‍റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ വരുന്നത്. ഫിറ്റ്നസ് ഫ്രീക്കി എന്നും ഹോട്ട് ലുക്ക് എന്നും തുടങ്ങി നിരവധി കമന്‍റുകള്‍ താരത്തിന് ലഭിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by @bodyfit_udayamperoor

അടുത്തിടെയാണ് ഗായിക അമൃത സുരേഷുമായി ​ഗോപി സുന്ദർ ജീവിതം ആരംഭിച്ചെന്ന വാര്‍ത്ത പ്രചരിച്ചത്. ഇക്കാര്യത്തെ കുറിച്ച് പലപ്പോഴും ചോദ്യം ഉയർന്നിരുന്നുവെങ്കിലും അവയിൽ നിന്നെല്ലാം അഭയ ഒഴിഞ്ഞു മാറിയിരുന്നു. താരത്തിന്‍റെ പോസ്റ്റുകള്‍ക്ക് താഴെ ഇന്നും ഗോപിയെ കുറിച്ചുള്ള കമന്‍റുകള്‍ വരാറുണ്ട്. പലതിനും താരം പ്രതികരിക്കാന്‍ പോകാറില്ല. അടുത്തിടെ സാരിയില്‍ സുന്ദരിയായിരിക്കുന്ന അഭയയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രണയമേ ,നീ എന്റെ വായിലെ ഉമിനീര് ആകുക. തൊണ്ടക്കുഴിയിലൂടെ അരിച്ചിറങ്ങി എന്റെ ശരീരത്തിലേക്ക് പടരുക. വിയർപ്പായും രക്തമായും മാറുക'- എന്നാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച് താരം കുറിച്ചത്.  

 

Also Read: റെഡ് ഗൗണില്‍ സുന്ദരിയായി തമന്ന; ചിത്രങ്ങള്‍ വൈറല്‍...

click me!