പ്രസവത്തിന് ശേഷം ഫിറ്റ്‌നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ആലിയ ഇപ്പോള്‍. കുഞ്ഞ് പിറന്ന് ഒന്നര മാസം കഴിഞ്ഞപ്പോള്‍ യോഗ പരിശീലനമാണ് ആലിയ ആദ്യം തുടങ്ങിയത്. അടുത്തിടെ കാര്‍ഡിയോ വര്‍ക്കൗട്ട് ചെയ്യുന്ന ആലിയയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. അമ്മയായതിനുശേഷം ആലിയയുടെ വിശേഷങ്ങൾ അറിയാല്‍ ആരാധകര്‍ക്ക് ഏറെ താല്‍പര്യവുമുണ്ട്. ഇപ്പോഴിതാ സഹോദരിക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന ആലിയയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആലിയയുടെ ഫിറ്റ്നസ് ട്രെയ്നര്‍ ആണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
പ്രസവത്തിന് ശേഷം ഫിറ്റ്‌നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ആലിയ ഇപ്പോള്‍. കുഞ്ഞ് പിറന്ന് ഒന്നര മാസം കഴിഞ്ഞപ്പോള്‍ യോഗ പരിശീലനമാണ് ആലിയ ആദ്യം തുടങ്ങിയത്. അടുത്തിടെ കാര്‍ഡിയോ വര്‍ക്കൗട്ട് ചെയ്യുന്ന ആലിയയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ആലിയ തന്നെയാണ് വീഡിയോ പങ്കുവച്ചത്. കാര്‍ഡിയോ ഉപകരണത്തില്‍ ഇരുന്നുകൊണ്ടാണ് താരത്തിന്‍റെ വര്‍ക്കൗട്ട്.
അതും ഭര്‍ത്താവിന്‍റെ തന്നെ പാട്ടും ആസ്വദിച്ചാണ് താരത്തിന്‍റെ വര്‍ക്കൗട്ട്. രൺബീർ കപൂർ, ശ്രദ്ധ കപൂർ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന റൊമാന്റിക് എന്റർടെയ്നർ 'തു ജൂത്തി മേം മക്കർ' സിനിമയിലെ 'തേരേ പ്യാര്‍ മേം...' എന്ന ഗാനം ആസ്വദിച്ചാണ് ആലിയ കാര്‍ഡിയോ വര്‍ക്കൗട്ട് ചെയ്യുന്നത്. കാര്‍ഡിയോ ഉപകരണത്തില്‍ ഇരുന്നുകൊണ്ട് ചെറിയ ഡാന്‍സ് മൂവും താരം ചെയ്യുന്നുണ്ടായിരുന്നു.
അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2022 ഏപ്രില്‍ പതിനാലിനായിരുന്നു ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. നവംബര്‍ ആറിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. അതേസമയം മകള്‍ റാഹയുടെ ചിത്രം പകര്‍ത്തരുതെന്ന് പാപ്പരാസികളോട് ആലിയയും രണ്‍ബീറും അഭ്യര്‍ത്ഥിച്ചിരുന്നു. മുംബൈയില്‍ ഒരു ചടങ്ങിന് എത്തിയപ്പോഴാണ് താരദമ്പതികള്‍ പാപ്പരാസികളോട് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഫോണില്‍ നിന്നും റാഹയുടെ ചിത്രം പാപ്പരാസികള്‍ക്ക് ദമ്പതികള്‍ കാണിച്ചു കൊടുത്തിരുന്നു.
Also Read: എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍...