സാധാരണഗതിയില്‍ ഇവ ഫ്രഷ് വാട്ടര്‍ മീനുകളാണ്. എന്നുവച്ചാല്‍ പുഴയിലോ തോടുകളിലോ അഴിമുഖങ്ങളിലോ എല്ലാം വളരുന്ന മീനുകളെന്ന് സാരം. അതായത്, കടലില്‍ കാണപ്പെടാത്തത്. ഏറെ രുചിയുള്ള ഈ മീനിന് തീന്മേശയിലും ആരാധകരേറെയാണ്.
മീനുകള്‍ പലവിധത്തിലും ഉള്ളവയുണ്ട്. പ്രത്യേകിച്ച് ഇന്ന് വ്യാവസായികാടിസ്ഥാനത്തില്‍ മീനുകള്‍ വലിയ അളവില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കാലമാണ്. കടല്‍ മീനുകള്‍, പുഴ- കായല്‍ മീനുകള്‍, ചെറിയ ജലാശയങ്ങളില്‍ കാണപ്പെടുന്നയിനം മീനുകള്‍, മനുഷ്യര്‍ കൃഷിയായി ചെയ്ത് ഉത്പാദിപ്പിക്കുന്ന മീനുകള്‍ എന്നിങ്ങനെ പല തരത്തിലുളള മീനുകളുമുണ്ട്.
ഇവയില്‍ ഭക്ഷ്യയോഗ്യമായ മീനുകളെ കുറിച്ചാണെങ്കില്‍ ഇവ കഴിക്കുന്നവരെ സംബന്ധിച്ച് കുറെയെല്ലാം അറിവുകളുണ്ടാകാം. ഇത്തരത്തില്‍ പലര്‍ക്കും അറിയാവുന്ന മീനായിരിക്കും മനഞ്ഞില്‍ മത്സ്യം, അല്ലെങ്കില്‍ ആരല്‍ മത്സ്യം എന്നൊക്കെ പേരുള്ള മീൻ.
സാധാരണഗതിയില്‍ ഇവ ഫ്രഷ് വാട്ടര്‍ മീനുകളാണ്. എന്നുവച്ചാല്‍ പുഴയിലോ തോടുകളിലോ അഴിമുഖങ്ങളിലോ എല്ലാം വളരുന്ന മീനുകളെന്ന് സാരം. അതായത്, കടലില്‍ കാണപ്പെടാത്തത്. ഏറെ രുചിയുള്ള ഈ മീനിന് തീന്മേശയിലും ആരാധകരേറെയാണ്.
കാഴ്ചയ്ക്ക് നീണ്ട്- പാമ്പിനെ പോലെ തോന്നിക്കുന്ന ഘടനയാണിതിന്. എങ്കില്‍ പോലും നീളമായാലും വീതിയായാലും ഇതിന്‍റെ വലുപ്പത്തിന് പരിധിയുണ്ട്. എന്നാല്‍ അമേരിക്കയിലെ ടെക്സാസില്‍ ഒരു തീരത്ത് വച്ച് ഗവേഷകനായ ഒരാള്‍ അസാധാരണ വലുപ്പമുള്ള മനഞ്ഞില്‍ മത്സ്യത്തെ കണ്ടെത്തിയിരിക്കുകയാണ്.
തീരത്ത് ചത്ത്, അടിഞ്ഞ രീതിയിലാണ് നാലടിയോളം വലുപ്പമുള്ള മനഞ്ഞില്‍ മത്സ്യത്തെ, ഗവേഷകനായ ജെയ്സ് ടണല്‍ കണ്ടെത്തിയത്. അസാധാരണ കാഴ്ചയായതിനാല്‍ തന്നെ ജെയ്സ് ഇത് വീഡിയോയില്‍ പകര്‍ത്തുകയും ഇതെക്കുറിച്ച് അറിയാവുന്ന വിവരങ്ങളെല്ലാം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
സാധാരണ മനഞ്ഞില്‍ മത്സ്യത്തെ കണ്ടിട്ടുള്ളവര്‍ക്കാണ് സത്യത്തില്‍ ഇതിന്‍റെ വലുപ്പത്തില്‍ അത്ഭുതം തോന്നുകയുള്ളൂ. ഇത്രയും വലുപ്പം ഇതിന് വരുന്നത് അപൂര്‍വം തന്നെയാണ്. താരതമ്യേന മനഞ്ഞിലുകളില്‍ പെണ്‍മത്സ്യങ്ങള്‍ക്ക് വലുപ്പം കൂടുതലായിരിക്കുമെന്നതിനാല്‍ ഇത് പെണ്‍മത്സ്യമാകാനാണ് സാധ്യതയെന്ന് ജെയ്സ് പറയുന്നു.
മരിക്കുന്നതിന് മുമ്പായി ഈ പെണ്‍മത്സ്യങ്ങള്‍ ദശലക്ഷക്കണക്കിന് മുട്ടകളാണത്രേ വെള്ളത്തില്‍ നിക്ഷേപിക്കുക. ഈ പ്രക്രിയയ്ക്ക് വേണ്ടി ഇവര്‍ കടലിലേക്ക് നീങ്ങുമത്രേ. കുഞ്ഞുങ്ങള്‍ക്കായി മുട്ട നിക്ഷേപിച്ച് കഴിയുമ്പോഴേക്ക് ഇവ ചാവുകയും ചെയ്യുമത്രേ. എന്തായാലും ഏറെ രസകരമാണ് അപൂര്‍വമായ മത്സ്യത്തിന്‍റെ വീഡിയോ കാണാൻ എന്നാണ് ഏവരും കമന്‍റുകളില്‍ പറയുന്നത്. പലര്‍ക്കും ഈ കാഴ്ചയും അറിവുകളും പുതുമയുള്ളതായിരുന്നതിനാല്‍ തന്നെ അതിന് ഗവേഷകനായ ജെയ്സിനോട് ഇവര്‍ നന്ദിയും അറിയിക്കുന്നു.
വീഡിയോ കണ്ടുനോക്കൂ...
Also Read:- സ്രാവിന്‍റെ പിടിയില്‍ നിന്ന് കഷ്ടി രക്ഷപ്പെടുന്ന ഡൈവര്‍; വീഡിയോ...