AR Rahman Daughter Wedding : മകളുടെ വിവാഹവീഡിയോ പങ്കുവച്ച് എ ആര്‍ റഹ്മാന്‍; ഇത്ര 'സിംപിള്‍' ആണോയെന്ന് ആരാധകര്‍

By Web Team  |  First Published May 7, 2022, 1:07 PM IST

ഒറ്റനോട്ടത്തില്‍ ഇതൊരു സെലിബ്രിറ്റി വിവാഹമാണെന്ന് പോലും തോന്നാത്ത രീതിയിലാണ് വേദിയും മറ്റും ഒരുക്കിയിട്ടുള്ളത്. വധൂവരന്മാരുടെ പെരുമാറ്റവും അങ്ങനെ തന്നെ


പ്രമുഖ സംഗീതസംവിധായകന്‍ ( Music Director A R Rahman)  എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്‍ ( Khatija Rahman ) വിവാഹിതയായത് കഴിഞ്ഞ ദിവസം ഏറെ ആഘോഷിക്കപ്പെട്ട സന്തോഷവാര്‍ത്തയായിരുന്നു. അച്ഛനെ പോലെ തന്നെ ഖദീജയും സംഗീതത്തിന്റെ വഴിയെ ആണ് യാത്ര. ഇതിനോടകം തന്നെ പിന്നണിയില്‍ പാടി ശ്രദ്ധേയായിക്കഴിഞ്ഞിട്ടുണ്ട് ഖദിജ. 

പാട്ടിന്റെ വഴിയെ ആണ് സഞ്ചാരമെന്നതിനാലാകാം ഒരു ഓഡിയോ എഞ്ചിനീയറെ തന്നെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഖദീജയുടെയും വരന്‍ റിയാസുദ്ദീന്‍ ഷെയ്ഖിന്റെയും ചിത്രങ്ങളെ ഇന്നലെ തന്നെ എ ആര്‍ റഹ്മാന്‍ പങ്കുവച്ചിരുന്നു. 

Latest Videos

കുടുംബസമേതമുളള ഫോട്ടോ ആയിരുന്നു റഹ്മാന്‍ പങ്കുവച്ചിരുന്നത്. ഭാര്യ സൈറ ബാനു, മക്കളായ അമീന്‍, റഹീമ എന്നിവര്‍ക്കും നവദമ്പതികള്‍ക്കുമൊപ്പം റഹ്മാന്‍ നില്‍ക്കുന്ന ഫോട്ടോയ്ക്ക് വേറൊരു പ്രത്യേകത കൂടെയുണ്ടായിരുന്നു. അന്തരിച്ച മാതാവിന്റെ ചിത്രവും കൂടി ഉള്‍ക്കൊണ്ടതായിരുന്നു ഈ കുടുംബഫോട്ടോ. ഇത് ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ARR (@arrahman)

 

ഇതിന് ശേഷം മകളുടെ വിവാഹ റിസപ്ഷനില്‍ നിന്നുള്ള ദീര്‍ഘമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് റഹ്മാന്‍. വിവാഹത്തിന് ക്രീം നിറത്തിലുള്ള ഔട്ട്ഫിറ്റായിരുന്നു വധൂവരന്മാര്‍ അണിഞ്ഞിരുന്നത്. ആര്‍ബാഢങ്ങള്‍ മുഴച്ചുനില്‍ക്കാതെയുള്ള ഖദീജയുടെ ഒരുക്കം നേരത്തെ തന്നെ ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയതാണ്. 

അതുപോലെ തന്നെ വലിയ ആര്‍ാഢങ്ങളൊന്നുമില്ലാതെ മറൂണ്‍ എത്‌നിക് ഔട്ട്ഫിറ്റിലാണ് റിസപ്ഷനില്‍ ഖദീജ. ഇതിന് മിസ് മാച്ച് ചെയ്യുന്ന തരത്തില്‍ നീല ഷെര്‍വാണിയാണ് റിയാസ് ധരിച്ചരിക്കുന്നത്. 

പ്രശസ്തിയുടെയോ സമ്പത്തിന്റെയോ യാതൊരു പത്രാസും കാണിക്കാതെ ഇത്രയും 'സിംപിള്‍' ആയി വിവാഹം നടത്തിയെന്നത് റഹ്മാന്റെ ജീവിതരീതികളിലെ ലാളിത്യം വെളിവാക്കുന്നതാണെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. 

ഒറ്റനോട്ടത്തില്‍ ഇതൊരു സെലിബ്രിറ്റി വിവാഹമാണെന്ന് പോലും തോന്നാത്ത രീതിയിലാണ് വേദിയും മറ്റും ഒരുക്കിയിട്ടുള്ളത്. വധൂവരന്മാരുടെ പെരുമാറ്റവും അങ്ങനെ തന്നെ. താരവിവാഹങ്ങളില്‍ നിന്ന് വിഭിന്നമായി ഒരുപാട് സാധാരണക്കാരെ റിസപ്ഷനില്‍ കാണാം. ഏറെയും ഇവരുടെ ബന്ധുക്കള്‍ തന്നെയാണ്. 

കൂട്ടത്തില്‍ എല്ലാവരുമായും സംസാരിച്ചുനില്‍ക്കുകയും ഏവരെയും സ്വീകരിക്കുകയും ചെയ്യുന്ന റഹ്മാനെയും ഭാര്യയെയും കാണാം. റഹ്മാന്റെ മക്കളായ റഹീമയെയും അമീനെയും വീഡിയോയില്‍ കാണാം. എന്നാൽ സിനിമാമേഖലയില്‍ നിന്ന് വലിയ രീതിയിലുള്ള പങ്കാളിത്തം വീഡിയോയില്‍ കാണുന്നില്ല. ചുരുക്കം ചില സെലിബ്രിറ്റികള്‍ വരുന്ന സൂചന മാത്രമേ വീഡിയോയിലുള്ളൂ. 

പ്രമുഖരുടെ വീട്ടിലെ ആഘോഷപരിപാടികള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ പൊതുവില്‍ പ്രതീക്ഷിക്കുന്ന ഒരു ആര്‍ബാഢവം റഹ്മാന്റെ വീട്ടിലെ വിവാഹത്തിന് കാണാന്‍ കഴിയില്ല. ഇത് പലര്‍ക്കും മാതൃകയാക്കാവുന്നതാണെന്ന് കമന്റ് ബോക്‌സുകളില്‍ കുറിച്ചിട്ടിരിക്കുന്നത് നിരവധി പേരാണ്. ഇത്രയും ലളിതമായി ജീവിക്കാന്‍ സാധിക്കുകയെന്നത് ദൈവാനുഗ്രഹമാണെന്നും ആ അനുഗ്രഹം എല്ലായ്‌പോഴും കുടുംബത്തിനൊപ്പമുണ്ടാകട്ടെയെന്ന് ആശംസിച്ചവരും കുറവല്ല. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ARR (@arrahman)

 

വിവാഹഫോട്ടോ ഖദീജയും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. ജീവിതത്തില്‍ ഏറ്റവുമധികം കാത്തിരുന്ന ദിവസമായിരുന്നുവെന്ന അടിക്കുറിപ്പോടെയാണ് റിയാസിനൊപ്പമുള്ള വിവാഹഫോട്ടോ ഖദീജ പങ്കുവച്ചത്.

 

Also Read:- പുലര്‍ച്ചെ 2 മണിക്ക് ഒരുക്കം, രാവിലെ വിവാഹം, ഉച്ചയ്ക്ക് പരീക്ഷ; അനുഭവം പങ്കിട്ട് യുവതി

click me!