84-കാരിയായ റോസി എന്ന സ്ത്രീയുടെ പിറന്നാളാഘോഷം ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തന്‍റെ ഏറ്റവും പ്രിയപ്പെട്ട റെസ്റ്റോറന്‍റില്‍ പിറന്നാള്‍ ദിനത്തില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു അവര്‍.
പ്രചോദിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളാണ് ദിവസവും സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രത്യേകിച്ച് പ്രിയപ്പെട്ടവര്‍ക്ക് സര്‍പ്രൈസ് നല്‍കുന്ന വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടമാണ്. കുറച്ച് പ്രായമായവര്‍ക്ക് ആണെങ്കില്‍, സര്‍പ്രൈസിന്‍റെ മധുരം ഇരട്ടിയാകും. അത്തരമൊരു വീഡിയോ ആണ് സൈബര്‍ ലോകത്ത് ഇപ്പോള്‍ വൈറലാകുന്നത്. പിറന്നാൾ ദിനത്തിലെ ആഘോഷവും സമ്മാനം കിട്ടുന്നതും ഒക്കെ എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഇപ്പോഴിതാ അത്തരമൊരു പിറന്നാള്‍ ആഘോഷമാണ് വാര്‍ത്തകളില്‍ നിറയുന്നത്.
84-കാരിയായ റോസി എന്ന സ്ത്രീയുടെ പിറന്നാളാഘോഷം ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തന്‍റെ ഏറ്റവും പ്രിയപ്പെട്ട റെസ്റ്റോറന്‍റില്‍ പിറന്നാള്‍ ദിനത്തില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു അവര്‍. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പെട്ടെന്നാണ് പിറന്നാള്‍ ആശംസയുമായി ഒരു സംഘമെത്തിയത്.
മറ്റാരുമല്ല, റെസ്റ്റോറന്‍റിലെ ജീവനക്കാര്‍ തന്നെയാണ് അപ്രതീക്ഷിതമായി ആശംസയുമായി എത്തിയത്. ജീവനക്കാര്‍ അപ്രതീക്ഷിതമായി ആശംസ നല്‍കിയപ്പോള്‍, വിങ്ങിപ്പൊട്ടി കരയുകയായിരുന്നു റോസി. കണ്ണുനീര്‍ തുടച്ച് പുഞ്ചിരിയോടെ അവര്‍ റെസ്റ്റോറന്‍റ് അധികൃതര്‍ക്ക് നന്ദി പറയുന്നതും വീഡിയോയില്‍ കാണാം.
റോസിയുടെ വീഡിയോ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. 'ഗുഡ്‌ന്യൂസ്‌ഡോഗ്' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കോടിക്ക് അടുത്ത് ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. 18 ലക്ഷം ലൈക്കുകളും പതിനായിരകണക്കിന് കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. മനസ്സ് നിറച്ച വീഡിയോ, പ്രചോദിപ്പിക്കുന്ന വീഡിയോ, മനോഹരം, കണ്ണു നിറഞ്ഞു തുടങ്ങിയ കമന്‍റുകളാണ് ആളുകള്‍ പങ്കുവച്ചത്.
വീഡിയോ കാണാം...
Also Read: പിറന്നാൾ സമ്മാനം കണ്ട് പൊട്ടിക്കരയുന്ന പെൺകുട്ടി; ഹൃദയം തൊടും ഈ കാഴ്ച