ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നത്, അമിത ജോലി ഭാരം, നിര്‍ജ്ജലീകരണം, വിളര്‍ച്ച തുടങ്ങിയവയാണ് ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാന്‍ കാരണമാകുന്നത്.
കണ്‍തടങ്ങളിലെ കറുത്ത പാട് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നത്, അമിത ജോലി ഭാരം, നിര്‍ജ്ജലീകരണം, വിളര്‍ച്ച തുടങ്ങിയവയാണ് ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാന്‍ കാരണമാകുന്നത്.
ഇത്തരത്തില്‍ കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം...
undefined
ഒന്ന്...
കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാൻ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങിന്‍റെ നീരും വെള്ളരിക്ക നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും.
രണ്ട്...
ടീ ബാഗ് ഉപയോഗിക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ് കണ്‍തടത്തില്‍ പത്ത് മിനിറ്റ് വയ്ക്കുക. പതിവായി ഇത് ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ സഹായിക്കും.
മൂന്ന്...
കണ്ണിന് ചുറ്റുമുള്ള ഇരുണ്ട നിറം മാറ്റാൻ കോഫി കൊണ്ടുള്ള പാക്ക് സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
നാല്...
വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.
അഞ്ച്...
തക്കാളിനീര് കണ്ണിന് ചുറ്റും പുരട്ടിയ ശേഷം കഴുകി കളയുന്നതും കണ്‍തടത്തിലെ കറുപ്പ് നിറമകറ്റും.
ആറ്...
ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മികസ് ചെയ്യുക. ശേഷം ഈ മിശ്രിതം കോട്ടൺ തുണിയിൽ മുക്കി കണ്ണിന് മുകളിൽ വയ്ക്കണം. 15 മിനിറ്റിനുശേഷം മാറ്റാം. ഇത് പതിവായി ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാന്‍ സഹായിക്കും.
ഏഴ്...
കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല് പുരട്ടുന്നതും നല്ലതാണ്.
എട്ട്...
ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടീസ്പൂണും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം കണ്ണിന് താഴെ പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം.
Also Read: ഇതാ പുതിയ ഭക്ഷണം, പൊരിച്ചെടുത്ത കല്ലുകൾ! അമ്പരന്ന് സോഷ്യൽ മീഡിയ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം