വരണ്ട ചര്‍മ്മമാണോ? പരീക്ഷിക്കാം ഈ എട്ട് ഫേസ് പാക്കുകള്‍...

By Web Team  |  First Published Jul 16, 2023, 6:34 PM IST

പല കാരണങ്ങള്‍ കൊണ്ടും  ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.


ചര്‍മ്മത്തിന്‍റെ സ്വഭാവം എല്ലാവര്‍ക്കും ഒരുപോലെയാകില്ല. ചിലര്‍ക്ക് വരണ്ട ചര്‍മ്മം ആണെങ്കില്‍, മറ്റുചിലര്‍ക്ക് എണ്ണമയമുളള ചര്‍മ്മം ആയിരിക്കും. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും  ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം... 

Latest Videos

undefined

ഒന്ന്... 

അരക്കപ്പ് പപ്പായ നന്നായി ഉടച്ച് പേസ്റ്റാക്കി അതില്‍ ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം വരണ്ട ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. 

രണ്ട്...

ഒരു പഴത്തിന്റെ പള്‍പ്പും നന്നായി വിളഞ്ഞ അവോക്കാഡോയും അല്‍പം തേനും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിക്കുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം.  വരണ്ട ചർമ്മം ഉള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന നല്ലൊരു ഫേസ് പാക്കാണിത്. 

മൂന്ന്... 

ആദ്യം ഓറഞ്ച് തൊലി ഉണക്കി പൊടിക്കുക. ശേഷം ഇതിലേയ്ക്ക് അൽപ്പം പാലും കുറച്ച് വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ഇനി ഈ മിശ്രിതം ഉപയോഗിച്ച് മുഖം നന്നായി സ്‌ക്രബ് ചെയ്യുക.

നാല്...

ഒരു ടീസ്പൂൺ കറ്റാർവാഴ നീരിൽ ഒരു ടീസ്പൂൺ തൈരും അര ടീസ്പൂൺ ചന്ദനപ്പൊടിയും ചേർത്ത് മുഖത്തു പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. 

അഞ്ച്...

രണ്ട് ടീസ്പൂണ്‍ കടലമാവില്‍ ഒരു ടീസ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. നല്ലൊരു മോയിസ്ചറൈസറായി ഈ പാക്ക് പ്രവര്‍ത്തിക്കും. 

ആറ്...

ഒരു ബൗളില്‍ മുട്ടയുടെ വെള്ള നന്നായി അടിക്കുക.  ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ റോസ് വാട്ടറും ഒരു ടീസ്പൂണ്‍ ഗ്ലിസറിനും ചേര്‍ത്ത് മുഖത്ത് പുരട്ടാം. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും മൃദുലമാകാനും ഇത് നല്ലതാണ്. അതിനാല്‍ വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഈ പാക്ക് പരീക്ഷിക്കാം. 

ഏഴ്...

ഒരു ടീസ്പൂൺ കാപ്പിപൊടിയും ഒരു ടീസ്പൂൺ പഞ്ചസാരയും അൽപ്പം തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം അഞ്ച് മിനിറ്റോളം മുഖത്ത് മസാജ് ചെയ്ത ശേഷം കഴുകി കളയാം. 

എട്ട്...

ഒരു സ്പൂണ്‍ ഓട്സ് നന്നായി പൊടിച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ തൈര് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം അര മണിക്കൂർ മുഖത്തു പുരട്ടി മസാജ് ചെയ്തു കഴുകാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: 'പിസിഒഡി'യെ നിയന്ത്രിക്കാന്‍‌ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!