സൈനികർക്കായുള്ള സെമിത്തേരിക്കായി സ്ഥലം വിട്ടുനൽകി 73കാരന്‍, ഉദ്ഘാടനത്തിന് പിന്നാലെ ആദ്യം അടക്കിയത് സഹോദരനെ

By Web Team  |  First Published Nov 12, 2023, 1:25 PM IST

രണ്ടാം ലോകമഹായുദ്ധ കാലത്തെ പാരാട്രൂപ്പ് അംഗമാവുകയും പിന്നീട് ജർമ്മനിയുടെ തടവിലാവുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത സൈനികനായ പിതാവിന്റെ പാത തന്നെ പിന്തുടർന്ന മൂന്ന് സഹോദരങ്ങളിലൊരാളാണ് തന്റെ കൃഷിയിടം സെമിത്തേരിക്കായി വിട്ടുനൽകിയത്


മിനസോട്ട: വിരമിച്ച സൈനികർക്കായുള്ള സെമിത്തേരിക്കായി സ്ഥലം വിട്ടുനല്‍കി മുന്‍ സൈനിക ഉദ്യോഗസ്ഥന്‍. പണി പൂർത്തിയായ സെമിത്തേരിയില്‍ ആദ്യം അടക്കം ചെയ്തത് സ്ഥലം വിട്ടുനല്‍കിയ മുന്‍ സൈനികന്റെ സഹോദരന്. മിനസോട്ടയിലാണ് സംഭവം. രണ്ടാം ലോകമഹായുദ്ധ കാലത്തെ പാരാട്രൂപ്പ് അംഗമാവുകയും പിന്നീട് ജർമ്മനിയുടെ തടവിലാവുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത സൈനികനായ പിതാവിന്റെ പാത തന്നെ പിന്തുടർന്ന മൂന്ന് സഹോദരങ്ങളിലൊരാളാണ് തന്റെ കൃഷിയിടം സെമിത്തേരിക്കായി വിട്ടുനൽകിയത്.

ആർതര്‍ ലാ സേജ് എന്ന മുന്‍ സൈനികന്റെ മക്കളായ റോബർട്ട് ലാ സേജ്, റിച്ചാർഡ്, ഡേവിഡ് എന്നിവരും പഠനം പൂർത്തിയാക്കിയതിന് പിന്നാലെ സൈന്യത്തില്‍ ചേർന്നത്. സൈനിക സേവനത്തിന്റെ പ്രാധ്യാന്യം പിതാവ് കൃത്യമായി മനസിലാക്കി നൽകിയിരുന്നുവെന്നാണ് ഈ തീരുമാനത്തിന് പിന്നാലെ സഹോദരങ്ങള്‍ പ്രതികരിച്ചിരുന്നത്. 1960 കളുടെ അവസാനത്തില്‍ റോബർട്ടും ഡേവിഡും നേവിയിലും റിച്ചാർഡ് ആർമിയിലുമാണ് ചേർന്നത്. വിരമിച്ചതിന് പിന്നാലെ മൂന്ന് സഹോദരങ്ങളും മിനസോട്ടയിലെ കുടുംബ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനിടെയാണ് തങ്ങളുടെ പാരമ്പര്യം നിലനിർത്താനുള്ള ശ്രമങ്ങള്‍ റോബർട്ട് ആരംഭിക്കുന്നത്.

Latest Videos

undefined

വർഷങ്ങളുടെ പരിശ്രമങ്ങളുടെ ഭാഗമായി മിനസോട്ടയിലെ വിരമിച്ച സൈനികരുടെ സംഘടന ഒരു സെമിത്തേരി നിർമ്മിക്കാനായി പദ്ധതി തയ്യാറാക്കിയത്. ഇതിന് വേണ്ടി 81 ഏക്കർ സ്ഥലമായിരുന്നു കണ്ടെത്തേണ്ടിയിരുന്നത്. ഇതിലേക്കായി റോബർട്ട് തന്റെ കൃഷി സ്ഥലം അടങ്ങുന്ന 14 ഏക്കറാണ് വിട്ടുനൽകിയത്. ഓഗസ്റ്റ് മാസത്തിലാണ് ഈ സെമിത്തേരിയുടെ പണി പൂർത്തിയായത്. എന്നാല്‍ ഇവിടെ അടക്കം ചെയ്യുന്ന ആദ്യത്തെ ആള്‍ റോബർട്ടിന്റെ സഹോദരന്‍ റിച്ചാർഡായിരുന്നു. ക്യാന്‍സർബാധിതനായ റിച്ചാർഡ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. വിരമിച്ച സൈനികർക്ക് വേണ്ടിയുള്ള നിരവധി ക്ഷേമ പ്രവർത്തനങ്ങള്‍ അമേരിക്കയിൽ സജീവമാണ്. ഇത്തരത്തില്‍ 150 ദേശീയ സെമിത്തേരികളാണ് അമേരിക്കയിൽ ഉടനീളമുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!