ലോകത്ത് തന്നെ ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട് ചരിത്രം സൃഷ്ടിച്ച ഇടമാണിത്. അത്രമാത്രം പൊരിഞ്ഞ ചൂട് തന്നെയാണ് ഇവിടത്തെ പ്രത്യേകത.
മരണത്തിന്‍റെ താഴ്‍വര... ഇങ്ങനെയൊരു സ്ഥലത്തെ പറ്റി എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ ? പലപ്പോഴും അപകടങ്ങള്‍ പതിയിരിക്കുന്ന പല സ്ഥലങ്ങളെയും മരണത്തിന്‍റെ താഴ്‍വരയെന്നൊക്കെ ആളുകള്‍ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ശരിക്കും അങ്ങനെയൊരു സ്ഥലമുണ്ട്. മരണം പതിയിരിക്കുന്ന ഒരിടം.
കാലിഫോര്‍ണിയയിലാണ് 'ഡെത്ത് വാലി' അഥവാ മരണത്തിന്‍റെ താഴ്‍വര എന്നറിയപ്പെടുന്ന ദേശീയോദ്യാനമുള്ളത്. ലോകത്ത് തന്നെ ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട് ചരിത്രം സൃഷ്ടിച്ച ഇടമാണിത്. അത്രമാത്രം പൊരിഞ്ഞ ചൂട് തന്നെയാണ് ഇവിടത്തെ പ്രത്യേകത.
undefined
ഇപ്പോഴിതാ എഴുപത്തിയൊന്നുകാരനായ ഒരു യാത്രികൻ ഡെത്ത് വാലിയില്‍ കുഴഞ്ഞ് വീണ് മരിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഈ വാര്‍ത്ത വന്നതോടെ വീണ്ടും പലരും ഡെത്ത് വാലിയെ കുറിച്ച് അന്വേഷിക്കുകയാണ്.
ആയിരത്തി-എണ്ണൂറുകളില്‍ ഒരിക്കല്‍ അതിജീവിക്കാൻ ആകാത്ത ചൂട് അനുഭവപ്പെട്ട്, അവിടെ കുടുങ്ങിപ്പോയ ചില സഞ്ചാരികളാണത്രേ അതിനെ മരണത്തിന്‍റെ താഴ്‍വര എന്ന് ആദ്യമായി വിശേഷിപ്പിച്ചത്. അന്ന് ആ സംഘത്തിലെ ഒരാള്‍ മാത്രമാണ് മരിച്ചതെങ്കിലും ഏവരും മരണത്തിന്‍റെ വാതില്‍ക്കല്‍ വരെ പോയിവന്നത് പോലെ തന്നെ ആയിരുന്നു. തുടര്‍ന്നും പലവട്ടം പലരും അവിടെ മരിച്ചുവീണിട്ടുണ്ട്. സഞ്ചാരികള്‍ തന്നെ.
പിന്നീട് പ്രധാനപ്പെട്ടൊരു ടൂറിസ്റ്റ് കേന്ദ്രമായി ഡെത്ത് വാലി മാറിയപ്പോള്‍ സഞ്ചാരികളുടെ ജീവൻ രക്ഷപ്പെടുത്താനായി പല സുരക്ഷാമുന്നൊരുക്കങ്ങളും ഇവിടെ സജ്ജീകരിച്ചു. എസി കാറിലെ യാത്ര, പുറത്തിറങ്ങിയാലും ഏതാനും മിനുറ്റുകള്‍ മാത്രം നില്‍ക്കല്‍ അങ്ങനെ പല മാര്‍ഗനിര്‍ദേശങ്ങളും അവിടെ പോകുമ്പോള്‍ പാലിക്കണം.
ഇപ്പോള്‍ മരിച്ച എഴുപത്തിയൊന്നുകാരനായ സഞ്ചാരി പുറത്തുനിന്നുകൊണ്ട് ഒരു മീഡിയയ്ക്ക് അഭിമുഖം നല്‍കിയതിന് പിന്നാലെയാണ് കുഴഞ്ഞുവീണ് മരിച്ചതത്രേ. നിലവില്‍ ഡെത്ത് വാലിയിലെ ചൂട് 121 ഫാരണ്‍ഹീറ്റ് ആണ്. 1913ല്‍ 134.1 ഫാരൻണ്‍ഹീറ്റ് ചൂട് അനുഭവപ്പെട്ടതാണ് റെക്കോര്‍ഡായത്. ലോകത്തില്‍ തന്നെ ഈ റെക്കോര്‍ഡ് ഭേദിക്കാൻ ഒരു സ്ഥലത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല.
ചൂടിന്‍റെ പേരില്‍ അങ്ങനെ ലോകപ്രശസ്തമായ ഡെത്ത് വാലി കാണാൻ സഞ്ചാരികള്‍ക്കാണെങ്കില്‍ ഏറെ കൗതുകവുമാണ്. എങ്കിലും സുരക്ഷയെ മുൻനിര്‍ത്തിക്കൊണ്ടുള്ള വിനോദസഞ്ചാരം മാത്രമാണ് ഇവിടെ അനുവദിക്കുന്നുള്ളൂ. പക്ഷേ ഇപ്പോള്‍ സംഭവിച്ചത് പോലുള്ള ദുരന്തങ്ങള്‍ ആര്‍ക്കും പ്രവചിക്കുക സാധ്യമല്ലല്ലോ. അദ്ദേഹത്തിന്‍റെ പ്രായമാണ് ഒരു പ്രശ്നമായി പലരും ചൂണ്ടിക്കാട്ടുന്നത്.
ഈ പ്രായത്തില്‍ എന്തുകൊണ്ടാണ് ഇത്ര സാഹസികത നിറഞ്ഞ യാത്രയ്ക്ക് വന്നത് എന്ന് അഭിമുഖത്തിനിടെ റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ എന്തുകൊണ്ട് വരാതിരിക്കണം എന്നായിരുന്നുവത്രേ അദ്ദേഹം തിരിച്ചുചോദിച്ചത്. എഴുപത്തിയൊന്ന് വയസായിരുന്നുവെങ്കിലും ആരോഗ്യവാനും ആത്മവിശ്വാസമുള്ളയാളുമായിരുന്നു അദ്ദേഹമെന്നാണ് മറ്റുള്ളവര്‍ അറിയിക്കുന്നത്.
Also Read:- മഴ കൊള്ളാൻ ഇഷ്ടമാണോ? എങ്കില്‍ ഈ വീഡിയോ നിങ്ങള്‍ക്ക് എന്തായാലും ഇഷ്ടമാകും...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-