59-ാം വിവാഹവാര്‍ഷികത്തിന് വിവാഹദിനത്തിലെ അതേ വസ്ത്രങ്ങള്‍ ധരിച്ച് ദമ്പതികള്‍; വൈറലായി ചിത്രങ്ങള്‍...

By Web Team  |  First Published Aug 30, 2021, 4:30 PM IST

ദമ്പതികളുടെ അന്നത്തെയും ഇന്നത്തെയും ചിത്രങ്ങളാണ് സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. കൊച്ചുമകള്‍ നിക്കി റിയാന്‍ ആണ് ഇരുവരുടെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 


അമ്പത്തിയൊമ്പതാം വിവാഹവാര്‍ഷികത്തിന് തങ്ങളുടെ വിവാഹദിനം പുനരാവിഷ്‌ക്കരിച്ച കാലിഫോര്‍ണിയന്‍ ദമ്പതികളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എഴുപത്തൊമ്പതുകാരായ കരണും ഗ്രേ റയാനും തങ്ങളുടെ വിവാഹദിനത്തിലെ അതേ വസ്ത്രങ്ങള്‍ ധരിച്ച് അന്ന് പകര്‍ത്തിയതുപോലെ തന്നെ ചിത്രങ്ങള്‍ പകര്‍ത്തിയാണ് സംഭവം കളറാക്കിയത്.  

ദമ്പതികളുടെ അന്നത്തെയും ഇന്നത്തെയും ചിത്രങ്ങളാണ് സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. കൊച്ചുമകള്‍ നിക്കി റിയാന്‍ ആണ് ഇരുവരുടെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കേക്ക് മുറിക്കുന്നതിന്‍റെയും അവ സ്നേഹത്തോടെ വായില്‍വച്ച് കൊടുക്കുന്നതിന്‍റെയുമൊക്കെ അന്നത്തെയപം ഇന്നത്തെയും ചിത്രങ്ങള്‍ നിക്കി പങ്കുവച്ചിട്ടുണ്ട്. 

 

നിക്കി തന്നെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയതും. 1962 ലെ വിവാഹദിനം ഇന്നത്തെ വിവാഹത്തില്‍ നിന്ന് എത്ര വ്യത്യസ്തമാണ് എന്ന് ഈ ആഘോഷത്തിലൂടെ പരിചയപ്പെടുത്തുകയാണ് എന്നും റിയാന്‍ നിക്കി പറയുന്നു.

 

Also Read: അമ്പതാം വിവാഹവാര്‍ഷികത്തിന് വിവാഹദിനത്തിലെ അതേ ഗൗണ്‍ ധരിച്ച് മുത്തശ്ശിയുടെ സര്‍പ്രൈസ്; വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!