ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും പൊട്ടാസ്യവും മറ്റു ധാതുക്കളും സ്ട്രോബെറിയില്‍ അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ മൃദുലവും സുന്ദരവുമാക്കാനും മുഖക്കുരു തടയാനും ചര്‍മ്മത്തിലെ ചുളിവ് മാറാനും കരുവാളിപ്പ് അകറ്റാനും ചര്‍മ്മം തിളങ്ങാനും സ്ട്രോബെറി സഹായിക്കും.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. നല്ല സ്വാദിഷ്ടമുള്ള ഇവയില്‍ 90 ശതമാനം വരെ ജലാംശമുണ്ട്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും മറ്റും ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പ്രമേഹത്തെ തടയാനും സ്ട്രോബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും പൊട്ടാസ്യവും മറ്റു ധാതുക്കളും സ്ട്രോബെറിയില്‍ അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ മൃദുലവും സുന്ദരവുമാക്കാനും മുഖക്കുരു തടയാനും ചര്‍മ്മത്തിലെ ചുളിവ് മാറാനും കരുവാളിപ്പ് അകറ്റാനും ചര്‍മ്മം തിളങ്ങാനും സ്ട്രോബെറി സഹായിക്കും. ഇതിനായി സ്ട്രോബെറി എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് നോക്കാം...
undefined
ഒന്ന്...
കുറച്ച് സ്ട്രോബെറിയുടെ നീര് പിഴിഞ്ഞെടുക്കുക. ഇനി അതിലേയ്ക്ക് ഒന്നര ടേബിൾ സ്പൂൺ തൈരും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മുതൽ 20 മിനിറ്റ് വരെ തേച്ചുപിടിപ്പിക്കുക. പിന്നീട് ഇളം ചൂട് വെള്ളത്തിൽ കഴുകി കളയാം. കറുത്ത പാടുകളും കരുവാളിപ്പും അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
രണ്ട്...
രണ്ട് ടേബിൾ സ്പൂൺ സ്ട്രോബെറിയുടെ നീരും ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങാ നീരും ചേർത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകി കളയാം. വെയിലേറ്റ കരുവാളിപ്പ് മാറാന്‍ ഈ പാക്ക് സഹായിക്കും.
മൂന്ന്...
രണ്ട് ടേബിള്‍സ്പൂണ്‍ സ്ട്രോബെറിയുടെ സത്തിനൊപ്പം ഒരു ടീസ്പൂണ്‍ അരിപ്പൊടിയും രണ്ട് ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം.
നാല്...
സ്ട്രോബെറിയുടെ സത്ത് ഒരു ടേബിൾ സ്പൂൺ കടലമാവിനൊപ്പം നന്നായി മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. എണ്ണ മയം ഇല്ലാതാക്കാനും ചര്‍മ്മം തിളങ്ങാനും നിറം വയ്ക്കാനും ഈ പാക്ക് സഹായിച്ചേക്കാം.
അഞ്ച്...
രണ്ട് ടേബിൾ സ്പൂൺ സ്ട്രോബെറിയുടെ നീരും ഒരു ടേബിള്‍സ്പൂണ്‍ തേനും മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു മാറാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
Also Read: ദിവസവും കഴിക്കാം പിങ്ക് നിറത്തിലുള്ള ഈ മൂന്ന് പഴങ്ങള്‍; അറിയാം ഗുണങ്ങള്‍...