റോഡിനു നടുവിലൂടെ ഇഴഞ്ഞു നീങ്ങിയ 15 അടി നീളമുള്ള കൂറ്റൻ രാജവെമ്പാലയുടെ വീഡിയോ ആണിത്. ഒഡിഷയിലെ സോറോ ജില്ലയിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ഖനിക്കു സമീപമാണ് രാജവെമ്പാലയെ കണ്ടത്. തുടര്‍ന്ന് ഖനിത്തൊഴിലാളികൾ പാമ്പുപിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അക്കൂട്ടത്തില്‍ പാമ്പുകളുടെ വീഡിയോകള്‍ കാണാന്‍ കാഴ്ചക്കാര്‍ ഏറെയാണ്. അത്തരത്തില്‍ ഒരു രാജവെമ്പാലയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
റോഡിനു നടുവിലൂടെ ഇഴഞ്ഞു നീങ്ങിയ 15 അടി നീളമുള്ള കൂറ്റൻ രാജവെമ്പാലയുടെ വീഡിയോ ആണിത്. ഒഡിഷയിലെ സോറോ ജില്ലയിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ഖനിക്കു സമീപമാണ് രാജവെമ്പാലയെ കണ്ടത്. തുടര്‍ന്ന് ഖനിത്തൊഴിലാളികൾ പാമ്പുപിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പാമ്പുപിടുത്തക്കാരന് ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പാമ്പിനെ പിടികൂടാന്‍ കഴിഞ്ഞത്.
അതും ഓരോ തവണ പാമ്പിനെ പിടികൂടാൻ ശ്രമിക്കുമ്പോഴും പാമ്പ് പത്തിവിരിച്ച് ഇയാൾക്കു നേരെ കൊത്താന്‍ ശ്രമിക്കുകയായിരുന്നു. കൂടി നിന്നിരുന്ന ഖനിത്തൊഴിലാളികൾക്കു നേരെയും പാമ്പ് പത്തിവിടര്‍ത്തി. ഒരു ഘട്ടത്തിൽ പാമ്പുപിടുത്തക്കാരന്റെ ബാഗിലും പാമ്പ് ആഞ്ഞുകൊത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പാമ്പിനെ പിടിച്ച് കാടിനുള്ളിൽ കൊണ്ടുപോയി വിടുകയായിരുന്നു.
അതേസമയം, ഹിപ്പോപൊട്ടാമസിന്റെ ഒരു 'ചേസിംഗ്' വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സ്പീഡ് ബോട്ടിനെ പിന്തുടർന്ന ഹിപ്പോയുടെ വീഡിയോ ആണിത്. വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത ഒരു സ്പീഡ് ബോട്ടിനെ ആണ് ഹിപ്പോ പിന്തുടര്‍ന്നത്. വായ് തുറന്ന് ബോട്ടിന്‍റെ തൊട്ടരികില്‍ എത്തിയ ഹിപ്പോയെ വീഡിയോയില്‍ വ്യക്തമായി കാണാം. എന്നാല്‍ ബോട്ട് ഡ്രൈവര്‍ വേഗത കൂട്ടിയതോടെ ഹിപ്പോയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ബോട്ടിനുള്ളില്‍ ഉണ്ടായിരുന്നവരാണ് വീഡിയോ പകര്‍ത്തിയത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ശരിക്കും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.
Also Read: അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കുടിക്കാം ഈ ആറ് 'ഗ്രീൻ' ജ്യൂസുകള്‍