മൂന്ന് ബൈക്കുകളിലായി 14 യുവാക്കള്‍ യാത്ര ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഓരോ ബൈക്കിലും ആറും അഞ്ചും പേരുമാണ് ഇരിക്കുന്നത്. ഇവരുടെ സാഹസികയാത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു
സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നതിന് ഇന്ന് മിക്കവരും തെരഞ്ഞെടുക്കുന്ന മാര്‍ഗം വീഡിയോ വൈറലാക്കുക എന്നതാണ്. പെട്ടെന്ന് ആളുകളിലേക്ക് എത്തുംവിധത്തിലുള്ള വീഡിയോകള്‍ തയ്യാറാക്കി ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കും. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ കണ്ടെത്തി ചെയ്യുന്നതിന് കഴിവുള്ള ധാരാളം പേരുമുണ്ട്.
എന്നാല്‍ ഇങ്ങനെ ശ്രദ്ധ ലഭിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം വീഡിയോകള്‍ തയ്യാറാക്കുമ്പോള്‍ പലപ്പോഴും അത് നിയമത്തെ വെല്ലുവിളിക്കുന്നതോ, അല്ലെങ്കില്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതോ എല്ലാം ആകാറുണ്ട്. പ്രധാനമായും യുവാക്കളാണ് ഇങ്ങനെയുള്ള സംഭവങ്ങളില്‍ ഉള്‍പ്പെടുക.
സാഹസികമായ കാര്യങ്ങള്‍ ചെയ്യുക- ഇതിലൂടെ ശ്രദ്ധ കിട്ടാൻ ശ്രമിക്കുകയെന്നതെല്ലാം അധികവും യുവാക്കളുടെ ശീലമാണ്. ഇങ്ങനെയെല്ലാം ചെയ്ത് പിന്നീട് 'പണി' വാങ്ങുന്നവരും കുറവല്ല.
ഇപ്പോഴിതാ ഒരു വീഡിയോ വൈറലായതോടെ പൊലീസ് കേസില്‍ വരെ കുടുങ്ങിയിരിക്കുകയാണ് ഒരു സംഘം യുവാക്കള്‍. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം.
മൂന്ന് ബൈക്കുകളിലായി 14 യുവാക്കള്‍ യാത്ര ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഓരോ ബൈക്കിലും ആറും അഞ്ചും പേരുമാണ് ഇരിക്കുന്നത്. ഇവരുടെ സാഹസികയാത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. ഇതോടെ വിമര്‍ശനങ്ങളും ഏറെ ഉയര്‍ന്നു. പിന്നാലെ കേസെടുത്ത് പൊലീസുമെത്തി.
ഒരു ബൈക്കില്‍ ആറ് പേരാണ് ഇരിക്കുന്നത്. ഇതെങ്ങനെയെന്ന് കാണുമ്പോള്‍ അതിശയം തോന്നാം. അതിനെക്കാള്‍ പേടിയും തോന്നാം. മറ്റ് രണ്ട് ബൈക്കുകളില്‍ നാല് പേര്‍ വീതവുമാണിരിക്കുന്നത്. ഇവർ വീഡിയോ വൈറലാക്കുന്നതിന് വേണ്ടി തന്നെ ചെയ്തതാണെന്നാണ് മനസിലാകുന്നത്. എന്തായാലും ഇവർക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. യുവാക്കള്‍ ഈ രീതിയല്‍ പോകുന്നത് അംഗീകരിക്കാനാകില്ലെന്നും ഈ പ്രവണതകള്‍ അനുകരിക്കപ്പെടരുതെന്നുമെല്ലാം വീഡിയോ കണ്ടവരെല്ലാം കുറിക്കുന്നു.
UP | In a viral video, 14 people were seen riding 3 bikes - 6 on one and 4 each on 2 two others - in the Deorania PS area of Bareilly.
SSP Bareilly Akhilesh Kumar Chaurasia says, "Once the information was received, the bikes were seized. Further action is being taken." (10.01) pic.twitter.com/APBbNs4kVi
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യുപിയില്‍ നിന്ന് തന്നെ സമാനമായൊരു വീഡിയോ പുറത്തുവന്നിരുന്നു. അഞ്ച് പേര്‍ ചേര്‍ന്ന് ഒരു ബൈക്കില്‍ യാത്ര ചെയ്യുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഈ വീഡിയോയും വൈറലായതിന് പിന്നാലെ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.
Also Read:- 'ഒരു ബൈക്കില്‍ ഇത്രയും പേരോ?'; വീഡിയോ വൈറലായ പിന്നാലെ യുവാക്കള്‍ക്ക് 'പണി'