വണ്ണം കുറയ്ക്കാനായി ഈ പത്ത് കാര്യങ്ങള്‍ ശീലമാക്കാം...

By Web Team  |  First Published Aug 26, 2023, 10:09 PM IST

ശരിയായ ഭക്ഷണരീതിയിലൂടെയും ജീവിതശൈലിയിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. വണ്ണം കുറയ്ക്കാന്‍ പ്രധാനമായി ശീലമാക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 
 


വണ്ണം കുറയ്ക്കാനായി പല പല വഴികളും പരീക്ഷിച്ച് തോറ്റവരുണ്ട്. ശരിയായ ഭക്ഷണരീതിയിലൂടെയും ജീവിതശൈലിയിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. 

വണ്ണം കുറയ്ക്കാന്‍ പ്രധാനമായി ശീലമാക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

ഒന്ന്...

രാവിലെ എഴുന്നേറ്റാല്‍ തന്നെ ഗ്രീന്‍ ടീ കുടിക്കാം. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിനായി രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കാവുന്നതാണ്. 

രണ്ട്...

വെള്ളം ധാരാളം കുടിക്കുക എന്നതാണ് വണ്ണം കുറയ്ക്കാനായി ശ്രമിക്കുന്നവര്‍ മുടങ്ങാതെ ചെയ്യേണ്ട കാര്യം. ഭക്ഷണം കഴിക്കുന്നതിന് മുമ്പ്  വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയും. വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

മൂന്ന്...

പ്രഭാത ഭക്ഷണം മുടക്കുന്നത് വിശപ്പ് കൂട്ടാനും അതുവഴി വണ്ണം കൂടാനും കാരണമാകും. രാവിലെ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കുക. 

നാല്...

ഫൈബര്‍ ധാരാളം അടങ്ങുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതും വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

അഞ്ച്...

കലോറിയും കാര്‍ബോഹൈഡ്രേറ്റും വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

ആറ്...

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കുക. 

ഏഴ്...

പഞ്ചസാരയുടെ അമിത ഉപയോഗവും കുറയ്ക്കുക. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും. 

എട്ട്...

ദിവസവും വ്യായാമം ചെയ്യുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. 

ഒമ്പത്...

സ്ട്രെസ് നിയന്ത്രിക്കുന്നതും അമിത വിശപ്പ് തടയാന്‍ സഹായിക്കും. അതിനാല്‍ സ്ട്രെസ് കുറയ്ക്കാന്‍ ശ്വസന വ്യായാമങ്ങളും ധ്യാനവും യോഗയുമൊക്കെ ശീലമാക്കാം. 

പത്ത്...

രാത്രി ശരിയായി ഉറങ്ങിയില്ലെങ്കിലും വണ്ണം കൂടാം. ഉറക്കക്കുറവ് വിശപ്പ് വര്‍ധിപ്പിക്കാന്‍ കാരണമാകും. അതിനാല്‍ ദിവസവും രാത്രി കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക. 

Also Read: തലച്ചോറിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ നാല് ഭക്ഷണങ്ങള്‍...

youtubevideo

click me!