ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ പത്ത് പൊടിക്കൈകള്‍

By Web Team  |  First Published Jun 19, 2024, 8:53 AM IST

പല കാരണങ്ങള്‍ കൊണ്ടും ചുണ്ടുകള്‍ വരണ്ടുപൊട്ടാം. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്. 


വരണ്ട, പരുപരുത്ത ചുണ്ടുകളാണോ നിങ്ങളുടെ പ്രശ്നം? പല കാരണങ്ങള്‍ കൊണ്ടും ചുണ്ടുകള്‍ വരണ്ടുപൊട്ടാം. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്. ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ പരീക്ഷിക്കാം ചില പൊടിക്കൈകള്‍:  

ഒന്ന്

Latest Videos

undefined

പാൽ പാട ചുണ്ടിൽ പുരട്ടുന്നത് ഈർപ്പം പകരുന്നതിനും ചുണ്ടിലെ നിറവ്യത്യാസം അകറ്റുന്നതിനും വളരെ ഫലപ്രദമാണ്.

രണ്ട്

പതിവായി ചുണ്ടില്‍ നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും.

മൂന്ന്

വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നതും ചുണ്ടുകളുടെ വരൾച്ച മാറാന്‍ ഗുണം ചെയ്യും. 

നാല്

ഷിയ ബട്ടറില്‍ ധാരാളം ആന്‍റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പുരട്ടുന്നതും ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും.

അഞ്ച്

കറ്റാർവാഴയും ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും.  ചുണ്ടുകളിൽ ജലാംശം നിലനിർത്താന്‍ ഇവ  ഗുണം ചെയ്യും. ഇതിനായി ദിവസവും ഒരു നേരം കറ്റാർവാഴ ജെൽ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ​നല്ലതാണ്. 

ആറ്

ദിവസവും ചുണ്ടിൽ  ഗ്ലിസറിന്‍ പുരട്ടുന്നതും ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ സഹായിക്കും. 

ഏഴ്

തേന്‍ ഒരു പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ്. അതിനാല്‍ ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ സഹായിക്കും. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. 

എട്ട്

പഞ്ചസാര നല്ലൊരു സ്ക്രബറാണ്. ഇതിനായി ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടാം. ശേഷം വിരലുകൾ കൊണ്ട് ചുണ്ടിൽ മൃദുവായി ഉരസുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. 

ഒമ്പത്

ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും. 

പത്ത്

വിണ്ടുകീറിയ ചുണ്ടുകളില്‍ ജലാംശം നൽകാന്‍ വെള്ളരിക്ക സഹായിക്കും. ഇതിനായി വെള്ളരിക്കയുടെ നീര് ഒന്നോ രണ്ടോ മിനിറ്റ് നേരം ചുണ്ടിൽ പുരട്ടാം. ഇത് ദിവസവും ഒന്നോ രണ്ടോ തവണ ചെയ്യുന്നത് നല്ലതാണ്. 

Also read: മുഖത്ത് റോസ് വാട്ടര്‍ പുരട്ടുന്നത് കൊണ്ടുള്ള ഗുണങ്ങള്‍...

youtubevideo

click me!