റോം: ഭര്‍ത്താവ് ജീവിച്ചിരിയ്ക്കുന്ന സ്ത്രീകളെക്കാള്‍ വിധവകളാണ് കൂടുതല്‍ മാനസിക സന്തോഷം അനുഭവിയ്ക്കുന്നതെന്ന് പഠനം .ഇറ്റലിയിലുള്ള യൂണിവേഴ്സിറ്റി ഓഫ് പഡോവയാണ് ഇത്തരമൊരു പഠനം നടത്തിയത്. ഇറ്റലിയിലെ 733 പുരുഷന്മാരിലും 1154 സ്ത്രീകളിലും നടത്തിയ പഠനങ്ങളാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്.
എന്നാല്‍ പുരുഷന്മാരുടെ കാര്യത്തില്‍ നേരെ തിരിച്ചുമാണ് സംഭവിയ്ക്കുന്നത്.ഭര്‍ത്താകന്മാര്‍ കൂടുതല്‍ ആശ്രയിയ്ക്കുന്നത് കൊണ്ട് അവര്‍ക്ക് ഭാര്യയുടെ മരണം കൂടുതല്‍ ആഘാതമാകുന്നു എന്നാണ് കണ്ടെത്തല്‍. അത് മാത്രമല്ല. ഭാര്യ വീട്ടിലുണ്ടെങ്കില്‍ ഭര്‍ത്താവ് റിലാക്സ്ഡ് ആണ്.
undefined
പണികളും ഉത്തരവാദിത്തങ്ങളും അതിന്‍റെ സ്ട്രെസ്സും അവരുടെ തലയിലാണ്.ശരാശരി വയസ് വച്ച നോക്കുമ്പോള്‍ പുരുഷന്‍മാരെക്കാള്‍ ആയുസ്സും കൂടുതല്‍ സ്ത്രീകള്‍ക്ക് ആണ്. ഒറ്റയ്ക്ക് താമസിയ്ക്കുന്ന സ്ത്രീകള്‍ കുടുംബിനികളെക്കാള്‍ സമാധാനം അനുഭവിയ്ക്കുന്നു എന്നാണ് ഈ പഠനം പറയുന്നത്.
മാനസിക സമ്മര്‍ദ്ദം കുറവായതിനാല്‍ ജീവിതം ആസ്വദിയ്ക്കുന്നതും കൂടുതലും അവരാണ്. വിധവകള്‍ മറ്റുള്ള സ്ത്രീകളെ അപേക്ഷിച്ച് ഇരുപത്തി മൂന്നു ശതമാനം കൂടുതല്‍ സന്തുഷ്ടരാണ് എന്നാണ് പഠനം തെളിയിയ്ക്കുന്നത്.