പ്രസവ ശേഷം മുടികൊഴിച്ചിൽ നിൽക്കാതായപ്പോൾ 'അമ്മ കാച്ചി കൊടുത്ത എണ്ണയുടെ അതേ ചേരുവ ഉപയോഗിച്ചാണ് നോമിയ രഞ്ജൻ 'നോമീസ് ധ്രുവി' ഉണ്ടാക്കുന്നത്. 360 രൂപ വിലയുള്ള ഹെയർ ഓയിൽ ബുക്ക് ചെയ്യുന്നവർക്ക് കേരളത്തിൽ എവിടെയും സൗജന്യമായി എത്തിച്ച് കൊടുക്കും
ഒന്നര കൊല്ലം മുൻപ്, 2020 ഓഗസ്റ്റിൽ, ഒൻപതു സുഹൃത്തുക്കൾക്കായി താൻ വീട്ടിൽ ഉപയോഗിച്ചിരുന്ന എണ്ണ കാച്ചിക്കൊടുക്കുമ്പോൾ നോമിയ രഞ്ജൻ കരുതിയിട്ടേയില്ല, കോവിഡ് ലോക്ഡൗൺ കാലത്ത് വിജയഗാഥ രചിക്കുന്ന ഒരു സംരംഭത്തിനാണ് താൻ തുടക്കം കുറിക്കുന്നതെന്ന്. ഒന്നര കൊല്ലം കഴിയുമ്പോഴേക്കും തന്നെ നോമിയ രഞ്ജൻ്റെ നോമീസ് ധ്രുവി എന്ന ഹെർബൽ ഹെയർ ഓയിലിൻ്റെ ഉപഭോക്താക്കളുടെ എണ്ണം അര ലക്ഷത്തോളമായി. ഒരു മാസം നാലു ടൺ ആണ് ഇപ്പോൾ നോമീസ് ധ്രുവിയുടെ ഉത്പാദനം.
"ഒരു പരസ്യവുമില്ലാതെയുള്ള വളർച്ചയാണ് നോമീസ് ധ്രുവിയുടെ. ഓരോ ഘട്ടത്തിലും സംതൃപ്തരായ ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിലിടുന്ന അനുഭവക്കുറിപ്പുകൾ മാത്രമാണ് ഈ വളർച്ചയുടെ അടിസ്ഥാനം,” നോമിയ പറയുന്നു.
ഒരു സംരംഭക എന്നും നോമിയയുടെ മനസ്സിലുണ്ടായിരുന്നു. എച്ച്. ആർ. പ്രൊഫഷണലായി ജോലി ചെയ്തിരുന്ന നോമിയ എട്ടു വർഷങ്ങൾക്കു മുൻപ് ജോലി ഉപേക്ഷിക്കുന്നതു തന്നെ സ്വന്തമായി ഒരു ബിസിനസ് എന്ന സ്വപ്നവും ഉള്ളിലിട്ടാണ്. ഒരു ഓൺലൈൻ ബുട്ടീക്ക് ആയിരുന്നു അങ്ങിനെ തുടങ്ങിയ പ്രധാന സംരംഭം. എന്നാൽ കോവിഡ് ലോക് ഡൗൺ മറ്റു പലരുടേതുമെന്ന പോലെ നോമിയയുടെ സ്വപ്നങ്ങൾക്കും മങ്ങലേല്പിച്ചു. കൊറിയർ സംവിധാനങ്ങളെല്ലാം താറുമാറായതോടെ തൽക്കാലത്തേക്കെങ്കിലും ബിസിനസിൽ നിന്നും പിൻവാങ്ങുകയേ മാർഗ്ഗമുണ്ടായുള്ളൂ.
അങ്ങിനെ വിരസമായ ലോക് ഡൗൺ ദിനങ്ങൾ തള്ളി നീക്കുന്നതിനിടെയാണ് താൻ അംഗമായ ‘ആഗ്നേയ’ എന്ന ഓൺലൈൻ സ്ത്രീ കൂട്ടായ്മയിലെ ഒരാൾ മുടി കൊഴിച്ചിലിനുള്ള പരിഹാരം തേടി ഒരു പോസ്റ്റ് ഇടുന്നത്. പലരും പല നിർദ്ദേശങ്ങളും നൽകുന്നതിനിടെ, ഒരിക്കൽ സമാനമായ അവസ്ഥയിലൂടെ കടന്നുപോയ നോമിയയും തൻ്റെ അനുഭവം അവിടെ കുറിച്ചിട്ടു.
“രണ്ടാമത്തെ പ്രസവത്തിനു ശേഷമാണ് എനിക്ക് വ്യാപകമായ മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. ‘പോസ്റ്റ് ഡെലിവറി ഹെയർ ഫാൾ എന്നത് അസാധാരണമൊന്നുമല്ലെങ്കിലും മുടി കൊഴിഞ്ഞുപോകുന്നത് എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടാക്കി. പല മാർഗ്ഗങ്ങളും പരീക്ഷിച്ചു. മാർക്കറ്റിലെ പലതരം ഹെയർ ഓയിലുകളും മാറി മാറി തേച്ചു. മുടി കൊഴിച്ചിൽ നിർത്താൻ വേണ്ടി എന്തും ചെയ്യാമെന്ന അവസ്ഥയിലാണ് അമ്മ, വീട്ടിൽ കാച്ചാറുള്ള എണ്ണ പരീക്ഷിക്കുന്നതിനെക്കുറിച്ചു പറഞ്ഞത്. ആദ്യമൊന്നും ശരിയാകും എന്നു തോന്നിയിരുന്നില്ലെങ്കിലും അമ്മയുടെ തുടർച്ചയായ നിർദ്ദേശം മൂലം അതും ഒന്നു പരീക്ഷിക്കാമെന്നു തോന്നി. അത്ഭുതകരമായിരുന്നു റിസൽറ്റ്. ഒരാഴ്ച കൊണ്ടുതന്നെ മുടികൊഴിച്ചിൽ നന്നായി കുറഞ്ഞു. ഞാൻ ഈ അനുഭവം ആ ഗ്രൂപ്പിൽ പങ്കുവച്ചതോടെ സമാന പ്രശ്നങ്ങൾ ഉള്ള ഒൻപതു പേർ ഈ കാച്ചെണ്ണ ഉണ്ടാക്കി നൽകാമോ എന്നു ചോദിച്ചു. മുടികൊഴിച്ചിൽ മൂലം സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അറിയാവുന്നതിനാൽ ഒരു ബിസിനസ്സ് എന്നൊന്നും കരുതാതെ വീട്ടിൽ ഉണ്ടാക്കിയ ഞാൻ ഉപയോഗിച്ചുകൊണ്ടിരുന്ന എണ്ണ ഒൻപതു പേർക്കും അയച്ചു കൊടുത്തു. അവർ അവരുടെ അനുഭവം കൂടി അവിടെ പങ്കുവച്ചതോടെ സോഷ്യൽ മീഡിയ ഭാഷയിൽ പറഞ്ഞാൽ സംഭവം വൈറലായി,” ധ്രുവിയുടെ പിറവിക്കു പിന്നിലെ കഥ നോമിയ വിശദീകരിച്ചു.
എണ്ണക്ക് ആവശ്യക്കാർ കൂടിയതോടെ ഒരു ബിസിനസ്സ് എന്ന നിലയിൽ ചിന്തിച്ചു തുടങ്ങി. സോഷ്യൽ മീഡിയ, ആമസോൺ, സ്വന്തം വെബ്സൈറ്റ് തുടങ്ങിയ ഓൺലൈൻ വഴികളിലൂടെ ആവശ്യക്കാർക്ക് നേരിട്ട് അയച്ചുകൊടുത്തുകൊണ്ടായിരുന്നു വളർച്ചയുടെ പടവുകൾ ഒന്നൊന്നായി നോമീസ് ധ്രുവി ചവുട്ടികയറിയത്. അദ്യം വീട്ടിലെ ഒരു മുറിയായിരുന്നു ഓഫീസ് എങ്കിൽ ഇപ്പോൾ സ്വന്തമായി പ്രത്യേകം ഓഫീസും പാക്കിങ്ങ് യൂണിറ്റും പത്തോളം ജീവനക്കാരും ഒക്കെയുള്ള സംരംഭമായി നോമീസ് ധ്രുവി മാറി. ഉത്പന്നത്തിൻ്റെ പ്രചരണത്തിനും വില്പനക്കുമായി തുടങ്ങിയ ‘നോമീസ് ധ്രുവി ഹെർബൽ ഹെയർ ഓയിൽ’ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ മാത്രം ഇപ്പോൾ മുപ്പതിനായിരത്തോളം അംഗങ്ങളാണുള്ളത്.
ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ വരെ ഇടം തേടിയ ഈ ഉത്പന്നം ഇപ്പോൾ സൂപ്പർ മാർക്കറ്റുകൾ അടക്കമുള്ള 250 ലേറെ കടകളിലും ലഭ്യമാണ്. സോഷ്യൽ മീഡീയ ഗ്രൂപ്പുകളിലൂടെയും മറ്റും നേരിട്ട് അറിഞ്ഞു താല്പര്യപ്പെടുന്നവരുടെ കടകളിലൂടെയാണ് ഇപ്പോൾ പ്രധാനമായും നേരിട്ടുള്ള വില്പനയും. കൂടാതെ വ്യക്തിപരമായി വില്പനയിൽ താല്പര്യമുള്ള സ്ത്രീകൾക്ക് ക്രെഡിറ്റായി ഉത്പന്നങ്ങൾ നൽകി അവർക്ക് സ്വന്തം കാലിൽ നിൽക്കാവുന്ന സാഹചര്യവും നോമിയ ഒരുക്കുന്നുണ്ട്.
“പ്രസവാനന്തരമുള്ള മുടി കൊഴിച്ചിലിനു പുറമെ ജോലിയിലെ ടെൻഷൻ, മോശം വെള്ളം, കാലാവസ്ഥ, മാനസിക സമ്മർദ്ദം തുടങ്ങിയവയൊക്കെ മുടി കൊഴിച്ചിലിനു കാരണമാകുന്നുണ്ട്. മുടി കൊഴിച്ചിൽ കാരണമുണ്ടാകുന്ന മാനസിക സമ്മർദ്ദവും ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. കഷണ്ടി എന്ന അവസ്ഥയൊഴികെ മുടിയുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങൾക്കും നോമീസ് ധ്രുവി ഉപയോഗിക്കുമ്പോൾ നല്ല വ്യത്യാസമുണ്ടെന്നാണ് ഉപഭോക്താക്കളുടെ അനുഭവം. മുടി കൊഴിച്ചിലിനു പുറമെ താരൻ, തലനീരിറക്കം തുടങ്ങിയവയ്ക്കും നല്ല ആശ്വാസമാണ് ഇതുപയോഗിക്കുമ്പോൾ ലഭിക്കുക. ശുദ്ധമായ വെളിച്ചെണ്ണയിൽ പ്രത്യേക പച്ചമരുന്നുകൾ ചേർത്ത് രാസവസ്തുക്കൾ ഒന്നും ചേർക്കാതെ തയ്യാറാക്കുന്നതാണ് ഈ ഹെയർ ഓയിൽ എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ മേന്മ,” ധ്രുവിയുടെ പ്രത്യേകതകൾ നോമിയ വിവരിക്കുന്നു.
സംതൃപ്തരായ ഉപഭോക്താക്കളാണ് നോമീസ് ധ്രുവിയുടെ പരസ്യം എന്നതിനാൽ വ്യവസായം എത്ര വലുതായാലും തിരക്ക് എത്ര കൂടിയാലും ഉപഭോക്താക്കളുമായി നേരിട്ടു ബന്ധപ്പെടാൻ താൻ പ്രത്യേകം ശ്രദ്ധ പുലർത്താറുണ്ടെന്ന് നോമിയ പറയുന്നു. “ഒരിക്കൽ ഉപയോഗിച്ചവരാണ് ഞങ്ങളുടെ കരുത്ത്. ഒരു രൂപ പോലും പരസ്യത്തിനായി മുടക്കാതെ തന്നെ കൂടുതൽ വില്പന നേടിത്തരുന്നവർ. അതിനാൽ അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ബന്ധം ഊഷ്മളമായി നിലനിർത്തുന്നതിനും എത്ര സമയം വേണമെങ്കിലും ഞങ്ങൾ ചിലവഴിക്കും,” നോമിയ പറയുന്നു.
360 രൂപ വിലയുള്ള 200 ml ബോട്ടിലിലാണ് ഹെയർ ഓയിൽ ലഭിക്കുന്നത്. കേരളത്തിൽ എവിടെയും ഡെലിവറി ഫ്രീയുമാണ്. ഹെയർ ഓയിലിനു പുറമെ നാച്വറൽ ഷാമ്പൂ, അലൊവേര ജെൽ, ഹെന്ന പൗഡർ, ഇൻഡിഗോ പൗഡർ, ഹെർബൽ ഹെയർ വാഷ് പൗഡർ എന്നീ ഉത്പനങ്ങളും ഇപ്പോൾ നോമീസ് ധ്രുവിയുടേതായുണ്ട്. അമേരിക്ക, യു. കെ., കാനഡ, ആസ്ത്രേലിയ, അയർലണ്ട്, ഗൾഫ് തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇപ്പോൾ നോമീസ് ധ്രുവി ഉത്പന്നങ്ങൾ ലഭ്യമാണ്.
നോമീസ് ധ്രുവി ഓർഡർ ചെയ്യാം www.ryaric.com. വാട്ട്സ് ആപ്പ് വഴി ഓർഡർ ബുക്ക് ചെയ്യേണ്ട നമ്പർ 9048014800.