പലരും കെണിവെച്ച് എലിയെ പിടികൂടാറുണ്ട്. എന്നാൽ ഇന്ന് അതും അത്ര ഉപയോഗപ്രദമല്ല. എലിയെ കെണിവെച്ച് പിടിക്കുന്ന രീതിയൊന്ന് മാറ്റിപിടിച്ചാലോ. ഈ വിദ്യ പരീക്ഷിച്ച് നോക്കൂ
വീടുകളിൽ ഏറ്റവും അധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ജന്തുവാണ് എലി. ഒരു എലി തന്നെ ധാരാളമാണ് മുഴുവൻ സമാധാനവും കളയാൻ. പിന്നീട് ഇത് പെറ്റുപെരുകും. വീടിനുള്ളിൽ ഒന്നും സൂക്ഷിക്കാനോ തുറന്ന് വയ്ക്കണോ ഒന്നും സാധിക്കില്ല. എന്നാൽ ഇതിനെ പിടികൂടാനും അത്ര എളുപ്പല്ല. പലരും കെണിവെച്ച് എലിയെ പിടികൂടാറുണ്ട്. എന്നാൽ ഇന്ന് അതും അത്ര ഉപയോഗപ്രദമല്ല. എലിയെ കെണിവെച്ച് പിടിക്കുന്ന രീതിയൊന്ന് മാറ്റിപിടിച്ചാലോ. ഈ വിദ്യ പരീക്ഷിച്ച് നോക്കൂ. എലികളെ പമ്പകടത്താം.
കറുവപ്പട്ട
സുഗന്ധവ്യഞ്ജനങ്ങളുടെ ഗന്ധം പൊതുവെ എലികൾക്ക് ഇഷ്ടമില്ലാത്ത ഒന്നാണ്. പ്രത്യേകിച്ചും കറുവപ്പട്ടയുടേത്. കുറച്ച് കറുവപ്പട്ട പൊടിച്ചെടുത്തതിന് ശേഷം എലി വരുന്ന സ്ഥലത്തേക്ക് ഇട്ടുകൊടുക്കാവുന്നതാണ്.
വിനാഗിരി
വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന അസിഡിക്കിന്റെ രൂക്ഷഗന്ധം എലികൾക്ക് പറ്റാറില്ല. അടുക്കളയിൽ ഉപയോഗിക്കുന്ന ഭാഗങ്ങളിലാണ് എലി വരുന്നതെങ്കിൽ അവിടം വിനാഗിരി ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. കുറച്ച് കോട്ടൺ എടുത്ത് അതിലേക്ക് വിനാഗിരി മുക്കിയെടുത്തത്തിന് ശേഷം എലി വരുന്ന സ്ഥലങ്ങളിൽ വെച്ചാൽ എലിയെ എളുപ്പത്തിൽ തുരത്താൻ സാധിക്കും.
കർപ്പൂരതുളസി എണ്ണ
ഇതിൽ അടങ്ങിയിരിക്കുന്ന മെന്തോളിന്റെ ഗന്ധം പൊതുവെ എലികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എലികൾ വരാൻ സാധ്യതയുള്ള ഇടങ്ങളിൽ കർപ്പൂരതുളസി എണ്ണയും ക്ലീനറും ചേർത്ത് വൃത്തിയാക്കാവുന്നതാണ്. അല്ലെങ്കിൽ കർപ്പൂരതുളസി എണ്ണയിൽ മുക്കിയ കോട്ടൺ എലികൾ വരുന്ന സ്ഥലത്ത് ഇടുകയും ചെയ്യാം.
വെളുത്തുള്ളി
വെളുത്തുള്ളിയുടെ രൂക്ഷഗന്ധം എലികൾക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. വെളുത്തുള്ളിയുടെ അല്ലിയോ അല്ലെങ്കിൽ വെളുത്തുള്ളി പൊടിയോ എലിവരുന്ന സ്ഥലങ്ങളിൽ ഇട്ടുകൊടുക്കാം.
മോത്ത്ബാൾസ്
മോത്ത്ബാൾസിന്റെ ഗന്ധവും എലികൾക്ക് അസഹനീയമാണ്. കൂടാതെ മോത്ത്ബാളിൽ അടങ്ങിയിരിക്കുന്ന നഫ്ത്തലീൻ വിഷാംശമുള്ളതാണ്. ഇത് മനുഷ്യർക്കും എലികൾക്കും ദോഷകരമാണ്. കുട്ടികളോ വളർത്തുമൃഗങ്ങളോ വീട്ടിലുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധവേണം.
ഇൻഡക്ഷൻ അടുപ്പ് വൃത്തിയാക്കുമ്പോൾ സൂക്ഷിക്കണം; പണി കിട്ടും