ഫ്രിഡ്ജ് പ്രവർത്തിപ്പിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കണേ             

Published : Apr 17, 2025, 05:19 PM IST
ഫ്രിഡ്ജ് പ്രവർത്തിപ്പിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കണേ             

Synopsis

പച്ചക്കറികൾ, പാല് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ഫ്രഷായി ഇരിക്കണമെങ്കിൽ അടുക്കളയിൽ ഫ്രിഡ്ജ് ഉണ്ടാവണം. എന്നാൽ നിങ്ങൾ അറിയാതെ ആവർത്തിക്കുന്ന ചില തെറ്റുകളുണ്ട് ഇത് നിങ്ങളുടെ ഫ്രിഡ്ജിനെ എളുപ്പത്തിൽ കേടാക്കുന്നു.

ഫ്രിഡ്ജിന് പകരക്കാരനാവാൻ മറ്റൊന്നിനും സാധിക്കില്ല. പച്ചക്കറികൾ, പാല് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ഫ്രഷായി ഇരിക്കണമെങ്കിൽ അടുക്കളയിൽ ഫ്രിഡ്ജ് ഉണ്ടാവണം. എന്നാൽ നിങ്ങൾ അറിയാതെ ആവർത്തിക്കുന്ന ചില തെറ്റുകളുണ്ട് ഇത് നിങ്ങളുടെ ഫ്രിഡ്ജിനെ എളുപ്പത്തിൽ കേടാക്കുന്നു. ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം. ഇത് നിങ്ങളുടെ ഫ്രിഡ്ജിന്റെ പ്രവർത്തനത്തെ ബാധിക്കും. 

ഭക്ഷണങ്ങൾ അമിതമായി നിറക്കരുത്   

ഫ്രിഡ്ജിൽ അമിതമായി ഭക്ഷണങ്ങൾ നിറക്കാൻ പാടില്ല. ഇങ്ങനെ ചെയ്യുമ്പോൾ ഫ്രിഡ്ജിൽ ശരിയായ രീതിയിൽ വായുസഞ്ചാരമുണ്ടാകില്ല. ഇത്തരം സാഹചര്യങ്ങളിൽ ഫ്രിഡ്ജ് തണുക്കാൻ അധികമായി പ്രവർത്തിക്കേണ്ടി വരും. ഇത് ഫ്രിഡ്ജിന്റെ താപനിലയെ മാത്രമല്ല കംപ്രസ്സറും കേടുവരാൻ കാരണമാകുന്നു. ഇത് ഭക്ഷണത്തെ സുരക്ഷിതമാക്കുന്നതിന് പകരം ഫ്രിഡ്ജിന് തകരാറുകൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. 

ഫ്രിഡ്ജിന്റെ കോയിലുകൾ ശ്രദ്ധിക്കാം 

വൃത്തിയാക്കുമ്പോൾ പലപ്പോഴും ഫ്രിഡ്ജിന്റെ പല ഭാഗങ്ങളും ശ്രദ്ധിക്കാതെ പോകും. ഭക്ഷണങ്ങൾ തണുപ്പിക്കുന്നതിന് കോയിലുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ പൊടിപടലങ്ങൾ പറ്റിയിരുന്നാൽ ഫ്രിഡ്ജ് അമിതമായി പ്രവർത്തിക്കേണ്ടി വരും. ഫ്രിഡ്ജിന്റെ പിൻഭാഗത്തോ അല്ലെങ്കിൽ താഴ്ഭാഗത്തോ ആണ് കോയിൽ ഉണ്ടാവുന്നത്. ബ്രഷ് മാത്രം ഉപയോഗിച്ച് കോയിലിലെ പൊടിപടലങ്ങളെ നീക്കം ചെയ്യാൻ സാധിക്കും. 

ടെമ്പറേച്ചർ ക്രമീകരിക്കുമ്പോഴുള്ള തെറ്റുകൾ 

ചിലർ ഫ്രിഡ്ജിന്റെ ടെമ്പറേച്ചർ അധികമായി കൂട്ടിവയ്ക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ അമിതമായി ഫ്രിഡ്ജ് പ്രവർത്തിക്കേണ്ടതായി വരുന്നു. ഇത് ഫ്രിഡ്ജിന്റെ കംപ്രസ്സറിന് തകരാറുകൾ സംഭവിക്കാൻ കാരണമാകും. 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെയാണ് ഫ്രിഡ്ജിന്റെ ടെമ്പറേച്ചർ സെറ്റ് ചെയ്ത് വയ്ക്കേണ്ടത്. 

കറിവേപ്പില മാസങ്ങളോളം കേടുവരാതിരിക്കും; ഇങ്ങനെ സൂക്ഷിച്ചാൽ മതി

PREV
Read more Articles on
click me!

Recommended Stories

ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ നിർബന്ധമായും ചെയ്യേണ്ട 4 കാര്യങ്ങൾ
വീട്ടിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്